---
title: "കോളാമ്പിക്ക് ശേഷം രാജീവ്‌ കുമാര്‍ ഒരുക്കുന്ന പുതിയ ചിത്രം-ചിത്രത്തില്‍ നായകന്‍ ഷെയിൻ നിഗം"
english_title: "After Columbine, Rajeev Kumar will be directing a new movie starring Shane Nigam in the lead role"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2130/after-columbine-rajeev-kumar-will-be-directing-a-new-movie-starring-shane-nigam-in-the-lead-role"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/603105652633d_shain.jpg"
keywords: []
---

# കോളാമ്പിക്ക് ശേഷം രാജീവ്‌ കുമാര്‍ ഒരുക്കുന്ന പുതിയ ചിത്രം-ചിത്രത്തില്‍ നായകന്‍ ഷെയിൻ നിഗം

> **Lead Summary:** കോളാമ്പിക്ക് ശേഷം രാജീവ് കുമാർ പുതിയ സിനിമയോരുക്കുകയാണ്.ചിത്രത്തിൽ ഷെയിൻ നിഗം നായകനാകുന്നു.ചിത്രം അണിയറയില്‍ പുരോഗമിക്കുമ്പോഴും ചിത്രത്തിന് ഇതുവരെ പേരിട്ടില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം.കോളാമ്പിക്ക് ശേഷം രാജീവ്‌ കുമാര്‍ ഒരുക്കുന്ന ചിത്രമാണിത്. കൃഷ്ണദാസ് പങ്കിയാണ് ഈ ചിത്രത്തിൻ്റെ രചന നിർവ്വഹിക്കുന്നത്. 24 ഫ്രെയിംസിൻ്റെ ബാനറിൽ സൂരജ് സി.കെ, ബിജു സി.ജെ, ബാദുഷ എൻ.എം എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

## Article Content

കോളാമ്പിക്ക് ശേഷം രാജീവ് കുമാർ പുതിയ സിനിമയോരുക്കുകയാണ്.ചിത്രത്തിൽ ഷെയിൻ നിഗം നായകനാകുന്നു.ചിത്രം അണിയറയില്‍ പുരോഗമിക്കുമ്പോഴും ചിത്രത്തിന് ഇതുവരെ പേരിട്ടില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം.കോളാമ്പിക്ക് ശേഷം രാജീവ്‌ കുമാര്‍ ഒരുക്കുന്ന ചിത്രമാണിത്. കൃഷ്ണദാസ് പങ്കിയാണ് ഈ ചിത്രത്തിൻ്റെ രചന നിർവ്വഹിക്കുന്നത്. 24 ഫ്രെയിംസിൻ്റെ ബാനറിൽ സൂരജ് സി.കെ, ബിജു സി.ജെ, ബാദുഷ എൻ.എം എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

സിനിമയ്ക്ക് വേണ്ടി ക്യാമറ ചെയ്യുന്നത് സുദീപ് ഇളമൺ ആണ്. ശ്രീകർ പ്രസാദാണ് ചിത്രത്തിൻ്റെ എഡിറ്റിങ്ങ് നിർവ്വഹിക്കുന്നത്. വിനായക് ശശികുമാർ, ബീയാർ പ്രസാദ് എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് വരികൾ ഒരുക്കുന്നത്. രമേഷ് നാരായണാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നിര്‍വ്വഹിക്കുന്നത്.രാജീവ് കോവിലകമാണ് പ്രൊഡക്ഷൻ ഡിസൈനർ, അജിത് ഏബ്രഹാമാണ് സൗണ്ട് ഡിസൈനർ, മുഹമ്മദ് റാസിയാണ് വിഷ്വൽ ഡിസൈനർ, സമീറ സനീഷാണ് കോസ്റ്റും ഡിസൈനർ, അമലാണ് മേക്കപ്പ്, പ്രതാപൻ കല്ലിയൂരാണ് പ്രൊഡക്ഷൻ കണ്ടോളർ, പി.ആർ.ഒ- പി. ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. 

### Related Links & Sources
- [Original Story Source](https://moviemax.in/news/2130/after-columbine-rajeev-kumar-will-be-directing-a-new-movie-starring-shane-nigam-in-the-lead-role)