---
title: "'കുടിച്ച് ലക്കുകെട്ട് ദീപികയെ ചേർത്ത് പിടിച്ച് നിർത്താതെ ചുംബിച്ചു'; വൈറൽ ചിത്രം പിറന്നതിങ്ങനെ  "
english_title: "'Drunk and holding Deepika close and kissing her non-stop'; Thus the viral image was born"
publisher: "moviemax.in"
canonical_url: "https://moviemax.in/news/21288/drunk-and-holding-deepika-close-and-kissing-her-non-stop-thus-the-viral-image-was-born"
published_at: "2022-01-17T17:49:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e55eff0050e_deepika.jpg"
keywords: []
---

# 'കുടിച്ച് ലക്കുകെട്ട് ദീപികയെ ചേർത്ത് പിടിച്ച് നിർത്താതെ ചുംബിച്ചു'; വൈറൽ ചിത്രം പിറന്നതിങ്ങനെ  

> **Lead Summary:** ബോളിവുഡിൽ നിരവധി ആരാധകരുളള നായികമാരിൽ ഒരാളാണ് ദീപികാ പദുകോൺ. നടിയുടെതായി പുറത്തിറങ്ങാറുളള മിക്ക ചിത്രങ്ങൾക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുളളത്. വിവാഹ ശേഷവും ബോളിവുഡിൽ സജീവമാണ് താരം.

## Article Content

ബോളിവുഡിൽ നിരവധി ആരാധകരുളള നായികമാരിൽ ഒരാളാണ് ദീപികാ പദുകോൺ. നടിയുടെതായി പുറത്തിറങ്ങാറുളള മിക്ക ചിത്രങ്ങൾക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുളളത്. വിവാഹ ശേഷവും ബോളിവുഡിൽ സജീവമാണ് താരം.

ഇന്ത്യൻ ബാഡ്മിന്റൺ കളിക്കാരനായിരുന്ന പ്രകാശ് പദുകോണിന്റെ മകളായ ദീപിക മോഡലിങിൽ നിന്നുമാണ് അഭിനയത്തിലേക്ക് എത്തിയത്. 2006ൽ ആയിരുന്നു ദീപികയുടെ സിനിമാപ്രവേശനം. ആദ്യ സിനിമ കന്നടയിൽ റിലീസ് ചെയ്ത ഐശ്വര്യായായിരുന്നു. പിന്നീടാണ് ബോളിവുഡിലേക്ക് ഷാരൂഖ് സിനിമ ഓം ശാന്തി ഓമിലൂടെ ദീപിക എത്തുന്നത്.

ഓം ശാന്തി ഓമിന് ശേഷം ദീപികയ്ക്ക് തുടരെ തുടരെ സിനിമകൾ ലഭിച്ചുകൊണ്ടിരുന്നു. ഇന്ന് ബോളിവുഡിൽ‌ മാത്രമല്ല ഇന്ത്യൻ സിനിമയിലെ തന്ന മികച്ച നടിമാരിൽ മുൻ‍പന്തിയിലാണ് ദീപികയുടെ സ്ഥാനം. നിരവധി പ്രണയ ബന്ധങ്ങൾ ദീപികയുടെ ജീവിതത്തിലുണ്ടായിട്ടുണ്ട്.

അതുമായി ബന്ധപ്പെട്ട ​​ഗോസിപ്പുകൾ മാത്രമാണ് ദീപികയെ കുറിച്ച് പൊതുവെ ആരാധകർ കേട്ടിട്ടുള്ളതും. എന്നാൽ ദീപികയെ ബോളിവുഡ് സംവിധായകൻ ഹോമി അദാജാനിയ അ​ഗാതമായി നിർത്താതെ ചുംബിക്കുന്ന ഒരു ചിത്രം ഇടയ്ക്ക് സോഷ്യയൽമീഡിയയിൽ വൈറലായിരുന്നു. പിന്നീട് ഈ ചിത്രം വലിയ ചർച്ചകൾക്ക് വഴിവെക്കുകയും ചെയ്തിരുന്നു.

ദീപികയുടെ സമ്മതമില്ലാതെയാണ് ഹോമി ചേർത്ത് നിർത്തി ദീപികയെ നിർത്താതെ ചുംബിച്ചത്. അത്തരത്തിൽ ഹോമി പെരുമാറിയതിന് പിന്നിലേയും വൈറൽ ചിത്രത്തിന് പിന്നിലേയും കഥ വെളിപ്പെടുത്തിയിരിക്കുകയാണ് ബോളിവുഡ് മാധ്യമം . 2014ൽ ഫൈൻഡിങ് ഫാനി സിനിമയുടെ ചിത്രീകരണ ശേഷം നടന്ന റാപ്പ് അപ്പ് പാർട്ടിയിൽ വെച്ചാണ് സംവിധായകൻ ഹോമി ദീപിക ചുംബിച്ചത്.

ദീപികയെ ചുറ്റിപ്പിടിച്ച് നടിയുടെ സമ്മതമില്ലാതെ കവിളുകളിൽ ബലമായി ചുംബിക്കുകയായിരുന്നു ഹോമി. ദീപികയും ഹോമിയിൽ നിന്നും ഇത്തരമൊരു സമീപനം പ്രതീക്ഷിച്ചിരുന്നില്ല. നോക്കി നിന്ന പാപ്പരാസികൾ ആ രം​ഗം ഉടൻ ക്യാമറയിൽ പകർത്തുകയും ചെയ്തു. സംഭവത്തിന് ശേഷം ദീപികയും ദുഖത്തിലായിരുന്നു.

ഹോമി അമിതമായി മദ്യപിച്ചിരുന്നുവെന്നും സ്ഥലകാല ബോധം നഷ്ടപ്പെട്ടാണ് ദീപികയോട് അങ്ങനെ പെരുമാറിയതെന്നും പാർട്ടിയിൽ പങ്കെടുത്ത മറ്റുള്ളവർ പറഞ്ഞു. ഹോമി ചുംബിക്കുമ്പോൾ ക്ഷമയുടെ നെല്ലിപ്പലകയിൽ ചവിട്ടി നിന്നാണ് ദീപിക ആ സംഭവത്തെ കൈകാര്യം ചെയ്തത്. ആ സംഭവം നടക്കുമ്പോൾ രൺവീർ സിങ് പാർട്ടിയിൽ ഉണ്ടായിരുന്നില്ല. സംഭവത്തിന് ശേഷം ദീപിക ഹോമിയിൽ നിന്നു അകലം പാലിച്ചു.

ആവശ്യങ്ങൾക്ക് മാത്രമാണ് ഹോമിയോട് ദീപിക പിന്നീട് സൗഹൃദം പുലർത്തിയിരുന്നത്. ഫൈൻഡിങ് ഫാനിക്ക് പുറമെ കോക്ക്ടെയിൽ എന്ന സിനിമയാണ് ഹോമിയുടെ സംവിധാനത്തിൽ ദീപിക അഭിനയിച്ചത്. അ‍ഞ്ച് സിനിമകളാണ് ഹോമി ഇതുവരെ സംവിധാനം ചെയ്തത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/21288/drunk-and-holding-deepika-close-and-kissing-her-non-stop-thus-the-viral-image-was-born)