---
title: "നടി ദേവി ചന്ദനയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു"
english_title: "Kovid confirmed positive for actress Devi Chandna."
publisher: "moviemax.in"
canonical_url: "https://moviemax.in/news/21252/kovid-confirmed-positive-for-actress-devi-chandna"
published_at: "2022-01-17T14:53:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e536a467b1a_DEVI CHANDHAN.jpg"
keywords: []
---

# നടി ദേവി ചന്ദനയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു

> **Lead Summary:** നടി ദേവി ചന്ദനയ്ക്ക് കൊവിഡ് പൊസീറ്റീ‍വ് സ്ഥിരീകരിച്ചു. താരത്തിന് ഹോം ക്വാറന്റൈന് നിര്‍ദ്ദേശിച്ചു. ഗുരുതരമായിട്ടൊന്നുമില്ല. പെട്ടെന്ന് തിരിച്ചുവരാം പ്രിയപ്പെട്ടവരെ, എല്ലാവരും പ്രാര്‍ഥിക്കണമെന്നും സുരക്ഷിതരായിരിക്കൂവെന്നും ദേവി ചന്ദ്‍ന സാമൂഹ്യമാധ്യമത്തില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു.

## Article Content

നടി ദേവി ചന്ദനയ്ക്ക് കൊവിഡ് പൊസീറ്റീ‍വ് സ്ഥിരീകരിച്ചു. താരത്തിന് ഹോം ക്വാറന്റൈന് നിര്‍ദ്ദേശിച്ചു. ഗുരുതരമായിട്ടൊന്നുമില്ല. പെട്ടെന്ന് തിരിച്ചുവരാം പ്രിയപ്പെട്ടവരെ, എല്ലാവരും പ്രാര്‍ഥിക്കണമെന്നും സുരക്ഷിതരായിരിക്കൂവെന്നും ദേവി ചന്ദ്‍ന സാമൂഹ്യമാധ്യമത്തില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു.

കഴിഞ്ഞ ദിവസം മമ്മൂട്ടിയും കൊവിഡ് സ്ഥിരീകരിച്ചതിനെ കുറിച്ച് അറിയിച്ചിരുന്നു. ഒരു ചെറിയ പനിയുണ്ട് എന്നതൊഴിച്ചാല്‍ തനിക്ക് മറ്റ് പ്രശ്‍നങ്ങളൊന്നുമില്ലെന്ന് മമ്മൂട്ടി പറഞ്ഞിരുന്നു. ആവശ്യമായ മുന്‍കരുതലുകളെല്ലാം സ്വീകരിച്ചിരുന്നെങ്കിലും കൊവിഡ് പരിശോധനയില്‍ ഞാന്‍ പോസിറ്റീവ് ആയി.

എപ്പോഴും മാസ്‍ക് ധരിക്കുകയും പരമാവധി കരുതല്‍ സ്വീകരിക്കുകയും ചെയ്യുകയെന്നും മമ്മൂട്ടി എഴുതിയിരുന്നു. നേരിയ ജലദോഷവും തൊണ്ടവേദനയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മമ്മൂട്ടിക്ക് കൊവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്.

ഗായിക ലതാ മങ്കേഷ്‍കറും കൊവിഡ് ബാധിച്ച് ചികിത്സയിലാണ്. ലതാ മങ്കേഷ്‍കര്‍ ഐസിയുവിലാണെങ്കിലും രോഗം ഗുരുതരമല്ല എന്നാണ് റിപ്പോര്‍ട്ട്. എപ്പോഴാണ് ലതാ മങ്കേഷ്‍കര്‍ക്ക് രോഗം ഭേദമായി ആശുപത്രി വിടാനാകുക എന്ന് അറിവായിട്ടില്ല.

### Related Links & Sources
- [Original Story Source](https://moviemax.in/news/21252/kovid-confirmed-positive-for-actress-devi-chandna)