#viral | 23 -കാരിയെ വൃദ്ധസദനത്തിൽ വെച്ച് പ്രണയിച്ച് വിവാഹം കഴിച്ച് 80 -കാരൻ; സോഷ്യൽ മീഡിയയിൽ വൈറലായി ഒരു പ്രണയം

#viral | 23 -കാരിയെ വൃദ്ധസദനത്തിൽ വെച്ച് പ്രണയിച്ച് വിവാഹം കഴിച്ച് 80 -കാരൻ; സോഷ്യൽ മീഡിയയിൽ വൈറലായി ഒരു പ്രണയം
Jun 15, 2024 01:04 PM | By VIPIN P V

വൃദ്ധസദനത്തിൽ വച്ച് പരിചയപ്പെട്ട 23 -കാരിയായ യുവതിയെ 80 -കാരൻ വിവാഹം കഴിച്ചു. ചൈനയിലെ ഹെബെയ് പ്രവിശ്യയിൽ നിന്നാണ് ഈ അപൂർവ പ്രണയകഥ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

വൃദ്ധസദനത്തിലെ ജീവനക്കാരിയായിരുന്ന സിയാവോഫാങ് എന്ന പെൺകുട്ടിയും അവിടുത്തെ അന്തേവാസിയായിരുന്ന ലീയും തമ്മിലാണ് വിവാഹിതരായത്. ദീർഘകാലമായി ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

വീട്ടുകാരുടെ എതിർപ്പിനെ അവഗണിച്ചാണ് സിയാവോഫാങ്, ലിയെ വിവാഹം കഴിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്തിടെ നടന്ന ലളിതമായ ചടങ്ങില്‍ വച്ച് ഇരുവരും വിവാഹിതരായി. വിവാഹത്തില്‍ ഇരുവരുടെയും ബന്ധുക്കളെ കുടുംബാംഗങ്ങളോ പങ്കെടുത്തിരുന്നില്ല.

എന്നാല്‍, 'ലീയുടെ പ്രായം അദ്ദേഹത്തെ വിവാഹം കഴിക്കാതിരിക്കാനുള്ള ഒരു കുറവായി താൻ കാണുന്നില്ലെ'ന്നാണ് സിയാവോഫാങ് പറഞ്ഞത്. അവളുടെ പക്വത, സ്നേഹം, ജ്ഞാനം എന്നിവയാണ് തന്നെ ആകർഷിച്ചത് എന്നും ലീയും കൂട്ടിച്ചേര്‍ക്കുന്നു.

വളരെ ചെറിയ പ്രായമാണെങ്കിൽ കൂടിയും സിയാവോഫാങിന്‍റെ മറ്റുള്ളവരോടുള്ള സഹാനുഭൂതിയും കരുണയും പ്രസരിപ്പുമാണ് അവളെ തന്‍റെ ജീവിതപങ്കാളിയാക്കാൻ താൻ തീരുമാനിച്ചതിന് പിന്നിലെ കാരണമെന്ന് ലീയും പറഞ്ഞു.

വൃദ്ധസദനത്തിലെ ഏതാനും അന്തേവാസികൾ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. വിവാഹശേഷമുള്ള ഇരുവരുടെയും ചിത്രങ്ങൾ ചൈനയിലെ സാമൂഹിക മാധ്യമങ്ങളിൽ വളരെവേഗം വൈറലായി.

വൃദ്ധനായ ഒരാളെ ജീവിത പങ്കാളിയാക്കിയ പെൺകുട്ടിയുടെ പ്രവൃത്തിയെ വിഡ്ഢിത്തമെന്നാണ് ചൈനീസ് സമൂഹ മാധ്യമത്തിലെ ചില ഉപയോക്താക്കള്‍ വിമര്‍ശിച്ചത്.

എന്നാൽ പ്രണയത്തിന് പ്രായമില്ലെന്നും എല്ലാ എതിർപ്പുകളെയും അവഗണിച്ച് തന്‍റെ പ്രണയത്തിനൊപ്പം നിന്ന പെൺകുട്ടിയുടെ ധൈര്യത്തെ അഭിനന്ദിച്ചേ മതിയാകൂ എന്ന് അഭിപ്രായപ്പെട്ടവരും നിരവധിയാണ്.

സ്വന്തമായി സമ്പാദ്യം ഒന്നുമില്ലാത്ത ലീ തന്‍റെ പെൻഷൻ പണത്തെ ആശ്രയിച്ചാണ് ജീവിക്കുന്നത്. സിയാവോഫാങ്ങിന്‍റെ ഏക വരുമാന മാർഗം വൃദ്ധസദനത്തിലെ ജോലിയാണ്.

എന്നാൽ, ഭാവിയെക്കുറിച്ച് തനിക്ക് ആശങ്കകൾ ഒന്നുമില്ലെന്നും ലീ തന്നോടൊപ്പം ഉണ്ടെങ്കിൽ എന്തും സാധിക്കുമെന്നാണ് താൻ വിശ്വസിക്കുന്നതെന്നും സിയാവോഫാങ് പറയുന്നു.

#year #old #man#falls #love #woman #nursing #home #marries #romance #gone #viral #socialmedia

Next TV

Related Stories
#viral | അതിരൂക്ഷമായ ദുർഗന്ധം, തെരുവുകളില്‍ രാത്രി ഒഴുകിയത് 'രക്തം'? സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ

Nov 27, 2024 12:53 PM

#viral | അതിരൂക്ഷമായ ദുർഗന്ധം, തെരുവുകളില്‍ രാത്രി ഒഴുകിയത് 'രക്തം'? സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ

ഈ സമയം അവിടെ അനുഭവപ്പെട്ടത് അതിരൂക്ഷമായ ദുര്‍ഗന്ധമായിരുന്നെന്നും റിപ്പോര്‍ട്ടുകളില്‍...

Read More >>
#viral | കസേരകൾ പറക്കുന്നു, സകലതും തകർക്കുന്നു, പന്തലിന്റെ തുണി കീറിയെറിയുന്നു; വൈറലായി വിവാഹവീട്ടിലെ ഡാൻസ്

Nov 19, 2024 10:29 PM

#viral | കസേരകൾ പറക്കുന്നു, സകലതും തകർക്കുന്നു, പന്തലിന്റെ തുണി കീറിയെറിയുന്നു; വൈറലായി വിവാഹവീട്ടിലെ ഡാൻസ്

അതിന്റെ വിവിധ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. എന്നാൽ‌, ഇങ്ങനെ ഒരു ഡാൻസ് ഒരു വിവാഹവീട്ടിലും ഒരു വീഡിയോയിലും നമ്മൾ...

Read More >>
#viral | നീ ഗർഭിണിയാണ്...! തൊണ്ടവേദന കാണിക്കാൻ ആശുപത്രിയിലെത്തി, ഡോക്ടർ പറഞ്ഞതുകേട്ട് ഞെട്ടി 20 -കാരി, പിന്നെ സംഭവിച്ചത്

Nov 18, 2024 01:00 PM

#viral | നീ ഗർഭിണിയാണ്...! തൊണ്ടവേദന കാണിക്കാൻ ആശുപത്രിയിലെത്തി, ഡോക്ടർ പറഞ്ഞതുകേട്ട് ഞെട്ടി 20 -കാരി, പിന്നെ സംഭവിച്ചത്

'ഡോക്ടർ തന്നെ പറ്റിക്കുകയാണ് എന്നാണ് സത്യമായിട്ടും ഞാൻ ആദ്യം കരുതിയത്' എന്നാണ് കാറ്റലിൻ...

Read More >>
#Viral | കര്‍മ ഈസ് എ ബീച്ച് എന്ന് ടൊവിനോ, നീ പകപോക്കുവാണല്ലേടാ എന്ന് ബേസിലും; ട്രോളിക്കൊന്ന് സഞ്ജു സാംസണും

Nov 12, 2024 01:06 PM

#Viral | കര്‍മ ഈസ് എ ബീച്ച് എന്ന് ടൊവിനോ, നീ പകപോക്കുവാണല്ലേടാ എന്ന് ബേസിലും; ട്രോളിക്കൊന്ന് സഞ്ജു സാംസണും

പൂജക്ക് ശേഷം ആരതിയുമായി പോകുന്ന സമയത്ത് ടൊവിനോ കൈ കാണിക്കുകയും എന്നാല്‍ ടൊവിനോക്ക് നേരെ പൂജാരി ആരതി കാണിക്കാതെ പോവുകയും...

Read More >>
#viral | 'അതുവരെ എന്നെ പുകഴ്ത്തിയ അവന്റെ മുഖം ആ കാര്യം പറഞ്ഞതോടെ മാറി'; ദുരനുഭവം പറഞ്ഞ് യുവതി

Oct 25, 2024 06:47 AM

#viral | 'അതുവരെ എന്നെ പുകഴ്ത്തിയ അവന്റെ മുഖം ആ കാര്യം പറഞ്ഞതോടെ മാറി'; ദുരനുഭവം പറഞ്ഞ് യുവതി

തന്റെ വിവാഹാലോചനയ്ക്കിടെയുണ്ടായ ദുരനുഭവം സാമൂഹികമാധ്യമമായ ത്രെഡ്‌സിലൂടെ പങ്കുവെച്ചിരിക്കുകയാണ് സ്വാതി കൊകാടെ എന്ന...

Read More >>
#viral | വിവാഹ ശേഷം വരന്‍റെ വീട്ടിലേക്ക് പോകാന്‍ വിസമ്മതിച്ച് വധു, പിന്നാലെ സഹോദരന്‍ ചെയ്തത്! വീഡിയോ വൈറല്‍

Oct 23, 2024 04:59 PM

#viral | വിവാഹ ശേഷം വരന്‍റെ വീട്ടിലേക്ക് പോകാന്‍ വിസമ്മതിച്ച് വധു, പിന്നാലെ സഹോദരന്‍ ചെയ്തത്! വീഡിയോ വൈറല്‍

വിവാഹാനന്തരം വരന്‍റെ വീട്ടിലേക്കുള്ള യാത്രയില്‍ വധുക്കളെല്ലാവരും അറിഞ്ഞോ അറിയാതെയോ കണ്ണ് നിറഞ്ഞ് വൈകാരികമായ അന്തരീക്ഷം...

Read More >>
Top Stories










News Roundup






GCC News