പറക്കുന്ന മാനോ? വീഡിയോ കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ

പറക്കുന്ന മാനോ? വീഡിയോ കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ
Jan 17, 2022 01:19 PM | By Susmitha Surendran

മാൻ പറക്കുന്നത് കണ്ടിട്ടുണ്ടോ? ഇപ്പോൾ ഒരു മാൻ വായുവിൽ ഏകദേശം ഏഴടി ഉയരത്തിൽ കുതിക്കുന്നതിന്റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. 'വൈൽഡ്‌ലെൻസ് ഇക്കോ ഫൗണ്ടേഷൻ' എന്ന ഹാൻഡിൽ ട്വിറ്ററിൽ പങ്കുവെച്ച വീഡിയോയാണ് വളരെ പെട്ടെന്ന് തന്നെ വൈറലായി മാറിയത്.

തികച്ചും അമ്പരപ്പോടെയാണ് ആളുകൾ വീഡിയോ കണ്ടത്. ക്ലിപ്പിൽ, മാൻ റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുമ്പോൾ ഏഴ് അടി വരെ ഉയരത്തിൽ കുതിക്കുന്നത് കാണാം. ഒരു ജലാശയത്തിന്റെ അടുത്തുനിന്നുമാണ് മാൻ വരുന്നത്. പിന്നീട് അത് മൺപാതയ്ക്ക് മുകളിലൂടെ ചാടുന്നതും കാണാം.


കണ്ടാൽ ശരിക്കും ഒരു പക്ഷി പറക്കുന്നത് പോലെ തന്നെയായിരുന്നു ഈ മാനിന്റെ കുതിപ്പ്. മാനിന്റെ ഈ 'പറക്കൽ' കണ്ടാൽ അത് സുരക്ഷിതമായി നിലത്തിറങ്ങുമോ എന്ന് വരെ നമുക്ക് സംശയം തോന്നിയേക്കാം. എന്നാൽ, അത് സുരക്ഷിതമായി താഴെ ഇറങ്ങി എന്ന് മാത്രമല്ല, അപ്പുറത്തേക്ക് കൂളായി നടക്കുന്നതും കാണാം.

'ആൻഡ് ദ ​ഗോൾഡ് മെഡൽ ഫോർ ലോം​ഗ് ആൻഡ് ഹൈജംപ് ​ഗോസ് ടു' എന്നാണ് വീഡിയോയ്ക്ക് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ അമ്പതിനായിരത്തിലധികം പേർ വീഡിയോ കണ്ടു കഴിഞ്ഞു. പലരും അവിശ്വസനീയം എന്നാണ് വീഡിയോയെ കുറിച്ച് പറഞ്ഞിരിക്കുന്നത്.

Flying Mano? Social media shocked by the video

Next TV

Related Stories
#viral |  'ക്ഷമ ചോദിക്കുന്നു, പിഴയൊടുക്കാൻ പണമില്ല, സഹായിക്കണം'; ആ വൈറൽ യുവതികൾ

Mar 29, 2024 10:04 AM

#viral | 'ക്ഷമ ചോദിക്കുന്നു, പിഴയൊടുക്കാൻ പണമില്ല, സഹായിക്കണം'; ആ വൈറൽ യുവതികൾ

വീഡിയോയിൽ കാണുന്ന യുവതികളുടെ പേരാണ് പ്രീതിയും വിനീതയും. അവർക്കൊപ്പമുള്ള യുവാവിന്റെ പേര്...

Read More >>
#viral |ബം​ഗളൂരു ടു മൈസൂർ, തത്തകൾക്ക് 444 രൂപയുടെ ടിക്കറ്റ് മുറിച്ച് കണ്ടക്ടർ

Mar 28, 2024 03:37 PM

#viral |ബം​ഗളൂരു ടു മൈസൂർ, തത്തകൾക്ക് 444 രൂപയുടെ ടിക്കറ്റ് മുറിച്ച് കണ്ടക്ടർ

നാല് ലവ്ബേർഡ്സാണുണ്ടായിരുന്നത്. ഒരു ടിക്കറ്റിന് 111 രൂപ വച്ച് മൊത്തം 444 രൂപയുടെ ടിക്കറ്റാണ് കണ്ടക്ടർ നൽകിയത്....

Read More >>
#viral |   പ്ലംബറായ മുൻ കാമുകൻ ക്ലോസറ്റും അഴിച്ചെടുത്ത് സ്ഥലം വിട്ടു, ബാത്ത്‍റൂമിൽ കണ്ട കാഴ്ചയിൽ ഞെട്ടി യുവതി

Mar 28, 2024 12:37 PM

#viral | പ്ലംബറായ മുൻ കാമുകൻ ക്ലോസറ്റും അഴിച്ചെടുത്ത് സ്ഥലം വിട്ടു, ബാത്ത്‍റൂമിൽ കണ്ട കാഴ്ചയിൽ ഞെട്ടി യുവതി

ചിലർ, അത് ഉൾക്കൊള്ളുമെങ്കിലും മറ്റ് ചിലർ ദേഷ്യപ്പെടാനും സങ്കടപ്പെടാനും ഒക്കെ സാധ്യതയുണ്ട്. എന്നിരുന്നാലും, ഈ യുവതിയുടെ അവസ്ഥ ലോകത്തിലാർക്കും...

Read More >>
#viral | 'അടക്കാൻ കൊണ്ട് പോകുവായിരിക്കും'; സ്കൂട്ടിയിൽ പോകുമ്പോൾ ഫോണിൽ സംസാരിക്കുന്ന യുവതിയുടെ വീഡിയോ വൈറൽ

Mar 28, 2024 12:12 PM

#viral | 'അടക്കാൻ കൊണ്ട് പോകുവായിരിക്കും'; സ്കൂട്ടിയിൽ പോകുമ്പോൾ ഫോണിൽ സംസാരിക്കുന്ന യുവതിയുടെ വീഡിയോ വൈറൽ

കഴിഞ്ഞ ദിവസം ബെംഗളൂരുവില്‍ നിന്നും സാമൂഹിക മാധ്യമങ്ങളില്‍ പങ്കവയ്ക്കപ്പെട്ട ഒരു വീഡിയോ അതിന് തെളിവ്...

Read More >>
#viral |  'വേഷം മാറി പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ കേറി, പക്ഷേ....'; വൈറല്‍ വീഡിയോ കാണാം

Mar 28, 2024 10:06 AM

#viral | 'വേഷം മാറി പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ കേറി, പക്ഷേ....'; വൈറല്‍ വീഡിയോ കാണാം

യുവാവ്, പെണ്‍കുട്ടിയുടെ വേഷം ധരിച്ച് ലേഡീസ് ഹോസ്റ്റലില്‍ കയറിയതാണ്. പക്ഷേ...

Read More >>
#viral | ശവസംസ്കാരച്ചടങ്ങിൽ ചേട്ടന്റെ മൃതദേഹത്തിൽ നിന്നും ചെവി മുറിച്ചെടുത്ത് അനിയൻ, കാരണം വിചിത്രം തന്നെ..!

Mar 27, 2024 02:56 PM

#viral | ശവസംസ്കാരച്ചടങ്ങിൽ ചേട്ടന്റെ മൃതദേഹത്തിൽ നിന്നും ചെവി മുറിച്ചെടുത്ത് അനിയൻ, കാരണം വിചിത്രം തന്നെ..!

തന്റെ മകനോടൊപ്പമെത്തിയാണ് ശവസംസ്കാര ദിവസം ശവപ്പെട്ടി തുറന്ന് ജിയാൻ തന്റെ സഹോദരന്റെ മൃതദേഹത്തിൽ നിന്നും അയാളുടെ ചെവി...

Read More >>
Top Stories










News Roundup