---
title: "ഹെലന്റെ തമിഴ് റീമേക്ക്   ഒരുങ്ങുന്നു"
english_title: "Helen's Tamil remake is getting ready"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2123/helens-tamil-remake-is-getting-ready"
published_at: "2021-10-04T21:49:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/602faf3bf02f6_helan.jpg"
keywords: []
---

# ഹെലന്റെ തമിഴ് റീമേക്ക്   ഒരുങ്ങുന്നു

> **Lead Summary:** > ത്രില്ലര്‍ ചിത്രം ഹെലന്റെ തമിഴ് റീമേക്ക് ഒരുങ്ങുന്നു. കീര്‍ത്തി പാണ്ഡ്യനാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. "അന്‍പിര്‍ക്കിനിയാള്‍" എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ പുറത്തിറങ്ങി. മലയാളത്തില്‍ ലാല്‍ ചെയ്ത അച്ഛന്‍ കഥാപാത്രത്തെ അരുണ്‍ പാണ്ഡ്യനാണ് തമിഴില്‍ അവതരിപ്പിക്കുന്നത്. അരുണ്‍ പാണ്ഡ്യന്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗോകുലാണ് ചിത്രത്തിന്റെ സംവിധായകന്‍. മലയാളത്തില്‍ അസര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നോബിള്‍ തമിഴ് പതിപ്പിലും ഇതേ കഥാപാത്രമായി എത്തുന്നു.

## Article Content

> ത്രില്ലര്‍ ചിത്രം ഹെലന്റെ തമിഴ് റീമേക്ക് ഒരുങ്ങുന്നു. കീര്‍ത്തി പാണ്ഡ്യനാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. "അന്‍പിര്‍ക്കിനിയാള്‍" എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ പുറത്തിറങ്ങി. മലയാളത്തില്‍ ലാല്‍ ചെയ്ത അച്ഛന്‍ കഥാപാത്രത്തെ അരുണ്‍ പാണ്ഡ്യനാണ് തമിഴില്‍ അവതരിപ്പിക്കുന്നത്. അരുണ്‍ പാണ്ഡ്യന്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗോകുലാണ് ചിത്രത്തിന്റെ സംവിധായകന്‍. മലയാളത്തില്‍ അസര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നോബിള്‍ തമിഴ് പതിപ്പിലും ഇതേ കഥാപാത്രമായി എത്തുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/2123/helens-tamil-remake-is-getting-ready)