---
title: " "എമ്പുരാന്റെ" വിശേഷങ്ങളുമായി പൃഥി"
english_title: "Prithi with "Empuran" specials"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2122/prithi-with-empuran-specials"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/602fa851dd1a2_emburan.jpg"
keywords: []
---

#  "എമ്പുരാന്റെ" വിശേഷങ്ങളുമായി പൃഥി

> **Lead Summary:** >  ലൂസിഫറിന് രണ്ടാം ഭാഗം വരുന്നുവെന്ന വാര്‍ത്ത വന്നതുമുതല്‍ സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് "എമ്പുരാന്‍". ചിത്രത്തിന്റെ എഴുത്ത് ജോലികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. നിലവില്‍ കരാറിലേര്‍പ്പെട്ടിരിക്കുന്ന ചിത്രങ്ങള്‍ പൂര്‍ത്തിയായ ശേഷം "എമ്പുരാന്റെ" ചിത്രീകരണം തുടങ്ങാനിരിക്കുകയാണ് പൃഥ്വിരാജ്.

## Article Content

>  ലൂസിഫറിന് രണ്ടാം ഭാഗം വരുന്നുവെന്ന വാര്‍ത്ത വന്നതുമുതല്‍ സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് "എമ്പുരാന്‍". ചിത്രത്തിന്റെ എഴുത്ത് ജോലികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. നിലവില്‍ കരാറിലേര്‍പ്പെട്ടിരിക്കുന്ന ചിത്രങ്ങള്‍ പൂര്‍ത്തിയായ ശേഷം "എമ്പുരാന്റെ" ചിത്രീകരണം തുടങ്ങാനിരിക്കുകയാണ് പൃഥ്വിരാജ്.

> ലൂസിഫറുമായി ബന്ധപ്പെട്ട് പൃഥ്വിരാജ് പങ്കുവച്ച ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. ടൊവിനോ അവതരിപ്പിച്ച ജതിന്‍ രാംദാസ്, മോഹന്‍ലാലിന്റെ സ്റ്റീഫന്‍ നെടുമ്പള്ളി എന്നീ കഥാപാത്രങ്ങള്‍ പുറംതിരിഞ്ഞ് നില്‍ക്കുന്ന ചിത്രമാണ് പൃഥി പങ്കുവെച്ചിരിക്കുന്നത്. ജതിന്‍ തന്റെ വലതു കൈ കൊണ്ട് ജനങ്ങളെ അഭിവാദ്യം ചെയ്യുമ്പോള്‍ കൈ "J" എന്ന ഇംഗ്ലീഷ് അക്ഷരത്തിന്റെ രൂപത്തിലാണ്. ഇത് ജതിന്‍ എന്നോ ജീസസ് എന്നോ ആകാം എന്നാണ് കാഴ്ചക്കാരുടെ നിരീക്ഷണം. സ്റ്റീഫന്‍ തന്റെ ഇടതുകൈ കൊണ്ട് അഴികളില്‍ പിടിച്ചിരിക്കുമ്പോള്‍ "L" എന്ന ഇംഗ്ലീഷ് അക്ഷരത്തിന്റെ രൂപമാണതിന്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/2122/prithi-with-empuran-specials)