#ThekkuVadakku | ഇതാരാ സർദാർ കൃഷ്ണക്കുറുപ്പും കോമക്കുറുപ്പുമോ ? തമ്മിലടിച്ച് വിനായകനും സുരാജും: 'തെക്ക് വടക്ക്' ടീസർ പ്രേക്ഷകരിലേക്ക്

#ThekkuVadakku | ഇതാരാ സർദാർ കൃഷ്ണക്കുറുപ്പും കോമക്കുറുപ്പുമോ ? തമ്മിലടിച്ച് വിനായകനും സുരാജും: 'തെക്ക് വടക്ക്' ടീസർ പ്രേക്ഷകരിലേക്ക്
Jun 12, 2024 01:24 PM | By VIPIN P V

സുരാജിന്റെ മുഖത്ത് അടിക്കുന്ന വിനായകൻ, തിരിച്ചടിക്കുന്ന സുരാജ്. ആമുഖ വീഡിയോകൾ കൊണ്ട് ശ്രദ്ധേയമാകുന്ന തെക്ക് വടക്ക് സിനിമയുടെ ഏറ്റവും പുതിയ ടീസർ പ്രേക്ഷകരിലെത്തി.

മൂന്നാമത്തെ ആമുഖ വീഡിയോ ഇരു താരങ്ങളുടേയും സിനിമയിലെ ഗെറ്റപ്പ് കൂടുതൽ വ്യക്തമാക്കുന്നതാണ്. സിനിമയുടെ ജോണർ കൂടുതൽ വ്യക്തമാകുന്നതാണ് ഈ ആമുഖം.

പരസ്പരം കൊമ്പുകോർക്കുന്ന രണ്ടു കഥാപാത്രങ്ങളാണ് ഇരുവരുടേതുമെന്ന് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നത്. ജയിലറിലെ കൊടുംക്രൂരനായ വില്ലനായി വേഷമിട്ട ശേഷം വിനായകൻ രൂപവും ശരീരഭാഷയും മാറ്റിയത് വീഡിയോയിൽ വ്യക്തം.

സുരാജ് വെഞ്ഞാറമ്മൂടാവട്ടെ പഴയ തമാശകളിലേക്ക് മടങ്ങി പോകുന്ന വിധമാണ് കഥാപാത്രമായി പെരുമാറുന്നത്. കഥാപാത്രങ്ങളെയും അവരുടെ ഗെറ്റപ്പിനെയും വ്യത്യസ്തമായി പ്രേക്ഷകർക്കു മുന്നിൽ അവതരിപ്പിക്കുന്ന രീതിയാണ് ആമുഖ വീഡിയോകൾ.

എഞ്ചിനീയർ മാധവനാകുന്ന വിനായകന്റെയും അരിമിൽ ഉടമ ശങ്കുണ്ണിയാകുന്ന സുരാജ് വെഞ്ഞാറമ്മൂടിന്റെയും ശീരീരല ഭാഷയാണ് മൂന്നാമത്തെ വീഡിയോ ചിത്രീകരിക്കുന്നത്. മുൻപിറങ്ങിയവയിൽ ഇരുവരുടെയും മുഖങ്ങൾക്കായിരുന്നു പ്രാധാന്യം.

ഓഗസ്റ്റിൽ റിലീസ് ചെയ്യുന്ന സിനിമയുടേതായി പുതുമയുള്ള പ്രചാരണമാവുകയാണ് ഈ വീഡിയോകൾ. അതേസമയം, ഈ വീഡിയോകൾ കണ്ട് മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു എന്ന സൂപ്പർ ഹിറ്റ് സിനിമയിലെ സർദാർ കൃഷ്ണക്കുറുപ്പും കോമക്കുറുപ്പും ന്യു വെർഷൻ ആണോ എന്നാണ് ഏവരും ചോദിക്കുന്നത്.

പ്രേം ശങ്കർ സംവിധാനം ചെയ്യുന്ന സിനിമ എസ്. ഹരീഷിന്റെ “രാത്രി കാവൽ” എന്ന കഥയെ ആസ്പദമാക്കിയാണ്. കോട്ടയം രമേഷ്, മെറിൻ ജോസ്, മെൽവിൻ ജി ബാബു, ഷമീർ ഖാൻ, വിനീത് വിശ്വം, സ്നേഹ, ശീതൾ, മഞ്ജുശ്രീ, ബാലൻ പാലക്കൽ, ജെയിംസ് പാറക്കൽ തുടങ്ങി മലയാള സിനിമയിലെ പുതിയ ചിരിത്താരങ്ങളാണ് വിനായകനും സുരാജിനുമൊപ്പം അണിനിരക്കുന്നത്.

ആർഡിഎക്സിലെ ഹിറ്റ് ഗാനങ്ങളൊരുക്കിയ സാം സി. എസ് ഗാനങ്ങൾ ചിട്ടപ്പെടുത്തി പശ്ചാത്തല സംഗീതം ഒരുക്കുന്നു.

അൻവർ റഷീദിന്റെ ബ്രിഡ്ജ് സിനിമയുടെ ഛായാഗ്രാഹകനായി ആരംഭിച്ച് കിസ്മത്ത്, വലിയപെരുന്നാൾ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ സുരേഷ് രാജനാണ് ഡിഒപി. രോമാഞ്ചം, റോഷാക്ക് അടക്കമുള്ള സിനിമകളുടെ എഡിറ്ററായ കിരൺ ദാസാണ് ചിത്രസംയോജനം. പ്രൊഡക്ഷൻ ഡിസൈൻ: രാഖിൽ, വരികൾ: ലക്ഷ്മി ശ്രീകുമാർ എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.

#SardarKrishnaKurup #KomaKurup? #Vinayakan #Suraj #between:#SouthNorth' #teaser #audience

Next TV

Related Stories
#BombayPositive  |  ലുക്മാൻ അവറാൻ-ബിനു പപ്പു ചിത്രം ബോംബെ പോസിറ്റീവിൻ്റെ ഫസ്റ്റ് ലുക്ക് പുറത്ത്

Sep 28, 2024 04:13 PM

#BombayPositive | ലുക്മാൻ അവറാൻ-ബിനു പപ്പു ചിത്രം ബോംബെ പോസിറ്റീവിൻ്റെ ഫസ്റ്റ് ലുക്ക് പുറത്ത്

ധ്യാൻ ശ്രീനിവാസൻ നായകനായ നദികളിൽ സുന്ദരി യമുന എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ പ്രഗ്യ നാഗ്രയാണ് ഈ ചിത്രത്തിലെ...

Read More >>
#Vinayakan | 'യുവതി യുവാക്കളെ ഇദ്ദേഹത്തെ നമ്പരുത്'; പി.വി അൻവറിനെതിരെ രൂക്ഷ വിമർശനവുമായി നടൻ വിനായകൻ

Sep 27, 2024 10:48 PM

#Vinayakan | 'യുവതി യുവാക്കളെ ഇദ്ദേഹത്തെ നമ്പരുത്'; പി.വി അൻവറിനെതിരെ രൂക്ഷ വിമർശനവുമായി നടൻ വിനായകൻ

പൊതുജനം ബോധമില്ലാത്തവരല്ലെന്നും സ്വന്തം രാഷ്ട്രീയത്തിലേക്ക് യുവതീ യുവാക്കൾ പറന്ന് പോകണമെന്നും നടൻ...

Read More >>
#sadhikavenugopal  | എന്ത് അഡ്ജസ്റ്റ്‌മെന്റാണ് ചേട്ടാ വേണ്ടത്; ഉദ്ഘാടനത്തിന് വന്നിട്ട് സഹകരിക്കുമോ എന്ന് ചോദിക്കുന്നവരുണ്ട് -സാധിക വേണുഗോപാൽ

Sep 27, 2024 09:28 PM

#sadhikavenugopal | എന്ത് അഡ്ജസ്റ്റ്‌മെന്റാണ് ചേട്ടാ വേണ്ടത്; ഉദ്ഘാടനത്തിന് വന്നിട്ട് സഹകരിക്കുമോ എന്ന് ചോദിക്കുന്നവരുണ്ട് -സാധിക വേണുഗോപാൽ

സിനിമയിലോ മറ്റോ ഡേറ്റ് ചോദിച്ച് എല്ലാം തീരുമാനിച്ചതിന് ശേഷമായിരിക്കും അഡ്ജസ്റ്റ്‌മെന്റിന്...

Read More >>
#OruKattilOruMuri | 'ഒരു കട്ടിൽ ഒരു മുറി' ചിത്രത്തിന്റെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു

Sep 27, 2024 03:55 PM

#OruKattilOruMuri | 'ഒരു കട്ടിൽ ഒരു മുറി' ചിത്രത്തിന്റെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു

നഗരത്തിലേക്ക് അവിചാരിതമായി എത്തിച്ചേര്‍ന്ന രണ്ടു കഥാപാത്രങ്ങളുടെ കഥയാണ് 'ഒരു കട്ടില്‍ ഒരു മുറി' എന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു....

Read More >>
#Bharatanatyam | സൈജു കുറുപ്പ് എന്‍റർടെയിൻമെന്‍റ്സ് 'ഭരതനാട്യം' ഇനി ഒടിടിയില്‍

Sep 27, 2024 03:33 PM

#Bharatanatyam | സൈജു കുറുപ്പ് എന്‍റർടെയിൻമെന്‍റ്സ് 'ഭരതനാട്യം' ഇനി ഒടിടിയില്‍

രു കൂട്ടുകുടുംബത്തില്‍ സാധാരണമായ തട്ടലും മുട്ടലുമൊക്കെയുണ്ടെങ്കിലും അല്ലലില്ലാതെ കഴിയുന്ന ഭരതന്‍ ഒരിക്കല്‍ ഒരു പ്രശ്നത്തെ...

Read More >>
#bala | തര്‍ക്കിക്കാന്‍ അപ്പ ഇല്ല! ഗ്‌ളാസ് എടുത്ത് അടിച്ചു എന്നൊക്കെ പാപ്പു പറഞ്ഞു; വേദന പങ്കുവെച്ച് ബാല

Sep 27, 2024 12:57 PM

#bala | തര്‍ക്കിക്കാന്‍ അപ്പ ഇല്ല! ഗ്‌ളാസ് എടുത്ത് അടിച്ചു എന്നൊക്കെ പാപ്പു പറഞ്ഞു; വേദന പങ്കുവെച്ച് ബാല

മുന്‍പ് പല അഭിമുഖങ്ങളിലൂടെയും അവളോട് തനിക്കുള്ള സ്‌നേഹത്തെ കുറിച്ചും ഭാര്യ മകളെ കാണിക്കാത്തതിനെപ്പറ്റിയും ബാല സംസാരിച്ചിരുന്നു....

Read More >>
Top Stories










News Roundup