---
title: "നിന്നെ വിവാഹം കഴിക്കാൻ വരില്ല എന്ന് തൻറെ ആൺ സുഹൃത്ത് തന്നോട് പറഞ്ഞു; കാരണം കേട്ട്  ഞെട്ടി താരം "
english_title: "Her boyfriend told her he would not marry you; The actor was shocked to hear the reason"
publisher: "moviemax.in"
canonical_url: "https://moviemax.in/news/21126/her-boyfriend-told-her-he-would-not-marry-you-the-actor-was-shocked-to-hear-the-reason"
published_at: "2022-01-16T19:56:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e42bf25eb88_.jpg"
keywords: []
---

# നിന്നെ വിവാഹം കഴിക്കാൻ വരില്ല എന്ന് തൻറെ ആൺ സുഹൃത്ത് തന്നോട് പറഞ്ഞു; കാരണം കേട്ട്  ഞെട്ടി താരം 

> **Lead Summary:** ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളായി വളർന്നുവരുന്ന താരമാണ് കൃതി സനൻ. ആരുടെയും പിന്തുണയില്ലാതെ ആണ് താരം ഈ മേഖലയിൽ എത്തിപ്പെട്ടത്.പറയാൻ പോലും ഒരു ഗോഡ്ഫാദർ ഇല്ലാതെ ഓരോ പടവുകളും താരം ചവിട്ടിക്കയറി. താരം നായികയായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം ആയിരുന്നു മിമി. 

## Article Content

ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളായി വളർന്നുവരുന്ന താരമാണ് കൃതി സനൻ. ആരുടെയും പിന്തുണയില്ലാതെ ആണ് താരം ഈ മേഖലയിൽ എത്തിപ്പെട്ടത്.പറയാൻ പോലും ഒരു ഗോഡ്ഫാദർ ഇല്ലാതെ ഓരോ പടവുകളും താരം ചവിട്ടിക്കയറി. താരം നായികയായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം ആയിരുന്നു മിമി. 

ഇപ്പോൾതന്നെ അഭിനയമോഹത്തെ കുടുംബവും സുഹൃത്തുക്കളും എങ്ങനെയാണ് നോക്കികണ്ടത് എന്നതിനെക്കുറിച്ചാണ് കൃതി സംസാരിക്കുന്നത്. അവരുടെ പ്രതികരണത്തെ കുറിച്ച് ആദ്യമായി തുറന്നു വെളിപ്പെടുത്തുകയാണ് താരം.

തൻറെ വിവാഹത്തെക്കുറിച്ച് അവർ ആശങ്കപ്പെട്ടിരുന്നു എന്നാണ് കൃതി പറയുന്നത്. നടിമാരെ ആരും വിവാഹം കഴിക്കില്ല എന്നായിരുന്നു അവരുടെ ധാരണ. നടിയേയും മോഡലിനെയും ആരും വിവാഹം ചെയ്യില്ല.

അവരുടെ വിവാഹം വൈകും. ഇതൊക്കെ കേൾക്കുമ്പോൾ തനിക്ക് ചിരിയാണ് വന്നത്. അങ്ങനെയുള്ള വർത്തമാനങ്ങൾ കേട്ട് താൻ ഒരുപാട് ചിരിച്ചിട്ടുണ്ട്. ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

തൻറെ ആൻ സുഹൃത്തുക്കൾ പോലും താൻ ഒരു നടിയായി മാറിയാൽ കല്യാണം നടക്കാൻ ബുദ്ധിമുട്ടാണ് എന്ന് പറഞ്ഞിരുന്നു. അതുതന്നെ അത്ഭുതപ്പെടുത്തി കല്യാണം ഒരു പ്രശ്നമാകുമെന്ന് തൻറെ ഒരു സുഹൃത്ത് പറഞ്ഞു. പുതുതലമുറയിൽ ഉള്ളവർ പോലും ഇങ്ങനെയാണ് ചിന്തിക്കുന്നത് എന്ന് തന്നെ ഞെട്ടിച്ചു. താരം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/21126/her-boyfriend-told-her-he-would-not-marry-you-the-actor-was-shocked-to-hear-the-reason)