---
title: "തന്റെ പുതിയ സിനിമയിലെ ലിപ് ലോക്ക് രംഗത്തെക്കുറിച്ച് അനുപമ പരമേശ്വരന്‍ പറയുന്നു"
english_title: "Anupama Parameswaran talks about the lip lock scene in her new movie"
publisher: "moviemax.in"
canonical_url: "https://moviemax.in/news/21098/anupama-parameswaran-talks-about-the-lip-lock-scene-in-her-new-movie"
published_at: "2022-01-16T15:36:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e3ee956d887_.jpg"
keywords: []
---

# തന്റെ പുതിയ സിനിമയിലെ ലിപ് ലോക്ക് രംഗത്തെക്കുറിച്ച് അനുപമ പരമേശ്വരന്‍ പറയുന്നു

> **Lead Summary:** ഹിറ്റ് സിനിമ പ്രേമത്തിലൂടെ കേരളക്കരയുടെ സ്വന്തം നടിയായി മാറിയ താരമാണ് അനുപമ പരമേശ്വരന്‍. ഇതിലെ താരത്തിന്റെ കഥാപാത്രം ഏറെശ്രദ്ധിക്കപ്പെട്ടിരുന്നു. മേരി എന്ന കഥാപാത്രത്തിന് ശേഷം സിനിമയില്‍ നിന്നും വിട്ടു നിന്ന താരം പിന്നീട് മറ്റു ഭാഷകളിലും അഭിനയിച്ചിരുന്നു.

## Article Content

ഹിറ്റ് സിനിമ പ്രേമത്തിലൂടെ കേരളക്കരയുടെ സ്വന്തം നടിയായി മാറിയ താരമാണ് അനുപമ പരമേശ്വരന്‍. ഇതിലെ താരത്തിന്റെ കഥാപാത്രം ഏറെശ്രദ്ധിക്കപ്പെട്ടിരുന്നു. മേരി എന്ന കഥാപാത്രത്തിന് ശേഷം സിനിമയില്‍ നിന്നും വിട്ടു നിന്ന താരം പിന്നീട് മറ്റു ഭാഷകളിലും അഭിനയിച്ചിരുന്നു.

ഇതിനിടെ അഭിനയത്തിനൊപ്പം സംവിധാനത്തിന്റെ പ്രാരംഭ പാഠങ്ങളും പഠിച്ചിരുന്നു നടി. ഇന്ന് കൂടുതലും മറ്റു ഭാഷാ സിനിമകളിലാണ് നടി അഭിനയിക്കുന്നത്.

ആഷിഷ് റെഡ്ഡിയും അനുപമ പരമേശ്വരനും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് റൗഡി ബോയ്സ്. കാമ്പസ് പശ്ചാത്തലത്തിലുള്ള പ്രണയവും റൗഡിത്തരവും ഒക്കെയാണ് ശ്രീ ഹര്‍ഷ കൊങ്കുണി സംവിധാനം ചെയ്ത റൗഡി ബോസ് എന്ന ചിത്രം. കഴിഞ്ഞ ദിവസമാണ് സിനിമ റിലീസ് ചെയ്തത്.

സിനിമ പ്രേക്ഷകരിലേക്ക് എത്തിയതിന് പിന്നാലെ , ചിത്രത്തില്‍ അനുപമയുടെ ലിപ് ലോക്ക് രംഗം ഒന്നും കൂടി ചര്‍ച്ചയായിരിക്കുകയാണ്. ചിത്രത്തില്‍ നടിയുടെ ഇഴുകി ചേര്‍ന്നുള്ള അഭിനയവും കൂടെ കണ്ടപ്പോള്‍, അനുപമ ഇങ്ങനെയൊക്കെ ചെയ്യുമോ എന്നായി ആരാധകരുടെ ചോദ്യം. അതിനുള്ള മറുപടിയുമായി എത്തിയിരിക്കുകയാണിപ്പോള്‍ താരം.

ലിപ് ലോക്ക് രംഗം ആ സിനിമയുടെ ഒരു ഭാഗം മാത്രമാണ്. ആഷിഷ് ചെയ്യുന്ന കഥാപാത്രത്തെയാണ് ചുംബിച്ചത് എന്ന നിലയില്‍ മാത്രമേ കണ്ടിട്ടുള്ളൂ. സിനിമ കണ്ടവര്‍ ഇഴുകി ചേര്‍ന്ന് അഭിനയിച്ച രംഗം കാണുമ്പോള്‍ സിനിമയില്‍ അതിന്റെ ആവശ്യകതയെ കുറിച്ച് മനസ്സിലാക്കും എന്നും അനുപമ പ്രതികരിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/21098/anupama-parameswaran-talks-about-the-lip-lock-scene-in-her-new-movie)