---
title: "#MohanJose |'മകള്‍ പിറന്നപ്പോള്‍ 10 കുഞ്ഞുടുപ്പുകളുമായി ആദ്യം കാണാന്‍വന്നത് സുരേഷ് ഗോപിയും രാധികയും' - മോഹന്‍ ജോസ് "
english_title: "#Actor #MohanJose #his #relationship #SureshGopi"
publisher: "moviemax.in"
canonical_url: "https://moviemax.in/news/210807/actor-mohanjose-his-relationship-sureshgopi"
published_at: "2024-06-08T15:41:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66642f5bb8cda_sureshgopi.jpg"
keywords: []
---

# #MohanJose |'മകള്‍ പിറന്നപ്പോള്‍ 10 കുഞ്ഞുടുപ്പുകളുമായി ആദ്യം കാണാന്‍വന്നത് സുരേഷ് ഗോപിയും രാധികയും' - മോഹന്‍ ജോസ് 

> **Lead Summary:** ** ** സുരേഷ് ഗോപിയുമായുള്ള സ്‌നേഹബന്ധത്തെ കുറിച്ച് നടന്‍ മോഹന്‍ ജോസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പ് ചര്‍ച്ചയാകുന്നു.

## Article Content

** ** സുരേഷ് ഗോപിയുമായുള്ള സ്‌നേഹബന്ധത്തെ കുറിച്ച് നടന്‍ മോഹന്‍ ജോസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പ് ചര്‍ച്ചയാകുന്നു.

തനിക്ക് കുഞ്ഞുണ്ടായപ്പോള്‍ സിനിമാരംഗത്ത് നിന്ന് ആദ്യമായി ഉടുപ്പുകളുമായി കാണാന്‍ വന്നത് സുരേഷ് ഗോപിയും ഭാര്യ രാധികയുമാണെന്ന് കുറിപ്പില്‍ മോഹന്‍ ജോസ് പറയുന്നു.

കരുതലിന്റെ ബാലപാഠങ്ങള്‍ സുരേഷ് ഗോപിക്ക് പണ്ടുമുതലേ വശമുണ്ട്. ഇനിയും ഏറെ ഉയരങ്ങള്‍ എത്തിപ്പിടിക്കാനുള്ളതാണെന്നും മോഹന്‍ ജോസ് കൂട്ടിച്ചേര്‍ക്കുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ മണ്ഡലത്തില്‍ നിന്ന് ബിജെപി സ്ഥാനാര്‍ഥിയായി സുരേഷ് ഗോപി വിജയിച്ച പശ്ചാത്തലത്തിലാണ് മോഹന്‍ ജോസിന്റെ കുറിപ്പ്.

'വര്‍ഷങ്ങള്‍ക്കു മുന്‍പ് യാത്ര പറഞ്ഞ് ഹോട്ടലില്‍ നിന്ന് മടങ്ങാന്‍ നേരം സുരേഷ്‌ഗോപി എന്തോ ഓര്‍ത്തതുപോലെ എന്നോട് 'ഒരു മിനിറ്റ്' എന്നു പറഞ്ഞിട്ട് റിസപ്ഷനില്‍ വിളിച്ച് ഒരു ബിഗ്‌ഷോപ്പര്‍ റൂമിലേക്ക് കൊടുത്തു വിടാന്‍ ആവശ്യപ്പെട്ടു.

റൂംബോയി അതുമായി വന്നപ്പോള്‍ സുരേഷ് റൂമിലുണ്ടായിരുന്ന ഒരു ചൂരല്‍ക്കൂട നിറയെ മനോഹരമായി പാക്ക് ചെയ്തു വച്ചിരുന്ന ഫ്രൂട്‌സ് അതേപോലെ എടുത്ത് ആ ബിഗ്‌ഷോപ്പറിലാക്കിയിട്ട് ഇതു മോള്‍ക്ക് കൊടുക്കണം എന്ന് പറഞ്ഞ് എന്നെയേല്‍പ്പിച്ചു.

എന്റെ മോള്‍ പിറന്നപ്പോള്‍ ആദ്യമായി പത്ത് കുഞ്ഞുടുപ്പുകളുമായി കാണാന്‍ വന്നതും സുരേഷ്‌ഗോപിയും രാധികയുമായിരുന്നു. കരുതലിന്റെ ബാലപാഠങ്ങള്‍ സുരേഷിന് പണ്ടേ വശമായിരുന്നു.

ഇനിയും ഏറെ ഉയരങ്ങള്‍ എത്തിപ്പിടിക്കാനുണ്ട് ആ നല്ല സുഹൃത്തിന്. സര്‍വ്വ നന്മകളും നേരുന്നു!'-മോഹന്‍ ജോസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/210807/actor-mohanjose-his-relationship-sureshgopi)