---
title: "#Alencier  |സുരേഷ് ഗോപിക്ക് എന്താ ജയിക്കാന്‍ അവകാശമില്ലേ? ബിജെപിയെ നിരോധിച്ചിട്ടുണ്ടോ? ഇല്ലല്ലോ?-അലന്‍സിയര്‍"
english_title: "#Actor #Alencier #reacts #actor #SureshGopi's #victory #Lok #Sabha #elections."
publisher: "moviemax.in"
canonical_url: "https://moviemax.in/news/210805/actor-alencier-reacts-actor-sureshgopis-victory-lok-sabha-elections"
published_at: "2024-06-08T15:32:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66642c7a52060_actor.jpg"
keywords: []
---

# #Alencier  |സുരേഷ് ഗോപിക്ക് എന്താ ജയിക്കാന്‍ അവകാശമില്ലേ? ബിജെപിയെ നിരോധിച്ചിട്ടുണ്ടോ? ഇല്ലല്ലോ?-അലന്‍സിയര്‍

> **Lead Summary:** ** **ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നടന്‍ സുരേഷ് ഗോപിയുടെ വിജയത്തില്‍ പ്രതികരണവുമായി നടന്‍ അലന്‍സിയര്‍. അദ്ദേഹത്തിന്റെ രാഷ്ട്രീയത്തോട് എതിരഭിപ്രായവും വിയോജിപ്പുകളുമുണ്ടെങ്കിലും മനുഷ്യത്വത്തെ കരുതിയാണ് നാട്ടുകാര്‍ സുരേഷ് ഗോപിക്കു വോട്ട് ചെയ്തതെന്നും അലന്‍സിയര്‍ പറഞ്ഞു.

## Article Content

** **ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നടന്‍ സുരേഷ് ഗോപിയുടെ വിജയത്തില്‍ പ്രതികരണവുമായി നടന്‍ അലന്‍സിയര്‍. അദ്ദേഹത്തിന്റെ രാഷ്ട്രീയത്തോട് എതിരഭിപ്രായവും വിയോജിപ്പുകളുമുണ്ടെങ്കിലും മനുഷ്യത്വത്തെ കരുതിയാണ് നാട്ടുകാര്‍ സുരേഷ് ഗോപിക്കു വോട്ട് ചെയ്തതെന്നും അലന്‍സിയര്‍ പറഞ്ഞു.

സുരേഷ് ഗോപിയ്ക്ക് ജയിക്കാന്‍ എല്ലാ അവകാശങ്ങളുണ്ടെന്നും അലന്‍സിയര്‍ പറഞ്ഞു. 'ഗോളം' സിനിമയുടെ പ്രത്യേക ഷോ കാണാന്‍ തിയറ്ററില്‍ എത്തിയപ്പോഴായിരുന്നു അലന്‍സിയറിന്റെ പ്രതികരണം.

''സുരേഷ് ഗോപിക്കെന്താ ജയിച്ചുകൂടെ? ഇന്ത്യ ഭരിക്കാന്‍ ബിജെപിക്ക് അധികാരമുണ്ടെങ്കില്‍ കേരളത്തില്‍ ജയിക്കാന്‍ സുരേഷ് ഗോപിക്ക് അവകാശമില്ലേ? അദ്ദേഹം ഒരു ഇന്ത്യന്‍ പൗരനല്ലേ?

ബിജെപി എന്ന പാര്‍ട്ടിയെ ഇന്ത്യയില്‍ നിരോധിച്ചിട്ടുണ്ടോ? ഇല്ലല്ലോ? അങ്ങനെയാണെങ്കില്‍ പറയാം, അദ്ദേഹത്തിന് ജയിക്കാന്‍ അവകാശമില്ലെന്ന്.

സുരേഷ് ഗോപി നല്ല മനുഷ്യനായതുകൊണ്ടാണ് വിജയിച്ചത്. ഞാന്‍ ആ രാഷ്ട്രീയമല്ല പറയുന്നത്. ആ രാഷ്ട്രീയത്തോടെ എതിരഭിപ്രായവും വിയോജിപ്പുകളുമുണ്ടാകാം.

പക്ഷേ അദ്ദേഹത്തിന്റെ മനുഷ്യത്വത്തെ കരുതിയാണ് നാട്ടുകാര്‍ വോട്ടിട്ടത്. പിന്നെ കോണ്‍ഗ്രസ്സുകാരുടെ പറ്റിപ്പും--അലന്‍സിയറിന്റെ കൂട്ടിച്ചേര്‍ത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/210805/actor-alencier-reacts-actor-sureshgopis-victory-lok-sabha-elections)