---
title: "അഞ്ജുവിന് മുന്നില്‍ മനസ് തുറന്ന് ശിവന്‍"
english_title: "Now Swanthan's new promo video is going viral."
publisher: "moviemax.in"
canonical_url: "https://moviemax.in/news/21075/now-swanthans-new-promo-video-is-going-viral"
published_at: "2022-01-16T12:34:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e3c3dca1349_sathwanam.jpg"
keywords: []
---

# അഞ്ജുവിന് മുന്നില്‍ മനസ് തുറന്ന് ശിവന്‍

> **Lead Summary:** ശിവാ അഞ്ജലി എന്ന കഥാപാത്രങ്ങളെ ഇന്ന് അറിയാത്തവര്‍ ആരും തന്നെ ഉണ്ടാവില്ല. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് ഇരുവരും . ഒരുപക്ഷേ ഇവരുടെ പ്രണയവും , പിണക്കവും കാണാന്‍ വേണ്ടി മാത്രം സ്വാന്തനം പരമ്പര കാണുന്ന പ്രേക്ഷകരും ഉണ്ട്. രണ്ടുപേരുടെയും മനസില്‍ അടങ്ങാത്ത പ്രണയമാണ്.

## Article Content

ശിവാ അഞ്ജലി എന്ന കഥാപാത്രങ്ങളെ ഇന്ന് അറിയാത്തവര്‍ ആരും തന്നെ ഉണ്ടാവില്ല. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് ഇരുവരും . ഒരുപക്ഷേ ഇവരുടെ പ്രണയവും , പിണക്കവും കാണാന്‍ വേണ്ടി മാത്രം സ്വാന്തനം പരമ്പര കാണുന്ന പ്രേക്ഷകരും ഉണ്ട്. രണ്ടുപേരുടെയും മനസില്‍ അടങ്ങാത്ത പ്രണയമാണ്.

എന്നാല്‍ ഇതുവരെ അവര്‍ അത് പരസ്പരം പറഞ്ഞിട്ടില്ല. എങ്കിലും അങ്ങോട്ടുമിങ്ങോട്ടും ഇഷ്ടമാണെന്ന് ഇവര്‍ക്ക് അറിയാം, ഒരുകാലത്ത് കീരിയുംപാമ്പും ആയിരുന്നു ശിവഞ്ജലി പിന്നീട് ഒന്നിക്കുക ആയിരുന്നു. 

ഇപ്പോഴിതാ സ്വാന്തനത്തിന്റെ പുതിയ പ്രെമോ വീഡിയോ ആണ് വൈറലാകുന്നത്. തന്റെ പ്രണയം അഞ്ജുവിനോട് തുറന്ന് പറയുന്ന ശിവനെയും വീഡിയോയില്‍ കാണാം. ശിവന്റെ വാക്കുകള്‍ കേട്ട് അഞ്ജുവന്റെകണ്ണ് നിറയുകയാണ്. അവര്‍ക്ക് എന്തെങ്കിലും വന്നാല്‍ നിനക്ക് സങ്കടം ആകും എങ്കില്‍ അവര്‍ക്ക് ഒന്നും വരാതെ നോക്കേണ്ടത് എന്റെ കടമയാണ്.

പണത്തെക്കുറിച്ച് നീ ചിന്തിക്കേണ്ട ,അതിനേക്കാളും ഒക്കെ വിലപ്പെട്ടതാണ് എനിക്ക് നീ. എന്ന് നീ എന്റെ പ്രിയപ്പെട്ടവളായി അന്നുമുതല്‍ നിന്റെ അച്ഛനും അമ്മയും ഒക്കെ എനിക്ക് വേണ്ടപ്പെട്ടവര്‍ ആയി മാറിയിരിക്കുകയാണ് എന്നാണ് അഞ്ജുവിനോട് ശിവന്‍ പറയുന്നത്.

ഇതിനുപിന്നാലെ സ്വാന്തനം വീട്ടില്‍നിന്ന് ശിവന്റെ ദേഹത്ത് മരുന്നു പുരട്ടി കൊടുക്കുന്ന അഞ്ജുവിനെ കാണാം. വീഡിയോ കണ്ടു ശിവന്റെ മുഖത്തെ എക്‌സ്പ്രഷനെക്കുറിച്ച് ആരാധകര്‍ പറയുന്നു. ശരിക്കും ശിവന് നാണം വരുന്നു, അതേസമയം ശിവനും അഞ്ജലിയും പൊളി ആണ്, അടുത്ത എപ്പിസോഡ് കാണാന്‍ വേണ്ടി കാത്തിരിക്കുകയാണ് എന്നാണ് ആരാധകര്‍ കമന്റ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/21075/now-swanthans-new-promo-video-is-going-viral)