#sureshgopi | സുരേഷ് ഗോപിയുടെ വൈറല്‍ ഷര്‍ട്ടില്‍ ഒളിഞ്ഞിരിക്കുന്നത് ഖജുരാഹോ പെയിന്‍റിങ്; വൈറൽ

#sureshgopi | സുരേഷ് ഗോപിയുടെ വൈറല്‍ ഷര്‍ട്ടില്‍ ഒളിഞ്ഞിരിക്കുന്നത് ഖജുരാഹോ പെയിന്‍റിങ്; വൈറൽ
2024-06-07T14:17:00 | By Susmitha Surendran

(moviemax.in)  ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ നിന്നും വിജയിച്ച ബിജെപി നേതാവ് സുരേഷ് ​ഗോപിയുടെ വിജയാഹ്ളാദ റാലി സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലായിരുന്നു. റോഡ് ഷോയില്‍ സുരേഷ് ഗോപി ധരിച്ച ഷര്‍ട്ടും ഇതിനിടെ ശ്രദ്ധ നേടിയിരുന്നു.

മഞ്ഞ നിറത്തിലുള്ള ഷര്‍ട്ടിലെ മനോഹരമായ പെയിന്‍റിങ് ആണ് ഷര്‍ട്ടിനെ ഹിറ്റാക്കിയത്. തുടര്‍ന്ന് എവിടെ നിന്നാണ് ഈ ഷര്‍ട്ട് എന്ന അന്വേഷണത്തിലായിരുന്നു സൈബര്‍ ലോകം.

ഒടുവില്‍ ഇതാ ആ വൈറല്‍ ഷര്‍ട്ടിന് പിന്നിലെ കലാകാരിയെ കണ്ടുപിടിച്ചിരിക്കുകയാണ്. തൃശൂര്‍ പൂച്ചട്ടി സ്വദേശിയായ സ്മേര അജിത്ത് ആണ് സുരേഷ് ഗോപിക്കായി ഈ ഷര്‍ട്ട് ഡിസൈന്‍ ചെയ്തത്.

ഖജുരാഹോ ഹാന്‍റ് പെയിന്‍റിങ്ങുകളാണ് സുരേഷ് ഗോപിയുടെ ഷര്‍ട്ടിന്‍റെ പ്രത്യേകത. ഖജുരാഹോ ചിത്രങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇവ ഡിസൈന്‍ ചെയ്തത്.

ലിനൻ ഷര്‍ട്ടിലാണ് ഡിസൈന്‍ ചെയ്തതെന്ന് സ്മേര പറഞ്ഞു. രണ്ട് ദിവസം കൊണ്ടാണ് ഷര്‍ട്ടില്‍ പെയിന്‍റിങ് ചെയ്തതത്. ഒരു സുഹൃത്ത് വഴി വിഷുവിന്‍റെ സമയത്താണ് ഷര്‍ട്ട് അദ്ദേഹത്തിന് ഗിഫ്റ്റായി നല്‍കിയതെന്നും സ്വന്തം ഇഷ്ടത്തിനാണ് ഡിസൈന്‍ തെരഞ്ഞെടുത്തത് എന്നും സ്മേര പറയുന്നു.

വിജയാഘോഷത്തിന് ധരിക്കണമെന്ന് ആശംസിച്ചാണ് ഷര്‍ട്ടി നല്‍കിയതെന്നും അവ ധരിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു എന്നും സ്മേര കൂട്ടിച്ചേര്‍ത്തു.

ഷര്‍ട്ട് ധരിച്ച് ടിവിയില്‍ കണ്ടപ്പോള്‍ ഒരുപാട് സന്തോഷമായി. പൊതുവേ കേരളാ സ്റ്റൈല്‍ മ്യൂറല്‍സ് ആണ് അദ്ദേഹം ധരിച്ചു കണ്ടിട്ടുള്ളത്. അതുകൊണ്ടാണ് ഖജുരാഹോ ചെയ്തുകൊണ്ട് മാറ്റിപിടിക്കാമെന്ന് കരുതിയതെന്നും സ്മേര പറയുന്നു.

Content Highlight: #Khajuraho #painting #hidden #SureshGopi's #viral #shirt #designer #here

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories

News Roundup