---
title: "കൂഴങ്കലിന്  അമ്പതാമത് റോട്ടര്‍ഡാം രാജ്യാന്തര ചലച്ചിത്രമേളയില്‍ ടൈഗര്‍ അവാര്‍ഡ് "
english_title: "Tiger Award at the 50th Rotterdam International Film Festival"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2105/tiger-award-at-the-50th-rotterdam-international-film-festival"
published_at: "2021-10-04T21:49:00+05:30"
category: "Kollywood"
language: "ml"
image: "https://moviemax.in/image-uploads/60215bf5c49f8_nayanthara2.jpg"
keywords: []
---

# കൂഴങ്കലിന്  അമ്പതാമത് റോട്ടര്‍ഡാം രാജ്യാന്തര ചലച്ചിത്രമേളയില്‍ ടൈഗര്‍ അവാര്‍ഡ് 

> **Lead Summary:** നയന്‍താരയുടെയും വിഘ്‌നേശ് ശിവന്റെയും നിര്‍മ്മാണ സംരംഭമായ റൗഡി പിക്‌ചേഴ്‌സ് നിര്‍മ്മിച്ച ആദ്യ ചിത്രമായ കൂഴങ്കലിന് അമ്പതാമത് റോട്ടര്‍ഡാം രാജ്യാന്തര ചലച്ചിത്രമേളയില്‍ ടൈഗര്‍ പുരസ്‌കാരം. പി.എസ് വിനോദ് രാജ് ആണ് സംവിധാനം . 

## Article Content

നയന്‍താരയുടെയും വിഘ്‌നേശ് ശിവന്റെയും നിര്‍മ്മാണ സംരംഭമായ റൗഡി പിക്‌ചേഴ്‌സ് നിര്‍മ്മിച്ച ആദ്യ ചിത്രമായ കൂഴങ്കലിന് അമ്പതാമത് റോട്ടര്‍ഡാം രാജ്യാന്തര ചലച്ചിത്രമേളയില്‍ ടൈഗര്‍ പുരസ്‌കാരം. പി.എസ് വിനോദ് രാജ് ആണ് സംവിധാനം . 

 പുരസ്‌കാരം ലഭിച്ചതിന്റെ സന്തോഷം സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്കൊപ്പം വിഘ്‌നേശ് ശിവനും നയന്‍താരയും ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചു. റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലില്‍ ടൈഗര്‍ പുരസ്‌കാരം നേടുന്ന ആദ്യ തമിഴ് ചിത്രത്തിന്റെ ഭാഗമായതില്‍ സന്തോഷമുണ്ടെന്ന് വിഘ്നേശ് ശിവന്‍. റോട്ടര്‍ഡാം പ്രിമിയറില്‍ സംവിധായകനൊപ്പം നയന്‍താരയും വിഘ്നേശും നേരത്തെ പങ്കെടുത്തിരുന്നു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/2105/tiger-award-at-the-50th-rotterdam-international-film-festival)