---
title: "'നിന്റെ ഹൃദയമിടിപ്പ് കേട്ട് ഉണരാനാണ് ആ​ഗ്രഹം'; കുറിപ്പ് ശ്രദ്ധനേടുന്നു "
english_title: "Shafna's words about Sajin  can be discussed among the audience now."
publisher: "moviemax.in"
canonical_url: "https://moviemax.in/news/21041/shafnas-words-about-sajin-can-be-discussed-among-the-audience-now"
published_at: "2022-01-16T09:13:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e394a12da66_.jpg"
keywords: []
---

# 'നിന്റെ ഹൃദയമിടിപ്പ് കേട്ട് ഉണരാനാണ് ആ​ഗ്രഹം'; കുറിപ്പ് ശ്രദ്ധനേടുന്നു 

> **Lead Summary:** സാന്ത്വനം എന്ന സീരിയലിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയിരിയ്ക്കുകയാണ് സീരിയൽ താരം സജിൻ. സാന്ത്വനം എന്ന സീരിയൽ ചെറുപ്പക്കാർ പോലും കാണുന്നതിന് കാരണം ശിവാഞ്ജലിമാരുടെ പ്രണയ രംഗങ്ങൾ കാണാൻ വേണ്ടി മാത്രമാണ്. സീരിയലിൽ വളറെ ഗൗരവക്കാരനായ ഭർത്താവാണ് ശിവൻ.

## Article Content

സാന്ത്വനം എന്ന സീരിയലിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയിരിയ്ക്കുകയാണ് സീരിയൽ താരം സജിൻ. സാന്ത്വനം എന്ന സീരിയൽ ചെറുപ്പക്കാർ പോലും കാണുന്നതിന് കാരണം ശിവാഞ്ജലിമാരുടെ പ്രണയ രംഗങ്ങൾ കാണാൻ വേണ്ടി മാത്രമാണ്. സീരിയലിൽ വളറെ ഗൗരവക്കാരനായ ഭർത്താവാണ് ശിവൻ.

അതേ സമയം റൊമാൻസ് വേണ്ടിടത്ത് കട്ട റൊമാന്റിക് ഹീറോയും. സജിന്റെ അഭിനയ ജീവിതം ആദ്യം തുടങ്ങിയത് സിനിമയിലായിരുന്നു. മലയാളി, പ്ലസ് ടു എന്നിവയാണ് സജിൻ അഭിനയിച്ച സിനിമകൾ. പ്ലസ്ടു സിനിമയിലെ നായികയായിരുന്ന നടി ഷഫ്നയെ തന്നെയാണ് പിന്നീട് സജിൻ‌ പ്രേമിച്ച് വിവാഹം ചെയ്തത്. 

യഥാർഥ ജീവിതത്തിലെ സജിന്റെ പ്രണയ കഥ സീരിയലിനെ വെല്ലുന്നതാണ്. മോഹൻലാലിന്റെ കടുത്ത ആരാധകനായ സജിൻ സുഹൃത്തുക്കൾക്കൊപ്പം മോഹൻലാൽ അഭിനയിച്ച ഭഗവാൻ എന്ന സിനിമയുടെ ഷൂട്ടിങ് കാണാൻ പോയതായിരുന്നു. അവിടെ വച്ചാണ് ആദ്യമായി ഷഫ്‌നയെ നേരിൽ കാണുന്നത്.

ബാലതാര വേഷങ്ങളിലൂടെ ശ്രദ്ധേയായ ഷഫ്‌ന സിനിമയിൽ ശ്രദ്ധിയ്ക്കപ്പെടുന്ന സമയമായിരുന്നു അത്. പിന്നീട് ഷഫ്‌ന നായികയായ ചിത്രത്തിൽ സജിനും ഒരു വേഷം ചെയ്തു. 2010ൽ പുറത്തിറങ്ങിയ പ്ലസ് ടു എന്ന ചിത്രത്തിൽ നായകന്റെ സുഹൃത്തുക്കളിൽ ഒരാളായിട്ടാണ് സജിൻ എത്തിയത്. നായിക ഷഫ്നയായിരുന്നു. പക്ഷെ അപ്പോഴൊന്നും പ്രണയം ഉണ്ടായിരുന്നില്ല എന്നാണ് സജിൻ തന്നെ പറയുന്നത്. 

സിനിമയുടെ ഷൂട്ടിങ് ഏതാണ്ട് അവസാനിക്കാനായ സമയത്തായിരുന്നു ഇരുവർക്കും പ്രണയം തോന്നി തുടങ്ങിയത്. എന്നാൽ രണ്ട് പേരും അത്രയ്ക്ക് സീരിയസ് ഒന്നും ആയിരുന്നല്ല. രണ്ട് വർഷത്തോളം പ്രണയിച്ച് നടന്നു. സജിനും ഷഫ്‌നയും തമ്മിലുള്ള വിവാഹത്തിൽ വീട്ടുകാർക്ക് തീരെ താത്പര്യം ഉണ്ടായിരുന്നില്ല.

വീട്ടുകാരുടെ സമ്മതം ഇല്ലാതെയാണ് ഇരുവരുടേയും വിവാഹം നടന്നത്. പിന്നീട് വീട്ടുകാരുടെ പിണക്കം മാറി. ഇപ്പോൾ ഇരുവരും സന്തുഷ്ടകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ്. ഷഫ്‌ന വഴിയാണ് സീരിയലിലേക്ക് സജിൻ എത്തിയത്. സജിനെപ്പോലെ തന്നെ ഷഫ്നയും സീരിയലുകളും മറ്റുമായി സജീവമാണ്. ഇപ്പോൾ ഷഫ്നയെക്കാൾ ആരാധകർ സജിനുണ്ട്. 

സോഷ്യൽ മീഡിയയിൽ സജീവമാണ് ഷഫ്നയും സജിനും. ഇവരുടെ ചെറിയ വിശേഷങ്ങളും സന്തോഷങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇപ്പോഴിത പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവുന്നത് സജിനെ കുറിച്ച് ഷഫ്ന എഴുതിയ വാക്കുകളാണ്. ഒപ്പം സജിൻ‌ നെറുകയിൽ ചുംബനം നൽകുന്ന ചിത്രവും ഷഫ്ന പങ്കുവെച്ചു.

'നിന്റെ ഹൃദയമിടിപ്പ് കേട്ട് രാവിലെ ഉണർന്ന് നിന്റെ ശ്വാസത്തിന്റെ ചൂടിലേക്ക് അലിഞ്ഞ് ഉറങ്ങാൻ കഴിയണേ എന്നാണ് ഞാൻ അല്ലാഹുവിനോട് എപ്പോഴും പ്രാർത്ഥിക്കുന്നത്. സ്നേഹം എന്താണെന്ന് നിന്നിലൂടെ ഞാൻ അനുഭവിക്കുകയും ചെയ്തു. ഞാൻ നിങ്ങളെ കണ്ടുമുട്ടിയതിന് ശേഷം ഞാൻ എങ്ങനെ മറ്റുള്ളവരെ സ്നേഹിക്കുകയും അവരെ പരിപാലിക്കുകയും ചെയ്യണമെന്ന് പഠിച്ചു.

എന്റെ പ്രവൃത്തികൾ മെച്ചപ്പെട്ടു. ജീവിതത്തെ എങ്ങനെ സ്നേഹിക്കണമെന്നും ആസ്വദിക്കണമെന്നും എല്ലാം നീ എന്നെ പഠിപ്പിച്ചു. എന്റെ ജീവിതത്തിന്റെ നല്ല ഭാഗമായതിന് നന്ദി... നിങ്ങൾ ഒരു അത്ഭുതകരമായ മനുഷ്യനാണ്, ഒരു നല്ല മകൻ, ഉറ്റ സുഹൃത്ത്, ഏറ്റവും നല്ല ഭർത്താവ് ഒപ്പം ഒരു ആകർഷണീയമായ യാത്രാ പങ്കാളി.... നിങ്ങൾ എനിക്ക് നൽകിയ എല്ലാ മികച്ച അനുഭവങ്ങൾക്കും നന്ദി... കൂടുതൽ അനുഭവിക്കാൻ എനിക്ക് കാത്തിരിക്കാനാവില്ല....' ഷഫ്ന കുറിച്ചു.

തമിഴ് സൂപ്പർ ഹിറ്റ് പരമ്പരയായ പാണ്ഡ്യസ്റ്റോഴ്സിന്റെ മലയാളം പതിപ്പാണ് സാന്ത്വനം സീരിയൽ. തെലുങ്ക്, കന്നഡ, മറത്തി, ബംഗാളി, ഹിന്ദി തുടങ്ങിയ ഭാഷകളിലും സീരയൽ സംപ്രേക്ഷണ ചെയ്യുന്നുണ്ട്. മലയാളത്തെ പോലെ തന്നെ മറ്റ് ഭാഷകളിൽ നിന്നും നല്ല അഭിപ്രായമാണ് സീരിയലിന് ലഭിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/21041/shafnas-words-about-sajin-can-be-discussed-among-the-audience-now)