#GokulSuresh | നിമിഷ സജയന് എതിരായ സൈബര്‍ ആക്രമണം; പ്രതികരണവുമായി ഗോകുല്‍ സുരേഷ്

#GokulSuresh | നിമിഷ സജയന് എതിരായ സൈബര്‍ ആക്രമണം; പ്രതികരണവുമായി ഗോകുല്‍ സുരേഷ്
2024-06-06T21:00:00 | By VIPIN P V

സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ നടി നിമിഷ സജയന്‍ സോഷ്യല്‍ മീഡിയയില്‍ സൈബര്‍ ആക്രമണം നേരിട്ടിരുന്നു.

നാല് വര്‍ഷം മുന്‍പ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൊച്ചിയില്‍ നടന്ന റാലിയില്‍ പങ്കെടുത്ത് സംസാരിച്ചപ്പോള്‍ നിമിഷ പറഞ്ഞ പ്രസ്താവനയുടെ ചുവട് പിടിച്ചായിരുന്നു സൈബര്‍ ആക്രമണം.

"ഞാനിപ്പോള്‍ ഒരു ബോര്‍ഡ് വായിച്ചിരുന്നു. തൃശൂര്‍ ചോദിച്ചിട്ട് കൊടുത്തിട്ടില്ല. ആ നമ്മളോടാണ് ഇന്ത്യ ചോദിക്കുന്നത് എന്ന്.

നമ്മള്‍ കൊടുക്കുമോ, കൊടുക്കില്ല", എന്നായിരുന്നു നിമിഷ സജയന്‍റെ വാക്കുകള്‍. സുരേഷ് ഗോപിയുടെ വിജയത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിമിഷയ്ക്കെതിരെ അധിക്ഷേപ കമന്‍റുകളും പരിഹാസങ്ങളുമൊക്കെ കടുത്തിരുന്നു.

പിന്നാലെ താരം തന്‍റെ സോഷ്യല്‍ മീഡിയ പേജുകളിലെ കമന്‍റ് ബോക്സ് പൂട്ടുകയും ചെയ്തു. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുല്‍ സുരേഷ്. നിമിഷ സജയന്‍റെ കാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് ഗോകുല്‍ സുരേഷിന്‍റെ പ്രതികരണം.

നിമിഷയുടെ പേര് പരാമര്‍ശിക്കാതെയുള്ള ചോദ്യത്തിന് പേര് പരാമര്‍ശിക്കാതെതന്നെയാണ് ഗോകുലിന്‍റെ പ്രതികരണം.

"ആ നടി അത് പറഞ്ഞതിന് ശേഷം ഇത്രയും വര്‍ഷമായില്ലേ. പറയുമ്പോള്‍ ഒരു സഹപ്രവര്‍ത്തകനെക്കുറിച്ചാണ് പറയുന്നതെന്നോ താന്‍ ജോലി ചെയ്യുന്ന അതേ മേഖലയിലെ ഒരു സീനിയര്‍ കലാകാരനെക്കുറിച്ചാണ് പറയുന്നതെന്നോ ഉള്ള ഒരു ചിന്ത അവര്‍ക്ക് അപ്പോള്‍ ഇല്ലായിരുന്നു.

പുതിയ സാഹചര്യത്തില്‍ അവര്‍ക്ക് അതൊരു തിരിച്ചടിയായി മാറിക്കാണാം. അവരെ അങ്ങനെ വിഷമിപ്പിക്കുന്നതിലും എനിക്ക് വ്യക്തിപരമായി വിഷമമേ ഉള്ളൂ. അന്ന് അവര്‍ അത് പറഞ്ഞതിലും എനിക്ക് വ്യക്തിപരമായി വിഷമമേ ഉള്ളൂ", ഗോകുല്‍ പറഞ്ഞു.

Content Highlight: #Cyber ​attack #NimishaSajayan; #GokulSuresh #response

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup