---
title: "#siva | ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ പോലും ചെയ്യാത്തതാണ് സുകന്യ ചെയ്തത്! അവര്‍ക്ക് കൊടുത്ത മുറിയെ പറ്റി നിര്‍മ്മാതാവ്"
english_title: "#producer #siva #opens #up #about #unknown #stories #actress #sukanya"
publisher: "moviemax.in"
canonical_url: "https://moviemax.in/news/210303/producer-siva-opens-up-about-unknown-stories-actress-sukanya-new"
published_at: "2024-06-06T14:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66617f7b7eb9e_siva.jpg"
keywords: []
---

# #siva | ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ പോലും ചെയ്യാത്തതാണ് സുകന്യ ചെയ്തത്! അവര്‍ക്ക് കൊടുത്ത മുറിയെ പറ്റി നിര്‍മ്മാതാവ്

> **Lead Summary:** പ്രിയപ്പെട്ട നടിയായി എന്നു മലയാളികളുടെ മനസിലുള്ള നടിമാരില്‍ ഒരാളാണ് സുകന്യ. തെന്നിന്ത്യന്‍ സിനിമാലോകത്ത് പ്രേക്ഷക പ്രീതി നേടിയ സുകന്യ. നിരവധി ഹിറ്റ് സിനിമകളില്‍ നായികയായി അഭിനയിച്ചിരുന്നു. മലയാളത്തിന് പുറമേ തമിഴിലും അവിസ്മരണീയമായ ഒരുപിടി സിനിമകള്‍ സുകന്യക്ക് ലഭിച്ചു. ഒരു കാലത്ത് സിനിമയില്‍ വലിയ ചലനം സൃഷ്ടിച്ച നായികയായിരുന്നു സുകന്യ. മലയാളത്തില്‍ മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങിയ താരരാജാക്കന്മാരുടെയും തമിഴില്‍ കമല്‍ ഹാസന്‍, രജനികാന്ത് തുടങ്ങിയ സൂപ്പര്‍താരങ്ങളുടെയുമൊക്കെ നായികയായിരുന്നു. 

## Article Content

പ്രിയപ്പെട്ട നടിയായി എന്നു മലയാളികളുടെ മനസിലുള്ള നടിമാരില്‍ ഒരാളാണ് സുകന്യ. തെന്നിന്ത്യന്‍ സിനിമാലോകത്ത് പ്രേക്ഷക പ്രീതി നേടിയ സുകന്യ. നിരവധി ഹിറ്റ് സിനിമകളില്‍ നായികയായി അഭിനയിച്ചിരുന്നു. മലയാളത്തിന് പുറമേ തമിഴിലും അവിസ്മരണീയമായ ഒരുപിടി സിനിമകള്‍ സുകന്യക്ക് ലഭിച്ചു. ഒരു കാലത്ത് സിനിമയില്‍ വലിയ ചലനം സൃഷ്ടിച്ച നായികയായിരുന്നു സുകന്യ. മലയാളത്തില്‍ മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങിയ താരരാജാക്കന്മാരുടെയും തമിഴില്‍ കമല്‍ ഹാസന്‍, രജനികാന്ത് തുടങ്ങിയ സൂപ്പര്‍താരങ്ങളുടെയുമൊക്കെ നായികയായിരുന്നു. 

ഇപ്പോള്‍ സിനിമയിലത്ര സജീവമല്ലെങ്കിലും നൃത്തത്തിനാണ് നടി ശ്രദ്ധ നല്‍കുന്നത്. അടുത്തിടെ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ സുകന്യ എത്തിയിരുന്നു. ഇതിന് പിന്നാലെ നടിയുടെ വ്യക്തി ജീവിതവും ചര്‍ച്ചയായി. എന്നാലിപ്പോള്‍ സുകന്യയെ കുറിച്ച് തമിഴിലെ നിര്‍മാതാവ് ശിവ പറഞ്ഞ കാര്യങ്ങള്‍ വൈറലാവുകയാണ്. 

2002 ലായിരുന്നു സുകന്യുടെ വിവാഹം. അമേരിക്കയില്‍ നിന്നുള്ള ആര്‍ ശ്രീധരന്‍ എന്ന വ്യക്തിയുമായി വിവാഹിതയായ നടി ഭര്‍ത്താവിനൊപ്പം അമേരിക്കയില്‍ താമസിക്കുകയായിരുന്നു. എന്നാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ നടി ഇന്ത്യയിലേക്ക് തിരിച്ചെത്തുകയും പിന്നീട് തിരിച്ച് പോയതുമില്ല. വൈകാതെ ഭര്‍ത്താവ് തന്നെ ഉപദ്രവിക്കുന്നതായി ആരോപിച്ച് വിവാഹമോചനത്തിന് കേസ് ഫയല്‍ ചെയ്യുകയും ചെയ്തു. 

ആദ്യ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞെങ്കിലും പിന്നീടൊരു വിവാഹം കഴിക്കാന്‍ നടി തയ്യാറായില്ല. ഇപ്പോഴും തന്റെ ജീവിതവുമായി ഒറ്റയ്ക്ക് മുന്നോട്ട് പോവുകയാണ് നടി. ഇതിനിടയില്‍ സുകന്യയെ പറ്റി പല വാര്‍ത്തകളും വന്നെങ്കിലും കൂടുതലായി നടിയൊന്നും തുറന്ന് സംസാരിക്കാറില്ലായിരുന്നു. അടുത്തിടെ നടിയ്ക്ക് ഒരു മകളുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ സുകന്യ അത് നിഷേധിിക്കുകയായിരുന്നു. 

ഒരു ഘട്ടത്തില്‍ സിനിമയില്‍ നിന്ന് മാറി സണ്‍ ടിവിയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ആനന്ദം എന്ന സീരിയലില്‍ നായികയായിട്ടും സുകന്യ അഭിനയിച്ചു. അഭിനേത്രി എന്ന നിലയില്‍ മാത്രമല്ല, ഏതാനും സോളോ ആല്‍ബങ്ങളിലും സിനിമയില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായിട്ടുമൊക്കെ നടി പ്രവര്‍ത്തിച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. അടുത്തിടെ ഒരു അഭിമുഖത്തിലാണ് സുകന്യയെക്കുറിച്ച് നിര്‍മാതാവ് ശിവ സംസാരിച്ചത്.

ഇത്ര വലിയ നടിയായിരുന്നിട്ടും ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റ് പോലും ചെയ്യാത്ത കാര്യങ്ങള്‍ ചെയ്യാനും സുകന്യ ഒരുക്കമായിരുന്നു. പ്രഭുവിനൊപ്പം ഞാന്‍ നിര്‍മ്മിച്ച സിനിമയുടെ ചിത്രീകരണം ഗോബിചെട്ടി പാളയം എന്ന സ്ഥലത്താണ് നടന്നത്. അവിടെ എല്ലാവര്‍ക്കും താമസിക്കാനായി ലോഡ്ജില്‍ മുറിയെടുത്തു. പക്ഷെ മെയിന്‍ ആര്‍ട്ടിസ്റ്റായ സുകന്യയ്ക്ക് വിചാരിച്ച പോലെ ഒരു മുറി മാത്രം കിട്ടിയില്ല.

സാധാരണയുള്ള മുറി പോലും ലഭ്യമായില്ല എന്നതാണ് വസ്തുത. പക്ഷേ അവര്‍ അവിടെ ഉണ്ടായിരുന്ന മുറിയില്‍ അഡ്ജസ്റ്റ് ചെയ്യാന്‍ ഒരുക്കമായിരുന്നു. ആ മുറിയില്‍ ജനല്‍ പോലും ഇല്ലായിരുന്നു. അവര്‍ക്ക് അത് കൊടുക്കേണ്ട സാഹചര്യം വന്നെങ്കിലും അവര്‍ അതില്‍ അഡ്ജസ്റ്റ് ചെയ്യാന്‍ ഒരുക്കമായിരുന്നു. അങ്ങനെ സുകന്യയും മാതാപിതാക്കളും ആ മുറിയില്‍ താമസിച്ച് കൊണ്ടാണ് സിനിമയില്‍ അഭിനയിച്ചതെന്ന് സുകന്യ പറയുന്നു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/210303/producer-siva-opens-up-about-unknown-stories-actress-sukanya-new)