---
title: "#gabri | 'മീ ടു പോസ്റ്റിട്ട പെൺകുട്ടിയെ നീ പണം എറിഞ്ഞ് ഒതുക്കിയല്ലേ?, ബിബിയിലെ മോശം മത്സരാർത്ഥി'; ​ഗബ്രിക്കെതിരെ കമന്റ്"
english_title: "#biggboss #malayalam #season #6 #gabri #reacted #me #too #accusation #related #comments"
publisher: "moviemax.in"
canonical_url: "https://moviemax.in/news/210200/biggboss-malayalam-season-6-gabri-reacted-me-too-accusation-related-comments"
published_at: "2024-06-06T10:14:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66613eb31a02e_gabri.jpg"
keywords: []
---

# #gabri | 'മീ ടു പോസ്റ്റിട്ട പെൺകുട്ടിയെ നീ പണം എറിഞ്ഞ് ഒതുക്കിയല്ലേ?, ബിബിയിലെ മോശം മത്സരാർത്ഥി'; ​ഗബ്രിക്കെതിരെ കമന്റ്

> **Lead Summary:** **​ഗബ്രി **ജോസ് എന്ന പേര് മലയാളികൾക്ക് സുപരിചിതമായി തുടങ്ങിയത് താരം ബി​ഗ് ബോസ് മലയാളം സീസൺ ആറിൽ മത്സരാർത്ഥിയായി വന്നശേഷമാണ്. അതിന് മുമ്പ് ചില മലയാള സിനിമയുടെ ഭാ​ഗമായിട്ടുണ്ടെങ്കിലും അവയൊന്നും വലിയ ഹിറ്റ് സിനിമകളല്ലായിരുന്നതിനാൽ ​ഗബ്രിയെന്ന യുവതാരത്തെയും മലയാളികൾ‌ക്ക് അറിയില്ലായിരുന്നു. കമലിന്‍റെ സംവിധാനത്തില്‍ 2019 ല്‍ പ്രദര്‍ശനത്തിനെത്തിയ പ്രണയമീനുകളുടെ കടല്‍ എന്ന ചിത്രത്തിലൂടെയാണ് ​അഭിനയം പാഷനാക്കിയ ​ഗബ്രി സിനിമാ അരങ്ങേറ്റം നടത്തിയത്.

## Article Content

**​ഗബ്രി **ജോസ് എന്ന പേര് മലയാളികൾക്ക് സുപരിചിതമായി തുടങ്ങിയത് താരം ബി​ഗ് ബോസ് മലയാളം സീസൺ ആറിൽ മത്സരാർത്ഥിയായി വന്നശേഷമാണ്. അതിന് മുമ്പ് ചില മലയാള സിനിമയുടെ ഭാ​ഗമായിട്ടുണ്ടെങ്കിലും അവയൊന്നും വലിയ ഹിറ്റ് സിനിമകളല്ലായിരുന്നതിനാൽ ​ഗബ്രിയെന്ന യുവതാരത്തെയും മലയാളികൾ‌ക്ക് അറിയില്ലായിരുന്നു. കമലിന്‍റെ സംവിധാനത്തില്‍ 2019 ല്‍ പ്രദര്‍ശനത്തിനെത്തിയ പ്രണയമീനുകളുടെ കടല്‍ എന്ന ചിത്രത്തിലൂടെയാണ് ​അഭിനയം പാഷനാക്കിയ ​ഗബ്രി സിനിമാ അരങ്ങേറ്റം നടത്തിയത്.

എന്നാല്‍ അരങ്ങേറ്റത്തിന് മുമ്പ് കാര്യമായ അഭിനയ പഠനം നടത്തിയിരുന്നു. ബോളിവുഡ് താരം അനുപം ഖേറാണ് ഗബ്രി ജോസിന്‍റെ അഭിനയമേഖലയിലെ ഗുരു. അങ്കമാലി സ്വദേശിയായ ഗബ്രി ഒരു സിവില്‍ എഞ്ചിനീയര്‍ കൂടിയാണ്. തന്റെ മുഖവും പേരും മലയാളികൾക്ക് ഫെമിയിലിയറാക്കുക എന്നതാണ് ബി​ഗ് ബോസിൽ പങ്കെടുക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് തുടക്കത്തിൽ തന്നെ ​ഗബ്രി പറഞ്ഞിരുന്നു. 

പ്രതിഫലം പോലും തനിക്ക് വിഷയമല്ലായിരുന്നുവെന്നും ​ഗബ്രി പറഞ്ഞിരുന്നു. ഹോളി ഗ്രേസ് അക്കാദമി ഓഫ് എഞ്ചിനീറിങില്‍ നിന്നാണ് ബിരുദം നേടിയത്. റേഡിയോ ജോക്കിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. വിനായകന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച പ്രണയമീനുകളുടെ കടലില്‍ അജ്മല്‍ എന്ന കഥാപാത്രമായാണ് ഗബ്രി ജോസ് എത്തിയത്. റൊമാന്‍റിക് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിലെ ശ്രദ്ധേയ കഥാപാത്രമായിരുന്നു ഇത്. 

തട്ടുകട മുതല്‍ സെമിത്തേരി വരെ, ദി ഹോപ്പ് എന്നീ ചിത്രങ്ങളിലും ഗബ്രി ജോസ് അഭിനയിച്ചിട്ടുണ്ട്. അമ്പത്തിയാറ് ദിവസത്തോളം ബി​ഗ് ബോസിൽ നിന്നശേഷമാണ് ​ഗബ്രി പുറത്തായത്. ഒന്നാം ദിവസം മുതൽ ഇപ്പോൾ വരെയും ​ഗബ്രി വീടിന് അകത്തും പുറത്തും ഒരു ചർച്ചാ വിഷയം തന്നെയാണ്. ഷോയിൽ നിന്നും പുറത്ത് വന്നശേഷം മോഡലിങ് അടക്കമുള്ളവയെല്ലാമായി ​ഗബ്രി തിരക്കിലാണ്. 

അതേസമയം സോഷ്യൽമീഡിയയിലും ​ഗബ്രി ആക്ടീവാണ്. ​​​ഗബ്രി എന്ന പേര് ഇത്രത്തോളം ചർച്ച ചെയ്യപ്പെടാൻ കാരണം ജാസ്മിനുമായി കോമ്പോ ​ഗെയിം കളിച്ചുവെന്നതാണ്. അതിന്റെ പേരിൽ ഇപ്പോഴും വിമർശനം നേരിടുന്നുണ്ടെങ്കിലും ​ഗബ്രി ജാസ്മിന് തന്നെയാണ് പിന്തുണ നൽകുന്നത്. ഇപ്പോഴിതാ ​ഗബ്രി പങ്കുവെച്ച ഒരു ഇൻസ്റ്റ​ഗ്രാം സ്റ്റോറിയാണ് വൈറലാകുന്നത്.

തന്റെ പോസ്റ്റിന് വന്ന ഒരു കമന്റും അതിന് താൻ നൽകിയ മറുപടിയും സ്ക്രീൻഷോട്ട് എടുത്ത് പങ്കുവെച്ചിരിക്കുകയാണ് ​​ഗബ്രി. ഒരു പെൺകുട്ടി ​ഗബ്രിക്ക് എതിരെ മീടു ആരോപിച്ച് കുറിച്ച കമന്റ് ​ഗബ്രി ഡിലീറ്റ് ചെയ്തുവെന്നാണ് മറ്റൊരൾ കമന്റിലൂടെ പറഞ്ഞിരിക്കുന്നത്. മീടു കമന്റ് ഡിലീറ്റ് ചെയ്യുന്നത് എന്തിനാണ് ​ഗബ്രി?. പേടിയാണോ?. മീടു പോസ്റ്റിട്ട പെൺകുട്ടിയെ നീ പണം എറിഞ്ഞ് ഒതുക്കിയല്ലേ?

ബിബിയിലെ ഏറ്റവും മോശം മത്സരാർത്ഥി ​ഗബ്രിയാണ്. ദീപാവലി അഘോഷിക്കൻ നേരത്തെ ഇറങ്ങിയത് നന്നായി എന്നാണ് ​ഗബ്രിയെ പരിഹസിച്ച് ഒരാൾ കുറിച്ചത്. കമന്റ് ശ്രദ്ധയിൽപ്പെട്ട ​ഗബ്രി മറുപടിയും നൽകി. ഇതൊരു ഗുരുതരമായ ആരോപണമാണ്. നിങ്ങൾ ഇത് ഒരിക്കൽ കൂടി ചെയ്താൽ... നിങ്ങൾ എന്നെ അപകീർത്തിപ്പെടുത്തിയതിനും തെറ്റായ ആരോപണം ഉന്നയിച്ചതിനും എതിരെ നിയമപരമായി പോരാടും.

നിങ്ങൾ ഒരു വ്യാജ അക്കൗണ്ടിന് പിന്നിൽ സുഖമായി ഒളിച്ചിട്ടും കാര്യമില്ല. ബാക്കിയുള്ളവ സൈബർ സെൽ കൈകാര്യം ചെയ്യും. മിണ്ടാതിരിക്കുന്നുവെന്ന് കരുതി ബലഹീനതയാണെന്ന് കരുതരുത്. എന്നെയും എൻ്റെ കുടുംബത്തെയും അധിക്ഷേപിക്കുകയും അടിസ്ഥാനരഹിതവും അസംബന്ധവുമായ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്യുന്ന വ്യാജ അക്കൗണ്ടിന് പിന്നിൽ ഒളിച്ചിരിക്കുന്ന മുഖമില്ലാത്ത എല്ലാ ഭീരുക്കൾക്കും വേണ്ടിയാണിത്. 

എൻ്റെ മൗനം ഒരു ബലഹീനതയാണെന്ന് നിങ്ങൾ കരുതിയിരുന്നെങ്കിൽ. നിങ്ങൾക്ക് തെറ്റി... എനിക്ക് പറയാനുള്ളത് എല്ലാത്തിനും ഒരു പരിധിയുണ്ടെന്നാണ്. നിങ്ങൾ അത് മറികടക്കുകയാണെങ്കിൽ ഇതുപോലുള്ള കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള എൻ്റെ രീതികൾ മാറ്റാൻ ഞാൻ നിർബന്ധിതനാകും. അത് നിങ്ങൾക്ക് നല്ലതിനായിരിക്കില്ലെന്നാണ് ​ഗബ്രി മറുപടിയായി കുറിച്ചത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/210200/biggboss-malayalam-season-6-gabri-reacted-me-too-accusation-related-comments)