---
title: "ജയസൂര്യ പുതിയ ചിത്രമായ വെള്ളത്തിന്റെ വ്യാജ പതിപ്പ്-നിയമനടപടിക്കൊരുങ്ങി നിര്‍മാതാക്കള്‍"
english_title: "Fake version of Jayasurya's new film Water - Producers ready for legal action"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2102/fake-version-of-jayasuryas-new-film-water-producers-ready-for-legal-action"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6021542f1e6ac_vellam2.jpg"
keywords: []
---

# ജയസൂര്യ പുതിയ ചിത്രമായ വെള്ളത്തിന്റെ വ്യാജ പതിപ്പ്-നിയമനടപടിക്കൊരുങ്ങി നിര്‍മാതാക്കള്‍

> **Lead Summary:** വളരെ വിജയകരമായി മുന്നോട്ടു പോകുന്ന ജയസൂര്യയുടെ പുതിയ ചിത്രമാണ് വെള്ളം.എന്നാല്‍ ഈ ചിത്രത്തിന്റെ വ്യാജ പതിപ്പ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നുണ്ടെന്ന് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ പറയുന്നു.

## Article Content

വളരെ വിജയകരമായി മുന്നോട്ടു പോകുന്ന ജയസൂര്യയുടെ പുതിയ ചിത്രമാണ് വെള്ളം.എന്നാല്‍ ഈ ചിത്രത്തിന്റെ വ്യാജ പതിപ്പ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നുണ്ടെന്ന് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ പറയുന്നു.

ചിത്രം തീയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നതിനിടെയാണ് യു ട്യൂബ്, ടെലിഗ്രാം എന്നീ മാധ്യമങ്ങളിലൂടെ ചോര്‍ന്നത്.അനധികൃതമായി ചിത്രം ചോര്‍ത്തി പ്രചരിപ്പിച്ചവര്‍ക്കെതിരെ പോലീസ് നിയമ നടപടികള്‍ സ്വീകരിച്ചു വരികയാണ്.കഴിഞ്ഞ ശനിയാഴ്ച (ഫെബ്രുവരി 6) കൊച്ചി കലൂരുള്ള ഒരു സ്ഥാപനത്തില്‍ ചിത്രം ഡൗണ്‍ലോഡ് ചെയ്ത് പ്രദര്‍ശിപ്പിച്ചതായി കണ്ടെത്തി .ഇതിന്റെ വീഡിയോ സഹിതം എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ നിര്‍മാതാക്കളിലൊരാളായ രഞ്ജിത് മണബ്രക്കാട്ട് പരാതി നല്‍കിയിട്ടുണ്ട്.നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്ന് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ അഭിപ്രായപ്പെട്ടു.

### Related Links & Sources
- [Original Story Source](https://moviemax.in/news/2102/fake-version-of-jayasuryas-new-film-water-producers-ready-for-legal-action)