#AryaAnil|തുളസിമാലയിട്ട് മുരുകന്‍റെ മുന്നിൽ ആര്യ അനിലും ഭർത്താവും; വീണ്ടും വിവാഹിതയായെന്ന് താരം

#AryaAnil|തുളസിമാലയിട്ട് മുരുകന്‍റെ മുന്നിൽ ആര്യ അനിലും ഭർത്താവും; വീണ്ടും വിവാഹിതയായെന്ന് താരം
2024-06-05T21:35:00 | By Susmitha Surendran

(moviemax.in)  മുറ്റത്തെ മുല്ല എന്ന സീരിയലിലെ നായിക അശ്വതി. സ്വയംവരം എന്ന സീരിയലില്‍ ശാരിക എന്ന വേഷവും ചെയ്തു മിനി സ്‌ക്രീനിന്റെ സ്വന്തമായതാണ് നടി ആര്യ അനിൽ.

ഇതിനൊക്കെ പുറമെ മികച്ച നർത്തകി ആയും, ഇൻഫ്ലുവെൻസർ ആയും സോഷ്യൽ മീഡിയക്കും ഏറെ സുപരിചിതയായ താരം. അടുത്തിടെയാണ് നടി വിവാഹിതയായത്.

വെഡ്ഡിങ് ഫോട്ടോഗ്രാഫറും വെഡ്ഡിങ് കമ്പനി ഉടമയുമായുള്ള ശരത്തുമായുള്ള ആര്‍ഭാടമായ വിവാഹം നേരത്തെ കഴിഞ്ഞതാണ്. മുരുകന്റെ മുന്നില്‍ വച്ച് വീണ്ടും ഒരിക്കല്‍ കൂടെ വിവാഹിതയായി എന്ന് പറഞ്ഞ് ചിത്രങ്ങള്‍ പങ്കുവച്ചരിക്കുകയാണ് ആര്യ.

വളരെ ലളിതമായി നടന്ന ചടങ്ങായിരുന്നു ഇത്. വധൂ-വരന്മാര്‍ തുളസിമാലയിട്ടു നില്‍ക്കുന്ന ഫോട്ടോ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. ആലപ്പുഴ ചേര്‍ത്തല സ്വദേശിയായ ആര്യ അനില്‍ ടിക് ടോക്ക് വീഡിയോകളിലൂടെയാണ് പ്രേക്ഷക ശ്രദ്ധ നേടിയത്.

അതിന് ശേഷം മോഡലിങിലൂടെ സജീവമായി. തുടര്‍ന്ന് പരസ്യ ചിത്രങ്ങളിലൂടെ അഭിനയ ലോകത്തേക്ക് എത്തുകയായിരുന്നു. നര്‍ത്തകിയായ ആര്യ ബാഗ്ലൂര്‍ ഹിന്ദുസ്ഥാന്‍ ഏവിയേഷനില്‍ നിന്ന് ഗ്രാജുവേഷന്‍ പൂര്‍ത്തിയാക്കിയതാണ്.

വിവാഹത്തിന് ശേഷം വലിയൊരു പ്രശ്‌നത്തെ നടിയ്ക്ക് അഭിമുഖീകരിക്കേണ്ടതായി വന്നിരുന്നു. വിവാഹ വാഗ്ദാനം നല്‍കി പറ്റിച്ചു എന്ന് പറഞ്ഞ് മറ്റൊരാള്‍ രംഗത്ത് എത്തിയതോടെയാണ് പ്രശ്‌നം ആരംഭിച്ചത്.

എന്നാല്‍ അത് വര്‍ഷങ്ങളായുള്ള കുടുംബവഴക്കിന്റെ പേരില്‍ തന്നെ മനഃപൂര്‍വ്വ് അപമാനിക്കാന്‍ വേണ്ടി പടച്ചുവിട്ടതാണെന്ന് ആര്യ പ്രതികരിച്ചു. ഈ വിവാദങ്ങള്‍ക്കിടയിലാണ് വീണ്ടും വിവാഹിതയായ ചിത്രം ആര്യ പങ്കുവച്ചത്.

"മുഖം പോലും കാണിക്കാതെ ഇപ്പോൾ അയാൾ പറയുന്ന കാര്യങ്ങളിൽ ഒരു വ്യക്തതയോ വാസ്തവമോ ഇല്ല. തെളിവ് ഉണ്ടെന്ന് പറയുന്നത് അല്ലാതെ ഒന്നും പുറത്തുകാണിച്ചിട്ടില്ല.

രഞ്ജിത്തിന്‍റെ വീഡിയോ വന്നതിന്റെ പ്രതികരണം മാത്രമാണ് ഇത്. എന്നെ സ്നേഹിക്കുന്നവർക്ക് വേണ്ടി ഇങ്ങനെ ഒരു വ്യക്തത വരുത്തണം എന്ന് തോന്നി. ഞാൻ കൂടുതൽ തെളിവുകളുമായി വരും" എന്നായിരുന്നു വിഷയത്തോടുള്ള നടിയുടെ പ്രതികരണം.

Content Highlight: #AryaAnil #her #husband #front #Murugan #Tulasimala #actor #married #again

Next TV

Related Stories
തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

Jul 13, 2026 09:42 AM

തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

സോഷ്യൽ മീഡിയയിലൂടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാലിന് കനത്ത തിരിച്ചടി. ആലുവ റൂറൽ സൈബർ പോലീസ്...

Read More >>
'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

Jul 11, 2026 04:49 PM

'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

ഭർത്താവ് അർജുൻ സോമശേഖറിനെതിരെ സോഷ്യൽ മീഡിയയിൽ വരുന്ന വിമർശനങ്ങൾക്കും മോശം കമന്റുകൾക്കും മറുപടിയുമായി നടി സൗഭാഗ്യ വെങ്കിടേഷ്. തങ്ങളുടെ...

Read More >>
Top Stories










News Roundup