---
title: "#ahaanakrishna | അച്ഛന്‍ പൊട്ടിയല്ലോ? പരിഹാസത്തിന് ഒറ്റവാക്കില്‍ മറുപടിയുമായി അഹാന"
english_title: "#ahaanakrishna #gives #reply #guy #who #tried #mock #her #father #failing #election"
publisher: "moviemax.in"
canonical_url: "https://moviemax.in/news/210035/ahaanakrishna-gives-reply-guy-who-tried-mock-her-father-failing-election"
published_at: "2024-06-05T15:31:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66603cb521de1_ahana.jpg"
keywords: []
---

# #ahaanakrishna | അച്ഛന്‍ പൊട്ടിയല്ലോ? പരിഹാസത്തിന് ഒറ്റവാക്കില്‍ മറുപടിയുമായി അഹാന

> **Lead Summary:** **മലയാള **സിനിമയിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് അഹാന കൃഷ്ണ. അച്ഛന്‍ കൃഷ്ണകുമാറിന്റെ പാതയിലൂടെയാണ് അഹാന സിനിമയിലെത്തുന്നത്. ഇന്ന് അഹാനയും അച്ഛനും മാത്രമല്ല സഹോദരിമാരും അമ്മയുമെല്ലാം താരങ്ങളാണ്. സോഷ്യല്‍ മീഡിയയിലെ നിറ സാന്നിധ്യാണ് അഹാനയുടെ കുടുംബം. സോഷ്യല്‍ മീഡിയയില്‍ സജീവമായ കുടുംബമായതു കൊണ്ട് തന്നെ കയ്യടികള്‍ക്കൊപ്പം തന്നെ വിമര്‍ശനങ്ങളും നേരിടേണ്ടി വരാറുണ്ട്. 

## Article Content

**മലയാള **സിനിമയിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് അഹാന കൃഷ്ണ. അച്ഛന്‍ കൃഷ്ണകുമാറിന്റെ പാതയിലൂടെയാണ് അഹാന സിനിമയിലെത്തുന്നത്. ഇന്ന് അഹാനയും അച്ഛനും മാത്രമല്ല സഹോദരിമാരും അമ്മയുമെല്ലാം താരങ്ങളാണ്. സോഷ്യല്‍ മീഡിയയിലെ നിറ സാന്നിധ്യാണ് അഹാനയുടെ കുടുംബം. സോഷ്യല്‍ മീഡിയയില്‍ സജീവമായ കുടുംബമായതു കൊണ്ട് തന്നെ കയ്യടികള്‍ക്കൊപ്പം തന്നെ വിമര്‍ശനങ്ങളും നേരിടേണ്ടി വരാറുണ്ട്. 

ഇന്നലെയായിരുന്നു രാജ്യം കാത്തിരുന്ന ലോകസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നത്. കേരളത്തിലെ ബിജെപിയുടെ സ്ഥാനാര്‍ത്ഥികളില്‍ ഒരാളായിരുന്നു അഹാനയുടെ അച്ഛനും നടനുമായ കൃഷ്ണകുമാര്‍. കൊല്ലത്തായിരുന്നു കൃഷ്ണകുമാര്‍ മത്സരിച്ചത്.

അച്ഛന് പിന്തുണയുമായി പ്രചരണത്തിന് അഹാനയും സഹോദരിമാരും എത്തിയിരുന്നു. കൃഷ്ണകുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചരണം സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയായിരുന്നു. 

എന്നാല്‍ ഫലം പുറത്ത് വന്നപ്പോള്‍ കൃഷ്ണകുമാര്‍ പരാജയപ്പെടുകയായിരുന്നു. ഇതിനിടെ ഇപ്പോഴിതാ അച്ഛന്റെ പരാജയത്തില്‍ തന്നെ കളിയാക്കാന്‍ വന്നൊരാള്‍ക്ക് അഹാന നല്‍കിയ മറുപടി ശ്രദ്ധ നേടുകയാണ്. അഹാനയുടെ സ്റ്റോറിയ്ക്കുള്ള മറുപടിയായാണ് ഒരാള്‍ താരത്തെ പരിഹസിക്കാന്‍ ശ്രമിച്ചത്. അച്ഛന്‍ പൊട്ടിയല്ലോ എന്നായിരുന്നു അയാളുടെ പ്രതികരണം. പിന്നാലെ അഹാന മറുപടിയും നല്‍കി. 

അയിന്? എന്നായിരുന്നു അഹാനയുടെ മറുപടി. ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് അഹാന തന്നെ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. നേരത്തെ കൃഷ്ണകുമാറിനെ അഭിനന്ദിച്ചു കൊണ്ടുളള അഹാനയുടെ സ്റ്റോറിയും ശ്രദ്ധ നേടിയിരുന്നു.

നിങ്ങളുടെ എല്ലാ പരിശ്രമങ്ങള്‍ക്കും കൊല്ലത്ത് വോട്ട് ഷെയര്‍ കൂട്ടാന്‍ സാധിച്ചതിലും അഭിനന്ദനങ്ങള്‍. കഠിനാധ്വാനം തുടരുക. വിജയം പിന്നാലെ വരും എന്നായിരുന്നു അഹാന അച്ഛനോടായി പറഞ്ഞത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/210035/ahaanakrishna-gives-reply-guy-who-tried-mock-her-father-failing-election)