#BalachandraMenon |'രണ്ടുതവണ വിജയിക്കാതിരുന്നപ്പോൾ പിന്മാറിയില്ല, കഠിന പരിശ്രമത്തിലൂടെ മൂന്നാമതും കളത്തിലിറങ്ങി' - ബാലചന്ദ്ര മേനോൻ

#BalachandraMenon  |'രണ്ടുതവണ വിജയിക്കാതിരുന്നപ്പോൾ പിന്മാറിയില്ല, കഠിന പരിശ്രമത്തിലൂടെ മൂന്നാമതും കളത്തിലിറങ്ങി' - ബാലചന്ദ്ര മേനോൻ
2024-06-05T09:17:00 | By Susmitha Surendran

(moviemax.in)   2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ വൻ വിജയം സ്വന്തമാക്കിയ സുരേഷ് ​ഗോപിയ്ക്ക് ആശംസയുമായി സംവിധായകനും നടനുമായ ബാലചന്ദ്ര മേനോൻ.

സുഹൃത്തും സഹപ്രവർത്തകനുമായ നടൻ സുരേഷ് ഗോപിക്ക് വേണ്ടി തയ്യാറാക്കിയ അഭിനന്ദന സന്ദേശം എന്ന് കുറിച്ച് കൊണ്ടാണ് ബാലചന്ദ്ര മേനോൻ തുടങ്ങിയത്.

രണ്ടുതവണ ശ്രമിച്ചു വിജയിക്കാതിരുന്നപ്പോൾ അദ്ദേഹം നിരാശനായി പിന്മാറിയില്ല. കഠിനമായ പരിശ്രമത്തിലൂടെ മൂന്നാമതും കളത്തിലിറങ്ങി സുരേഷ് ആ ആഗ്രഹം പൂർത്തീകരിച്ചു എന്ന് ബാലചന്ദ്ര മേനോൻ പറഞ്ഞു.

ബാലചന്ദ്ര മേനോന്റെ വാക്കുകൾ ഇങ്ങനെ

ഇത് ഞാൻ എന്റെ സുഹൃത്തും സഹപ്രവർത്തകനുമായ നടൻ സുരേഷ് ഗോപിക്ക് വേണ്ടി തയ്യാറാക്കിയ ഒരു അഭിനന്ദന സന്ദേശമാണ്.. കാരണം നിങ്ങൾക്ക് ഊഹിക്കാവുന്നതേയുള്ളു.

ഇപ്പോൾ കഴിഞ്ഞ ഇലക്ഷനിൽ അദ്ദേഹം കൈവരിച്ച വിജയം തന്നെ. ആ വിജയം എങ്ങിനെയോ അദ്ദേഹത്തിന് കരഗതമായതല്ല. രണ്ടു തവണ ശ്രമിച്ചു വിജയിക്കാതിരുന്നപ്പോൾ അദ്ദേഹം നിരാശനായി പിന്മാറിയില്ല.

കഠിനമായ പരിശ്രമത്തിലൂടെ മൂന്നാമതും കളത്തിലിറങ്ങി സുരേഷ് ആ ആഗ്രഹം പൂർത്തീകരിച്ചു. ബി. ജെ.പിയെ പ്രതിനിധീകരിച്ചു കേരള സംസ്ഥാനത്തിന്റെ സാന്നിധ്യം ലോക്സഭയിൽ ആദ്യമായി അറിയിക്കാൻ കഴിഞ്ഞ മലയാളിയായ ജനപ്രതിനിധിയാകാനുള്ള ഭാഗ്യവും സുരേഷിന് സ്വന്തം ! അതിനു തന്നെയാണ് ഈ അഭിനന്ദനവചനങ്ങളും..

അധികം പടങ്ങളിൽ ഒന്നും ഞങ്ങൾ സഹകരിച്ചിട്ടില്ല.. എന്നാൽ വിചിത്രമായ ഒരു പൊരുത്തം ഞങ്ങൾക്കിടയിൽ ഉണ്ട്. Classmates, Roommates ,Collegemates എന്നൊക്കെ പറയുന്നത് പോലെ ഞങ്ങളെ വേണമെങ്കിൽ 'Award 'mates എന്ന് വിളിക്കാം.

നല്ല നടനുള്ള ദേശീയ പുരസ്ക്കാരം "സമാന്തരങ്ങൾ" എന്ന ചിത്രത്തിന് വേണ്ടി ഞാൻ വാങ്ങിയപ്പോൾ "കളിയാട്ടം" എന്ന ചിത്രത്തിലൂടെ സുരേഷ്‌ഗോപിയും ആ അവാർഡ് പങ്കിടാൻ ഉണ്ടായിരുന്നു.

അതൊരു അപൂർവ്വമായ പൊരുത്തം തന്നെയാണല്ലോ..എന്തായാലും Member of Paliament എന്ന ഈ പുതിയ ഉത്തരവാദിത്തം അങ്ങേയറ്റം കൃത്യതയോടെ നിർവഹിക്കാനുള്ള ശേഷിയും ആരോഗ്യവും സുരേഷിനുണ്ടാകട്ടെ എന്ന് ഞാൻ ആശംസിക്കുന്നു.. പ്രാർത്ഥിക്കുന്നു. കുടുംബാംഗങ്ങളോടും എന്റെ പ്രത്യേകമായ സ്നേഹാന്വേഷണങ്ങൾ!.

Content Highlight: #BalachandraMenon #congratulated #SureshGopi #who #won #big #Thrissur.

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup