---
title: "#SalimKumar |രാഷ്ട്രീയമായി വ്യത്യസ്ത ചേരി, എങ്കിലും വ്യക്തിപരമായി സന്തോഷം; സുരേഷ് ​ഗോപിക്ക് അഭിനന്ദനവുമായി സലിം കുമാർ"
english_title: "#Actor #SalimKumar #congratulates #SureshGopi."
publisher: "moviemax.in"
canonical_url: "https://moviemax.in/news/209893/actor-salimkumar-congratulates-sureshgopi"
published_at: "2024-06-04T22:06:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665f4346c311b_salim.jpg"
keywords: []
---

# #SalimKumar |രാഷ്ട്രീയമായി വ്യത്യസ്ത ചേരി, എങ്കിലും വ്യക്തിപരമായി സന്തോഷം; സുരേഷ് ​ഗോപിക്ക് അഭിനന്ദനവുമായി സലിം കുമാർ

> **Lead Summary:** ** ** ലോക്സഭാ തെരഞ്ഞെടുപ്പില്‍ വമ്പന്‍ വിജയം സ്വന്തമാക്കിയ സുരേഷ് ഗോപിയ്ക്ക് അഭിനന്ദനവുമായി നടന്‍ സലിം കുമാര്‍. സോഷ്യല്‍ മീഡിയയിലൂടെ ആയിരുന്നു നടന്‍റെ അഭിനന്ദനം.

## Article Content

** ** ലോക്സഭാ തെരഞ്ഞെടുപ്പില്‍ വമ്പന്‍ വിജയം സ്വന്തമാക്കിയ സുരേഷ് ഗോപിയ്ക്ക് അഭിനന്ദനവുമായി നടന്‍ സലിം കുമാര്‍. സോഷ്യല്‍ മീഡിയയിലൂടെ ആയിരുന്നു നടന്‍റെ അഭിനന്ദനം.

രാഷ്ട്രീയമായി വ്യത്യസ്ത ചേരിയിലാണെങ്കിലും വ്യക്തി പരമായി സുരേഷ് ഗോപിയുടെ വിജയത്തില്‍ സന്തോഷമെന്ന് സലിം കുമാര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

> "രാഷ്ട്രീയമായി വ്യത്യസ്ത ചേരിയിലാണെങ്കിലും വ്യക്തി പരമായി അങ്ങയുടെ വിജയത്തിൽ സന്തോഷിക്കുന്നു അഭിനന്ദനങ്ങൾ സുരേഷേട്ടാ", എന്നാണ് സലിം കുമാർ കുറിച്ചത്.

ഷാഫി പറമ്പിൽ, സുധാകരൻ, കെ സി വേണു​ഗോപാൽ തുടങ്ങിയവർക്കും സലിം കുമാർ ആശംസ അറിയിച്ചിട്ടുണ്ട്. അതേസമയം, തൃശൂരിലെ വമ്പിച്ച വിജയത്തിന് ശേഷം വികാരാധീനനായാണ് സുരേഷ് ​ഗോപി പ്രതികരിച്ചത്.

തൃശൂര്‍ ഞാനെടുത്തിട്ടില്ല. അവരെനിക്ക് തന്നു എന്നാണ് സുരേഷ് ​ഗോപി പറഞ്ഞത്. താന്‍ എന്ത് കിരീടമാണോ ലൂര്‍ദ് മാതാവിന് കൊടുത്തത് അതുപോലൊരു കിരീടമായിട്ട് തൃശൂരിനെ തലയില്‍ വയ്ക്കുമെന്നും സുരേഷ് ​ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചു.

വഞ്ചിക്കില്ല, ചതിക്കില്ല, പറഞ്ഞ വാക്കില്‍ നിന്ന് മാറില്ലെന്നും അതിൽ ഉറപ്പെന്നും പറഞ്ഞ സുരേഷ് ​ഗോപി ട്രോളിയവർ സുഖമായി ഉറങ്ങിക്കോട്ടെ എന്നും അദ്ദേഹം പറഞ്ഞിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/209893/actor-salimkumar-congratulates-sureshgopi)