---
title: "#BiggBoss |ബിഗ് ബോസില്‍ നിന്നും 5 ലക്ഷവുമായി വീട്ടിലേക്ക്! സായി കാണിച്ചത് മാസ് തന്നെയാണെന്ന് ആരാധകരും"
english_title: "#Go #home #5lakhs #from #Bigg #Boss #Fans #say #Sai #showed #mass"
publisher: "moviemax.in"
canonical_url: "https://moviemax.in/news/209871/go-home-5lakhs-from-bigg-boss-fans-say-sai-showed-mass"
published_at: "2024-06-04T20:12:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665f285b894c7_bigboss.jpg"
keywords: []
---

# #BiggBoss |ബിഗ് ബോസില്‍ നിന്നും 5 ലക്ഷവുമായി വീട്ടിലേക്ക്! സായി കാണിച്ചത് മാസ് തന്നെയാണെന്ന് ആരാധകരും

> **Lead Summary:** **** മലയാളം ബിഗ് ബോസ് സീസണ്‍ 6 അവസാന ഘട്ടത്തിലെത്തി നില്‍ക്കുകയാണ്. രണ്ട് ആഴ്ച കൂടി കഴിഞ്ഞ് ജൂണ്‍ പകുതിയോടെ ഗ്രാന്‍ഡ് ഫിനാലെ നടക്കുമെന്നാണ് വിവരം.

## Article Content

**** മലയാളം ബിഗ് ബോസ് സീസണ്‍ 6 അവസാന ഘട്ടത്തിലെത്തി നില്‍ക്കുകയാണ്. രണ്ട് ആഴ്ച കൂടി കഴിഞ്ഞ് ജൂണ്‍ പകുതിയോടെ ഗ്രാന്‍ഡ് ഫിനാലെ നടക്കുമെന്നാണ് വിവരം.

അതേ സമയം പണപ്പെട്ടി ടാസ്‌ക് നടത്തിയിരിക്കുകയാണ് ബിഗ് ബോസിപ്പോള്‍. എല്ലാ സീസണിലും നടക്കുന്നത് പോലെ വിവിധഘട്ടങ്ങളിലായിട്ടാണ് പണപ്പെട്ടി വരിക.

ആദ്യം കുറഞ്ഞ തുകയും പിന്നെ അതിലും കൂടിയ തുകയുമൊക്കെ വരാറുണ്ട്. വീട്ടില്‍ ബാക്കി അവശേഷിക്കുന്നവരില്‍ ആരെങ്കിലും അതുമെടുത്ത് പുറത്തേക്ക് പോവുകയാണ് പതിവ്. കഴിഞ്ഞ സീസണില്‍ ഏഴ് ലക്ഷത്തിന് മുകളില്‍ തുകയുമായി നാദിറയായിരുന്നു പോയത്.

ഈ സീസണില്‍ സായി കൃഷ്ണയാണ് പണവുമായി പുറത്തേക്ക് പോയത്. ഇന്ന് നടന്ന ടാസ്‌കിലാണ് അഞ്ച് ലക്ഷം രൂപയുടെ പണപ്പെട്ടി കൊണ്ട് വന്നത്. അതില്‍ തൊടുന്നവര്‍ ആരാണോ അവര്‍ക്കായിരിക്കും പണമടങ്ങിയ പെട്ടി കിട്ടുക.

മാത്രമല്ല അവര്‍ ഈ വീട്ടില്‍ നിന്ന് പുറത്തേക്ക് പോവുകയും വേണം. അങ്ങനെ രാജാവായി അഭിനയിച്ചിരുന്ന സായി ആരുമില്ലാത്ത സമയത്ത് എഴുന്നേറ്റ് വരികയും പണപ്പെട്ടി അടച്ച് സ്വന്തമാക്കുകയുമായിരുന്നു.

ഇത് കണ്ട സഹമത്സരാര്‍ഥികള്‍ക്കൊന്നും അംഗീകരിക്കാന്‍ പോലും സാധിച്ചിരുന്നില്ല. കഴിഞ്ഞ കുറേ ദിവസങ്ങളായി പണപ്പെട്ടി എടുക്കുന്നതുമായി ബന്ധപ്പെട്ട് വലിയ ചര്‍ച്ചകളാണ് വീട്ടില്‍ നടന്നിരുന്നത്. കോമണറായി വന്ന നന്ദനയ്ക്ക് പണപ്പെട്ടി വേണമെന്നും അവളുടെ വീട് പണിയ്ക്ക് അത് ഉപകരിക്കുമെന്നും പറഞ്ഞിരുന്നു.

എന്നാല്‍ ആ ലക്ഷ്യത്തിലേക്ക് എത്തുന്നതിന് മുന്‍പ് നന്ദന ആ വീട്ടില്‍ നിന്നും പുറത്താവുകയായിരുന്നു. നന്ദനയ്ക്ക് ആ പണപ്പെട്ടി കൊടുക്കണമെന്ന് സിജോയും സായിയും ഏറെ ആഗ്രഹിക്കുകയും ചെയ്തിരുന്നു.

ഇപ്പോള്‍ സായി പെട്ടിയുമായി പുറത്തേക്ക് പോയത് നന്ദനയ്ക്ക് കൊടുക്കാനാണോ എന്ന ചോദ്യം ഉയരുകയാണ്. മാത്രമല്ല സായി പൊട്ടനാണെന്നും ഇത്ര പെട്ടെന്ന് പണപ്പെട്ടിയുമായി പുറത്തേക്ക് ഇറങ്ങേണ്ടതില്ലായിരുന്നു എന്നൊക്കെയാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍.

എന്നാല്‍ സായി ശരിക്കും പൊട്ടന്‍ അല്ല. എവിക്ട് ആവുന്നതിലും നല്ലത് ഇങ്ങനെ പോകുന്നതാണെന്ന് സായിയ്ക്ക് അറിയാം. നല്ലൊരു മനുഷ്യനായി എന്നൊരു ഉടായിപ്പ് നമ്പറും ഇറക്കാം. ഈ പൈസയും കൈയ്യില്‍ നിന്ന് കുറച്ചു കൂടി ഇറക്കി നന്ദനയ്ക്ക് കൊടുത്താല്‍ ഉണ്ടായ നെഗറ്റീവും മാറ്റം.

ടോപ് 5ല്‍ എത്തിയാലും ടൈറ്റില്‍ അടിക്കാന്‍ പറ്റില്ല എന്ന് ഉറപ്പാണ് മാത്രവുമല്ല അടുത്ത എവിക്ഷനില്‍ പുറത്താവും എന്ന് വന്നപ്പോള്‍ ഈ കാണിച്ചത് മാസ് തന്നെ. ഇന്ത്യന്‍ ബിഗ് ബോസിന്റെ ചരിത്രത്തില്‍ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ പണപ്പെട്ടി സ്വന്തമാക്കിയ നാഷണല്‍ റെക്കോര്‍ഡ് ഇനിമുതല്‍ കണ്ണേട്ടന്.

2:50 ന് പെട്ടി വച്ചു. 3 മണിക്ക് പെട്ടി എടുത്ത് കണ്ണന്‍ പുറത്തിറങ്ങി. എന്നാല്‍ സായിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. സായി എന്തിനാണ് ബിഗ് ബോസിലേക്ക് വന്നതെന്നാണ് ചിലര്‍ ചോദിക്കുന്നത്.

എത്രയോ ആളുകള്‍ സ്വപ്നം കാണുന്ന പ്ലാറ്റ്‌ഫോം ആണിത്. അവിടെ വന്നിട്ട് മറ്റുള്ളവരുടെ അവസരം കളഞ്ഞു. ഗെയിം സ്പിരിറ്റ് ഇല്ലാതെ വന്നതാണ്. മാത്രമല്ല വീടിനുള്ളിലുള്ള ബാക്കി മത്സരാര്‍ഥികളെ സപ്പോര്‍ട്ട് ചെയ്യാനും വിജയിപ്പിക്കാനും നന്മ മരം കളിക്കാനും ആയി വന്ന വളരെ മോശം മത്സരാര്‍ഥിയായിരുന്നു സായി എന്നാണ് ചിലരുടെ അഭിപ്രായം.

### Related Links & Sources
- [Original Story Source](https://moviemax.in/news/209871/go-home-5lakhs-from-bigg-boss-fans-say-sai-showed-mass)