പ്രഭാസിന്റെ റൊമാന്റിക്ക് ഹീറോ ഗെറ്റപ്പ്: രാധേശ്യാമിന്റെ പ്രി ടീസര്‍ പുറത്ത്‌

പ്രഭാസിന്റെ റൊമാന്റിക്ക് ഹീറോ ഗെറ്റപ്പ്: രാധേശ്യാമിന്റെ പ്രി ടീസര്‍ പുറത്ത്‌
2021-10-04T21:49:00 | By Truevision Admin

‌ സിനിമാ പ്രേമികളൊന്നടങ്കം കാത്തിരിക്കുന്ന പ്രഭാസിന്റെ പുതിയ ചിത്രം രാധേശ്യാമിന്റെ പ്രീ ടീസര്‍ പങ്ക് വെച്ച് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍. പ്രഭാസിന്റെ ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയിലെയും സഹോവിലെയും താരത്തിന്റെ വേഷപ്പകര്‍ച്ച ഓര്‍മ്മിപ്പിച്ചുകൊണ്ട് ആരംഭിക്കുന്ന പ്രി ടീസറില്‍, രാധേശ്യാമിലെ അദ്ദേഹത്തിന്റെ റൊമാന്റിക്ക് നായക പരിവേഷമാണ് ആകര്‍ശനീയമാവുന്നത്.


മഞ്ഞു പൊഴിയുന്ന പാതയോരങ്ങളിലൂടെ ചുവന്ന ഓവര്‍ക്കോട്ട് ധരിച്ച് നടക്കുന്ന പ്രഭാസിന്റെ വേറിട്ടൊരു രൂപമാണ് മുപ്പത് സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള പ്രി ടീസറില്‍ കാണാന്‍ സാധിക്കുന്നത്. അതിനാല്‍ തന്നെ 'നിങ്ങളറിയുന്ന നായകന്റെ ഹൃദയം തൊട്ടറിയാനുള്ള സമയമാണ് ഇനി വരുന്നത്' എന്ന വിവരണമാണ് പ്രി ടീസറിനും അണിയറ പ്രവര്‍ത്തകര്‍ നല്‍കിയിരിക്കുന്നത്. ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ തന്നെ ഒരു താരത്തിന്റെ കഥാപാത്രങ്ങളുടെ പൊതു സ്വഭാവത്തെ തന്നെ ആസ്പദമാക്കി പുറത്തിറങ്ങുന്ന ആദ്യത്തെ പ്രി ടീസറാണ് രാധേശ്യാമിന്റേത്.


ചിത്രത്തിന്റെ ഔദ്യോഗിക ടീസര്‍ ഫെബ്രുവരി പതിനാലിന് പുറത്തിറക്കുമെന്ന സൂചനയും പ്രി ടീസറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് . ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം മുതല്‍ എല്ലാ സിനിമാ പ്രേമികളും പാന്‍ ഇന്ത്യന്‍ നായകന്‍ പ്രഭാസും പൂജ ഹെഗ്‌ഡെയും താരജോഡികളായെത്തുന്ന റൊമാന്റിക്ക് ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ്. വരുന്ന വാലന്റൈന്‍സ് ദിനത്തില്‍ നിങ്ങള്‍ പ്രണയത്തിന്റെ അലകള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ പോവുകയാണെന്നാണ് പ്രി ടീസറും പ്രഖ്യാപിക്കുന്നത്.


പ്രഭാസിന്റെ ഇരുപതാമത്തെ ചിത്രമാണ് രാധേശ്യാമെങ്കിലും ഏറെ നാളത്തെ ഇടവേളയ്‌ക്കൊടുവിലാണ് ഒരു റൊമാന്റിക്ക് നായകനായി പ്രഭാസ് ബിഗ് സ്‌ക്രീനിലെത്തുന്നത്. ഏറ്റവും ഒടുവിലായി താരം റൊമാന്റിക്ക് ഹീറോ പരിവേഷത്തിലെത്തിയത് 2010ല്‍ പുറത്തിറങ്ങിയ ഡാര്‍ലിങ്ങ് എന്ന ചിത്രത്തിലായിരുന്നു. പ്രമുഖ സംവിധായകനായ രാധാകൃഷ്ണ കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ഏറ്റെടുത്തിരിക്കുന്നത് ഗോപി കൃഷ്ണ മൂവീസും യുവി ക്രിയേഷനും ചേര്‍ന്നാണ്. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം എന്നീ നാല് ഭാഷകളിലായാണ് ചിത്രം പുറത്തെത്തുക.

Content Highlight: Prabhas Romantic Hero Getup: Radheshyam's pre teaser out

Next TV

Related Stories
തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

Jul 10, 2026 04:27 PM

തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

ദുൽഖർ പുതിയ തെലുങ്ക് സിനിമ, പൂജ ഹെഗ്ഡെ ദുൽഖർ സൽമാൻ, ദുൽഖർ സൽമാൻ ശ്രീ...

Read More >>
'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

Jul 9, 2026 01:16 PM

'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

സൈബർ ആക്രമണങ്ങൾ, ഭർത്താവിന്റെ ക്രൂരത, രവി മോഹനുമായുള്ള ബന്ധം, വേദനകൾ പങ്കുവെച്ച് ഗായിക കെനിഷ...

Read More >>
പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

Jul 9, 2026 10:58 AM

പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

പ്രഭാസിൻ്റെ പുതിയ ചിത്രത്തിന്റെ സെറ്റില്‍ വെച്ച് നടന്‍ രാജേഷ് ശര്‍മയ്ക്ക് പ്രാണിയുടെ കടിയേറ്റു...

Read More >>
ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

Jul 7, 2026 10:18 AM

ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

ഐശ്വര്യ ലക്ഷ്മി പുതിയ തമിഴ് ചിത്രം, ഗാട്ട ഗുസ്തി 2, ഫാമിലി എന്റർടൈനർ തമിഴ് സിനിമ, വിഷ്ണു...

Read More >>
Top Stories










News Roundup