---
title: "നരണിപ്പുഴ ഷാനവാസിന്റെ ആദ്യ തിരക്കഥയായ സൽമ സിനിമയാകുന്നു "
english_title: "Salma is Naranipuzha Shanavas' first screenplay"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2095/salma-is-naranipuzha-shanavas-first-screenplay"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/601feb99e9ba2_salma.jpg"
keywords: []
---

# നരണിപ്പുഴ ഷാനവാസിന്റെ ആദ്യ തിരക്കഥയായ സൽമ സിനിമയാകുന്നു 

> **Lead Summary:** അടുത്തിടെ അന്തരിച്ച സംവിധായകന്‍ നരണിപ്പുഴ ഷാനവാസ്.അദ്ദേഹം ആദ്യമായി എഴുതിയ തിരക്കഥയായ സൽമ സിനിമയാക്കാന്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബു. ഷാനവാസിനെ അനുസ്‍മരണത്തിന്‍റെ ഭാഗമായി കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലാണ് വിജയ് ബാബു ചിത്രം പ്രഖ്യാപിച്ചത്.

## Article Content

അടുത്തിടെ അന്തരിച്ച സംവിധായകന്‍ നരണിപ്പുഴ ഷാനവാസ്.അദ്ദേഹം ആദ്യമായി എഴുതിയ തിരക്കഥയായ സൽമ സിനിമയാക്കാന്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബു. ഷാനവാസിനെ അനുസ്‍മരണത്തിന്‍റെ ഭാഗമായി കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലാണ് വിജയ് ബാബു ചിത്രം പ്രഖ്യാപിച്ചത്.

> "ഷാനവാസുമായി അടുപ്പമുള്ള ഏതാനും പേരുടെ ഒരു കൂട്ടായ്മ ഇന്ന് കൊച്ചിയില്‍ യോഗം ചേര്‍ന്നു. എന്‍റെ അഭ്യര്‍ഥന പ്രകാരം ഷാനവാസിന്‍റെ ആദ്യ തിരക്കഥയായ 'സല്‍മ' അദ്ദേഹത്തിന്‍റെ ഭാര്യ അസു ഷാനവാസ് എനിക്കു കൈമാറുകയുണ്ടായി. സല്‍മ സിനിമയാക്കാനുള്ള എല്ലാ ശ്രമങ്ങളും എന്‍റെ ഭാഗത്തുനിന്ന് നടത്തും. അതിൽ നിന്നുള്ള. ലാഭത്തിന്‍റെ ഒരു വിഹിതം ഷാനവാസിന്‍റെ കുടുംബത്തിനു നല്‍കും. അദ്ദേഹത്തിന്‍റെ ആത്മാവിന് നിത്യ ശാന്തി നേരുന്നു", ചിത്രം പങ്കുവെച്ച് വിജയ് ബാബു സോഷ്യൽമീഡിയയിൽ കുറിച്ചിരിക്കുകയാണ്.

ഷാനവാസിന്‍റെ ഭാര്യ അസു ഷാനവാസും മകനും ചേര്‍ന്ന് തിരക്കഥയുടെ പകര്‍പ്പ് വിജയ് ബാബുവിന് കൈമാറി.

### Related Links & Sources
- [Original Story Source](https://moviemax.in/news/2095/salma-is-naranipuzha-shanavas-first-screenplay)