#viral | അതെന്താ രസ​ഗുള കഴിച്ചാല്? മധുരം കഴിക്കാത്ത വരന്റെ കവിളത്തടിച്ച് വധു

#viral | അതെന്താ രസ​ഗുള കഴിച്ചാല്? മധുരം കഴിക്കാത്ത വരന്റെ കവിളത്തടിച്ച് വധു
Jun 2, 2024 08:12 PM | By Susmitha Surendran

(moviemax.in)  വിവാഹം ആഘോഷത്തിന്റെ ദിവസമാണ്. വധൂവരന്മാരെ സംബന്ധിച്ചിടത്തോളം എന്നെന്നും ഓർമ്മയിൽ നിൽക്കുന്ന ഒരു ദിനം കൂടിയാണത്.

വിവാഹച്ചടങ്ങുകൾ രസകരമാക്കാൻ വധൂവരന്മാർ ചേർന്ന് നൃത്തം ചെയ്യുന്നതും ​ഗെയിമുകളിൽ ഏർപ്പെടുന്നതുമൊക്കെ നാം ധാരാളം കണ്ടിട്ടുണ്ടാകും.

എന്നാൽ, കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വിവാഹ വീഡിയോ തെല്ലൊന്നുമല്ല സോഷ്യൽ മീഡിയ യൂസർമാർക്കിടയിൽ ചർച്ചയായത്.

കാരണം മറ്റൊന്നുമല്ല. താൻ നൽകിയ രസ​ഗുള കഴിക്കാൻ മടിച്ച വരനെ വധു മുഖത്ത് അടിയ്ക്കുന്നതാണ് വീഡിയോയിൽ. മാല ധരിച്ച് വധൂവരന്മാർ വേദിയിൽ സന്തോഷത്തോ‌ടെ നിൽക്കുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്.

സമീപത്തായി ബന്ധുക്കളെയും ഏതാനും കുട്ടികൾ അവർക്കിടയിലൂടെ ഓടിക്കളിക്കുന്നതും കാണാം. ഇതിനിടയിൽ ചടങ്ങിന്റെ ഭാ​ഗമായി വധു ഒരു രസ​ഗുള കൈകളിൽ എടുത്ത് വരന് കൊടുക്കാൻ ശ്രമിക്കുന്നു.

എന്നാൽ, തമാശക്കാരനായ വരൻ വധുവിനെ ഒന്ന് രസിപ്പിക്കാം എന്ന് കരുതിയാകണം. അത് വാങ്ങുന്നതിന് പകരം തല അങ്ങോട്ടും ഇങ്ങോട്ടും നീക്കാൻ തുടങ്ങുന്നു.

ആദ്യം അത് അത്ര കാര്യമാക്കാതിരുന്ന വധു മൂന്ന് പ്രാവശ്യം വരന് രസ​ഗുള കൊടുക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുന്നു. അതോടെ കാര്യങ്ങൾ കൈവിട്ടുപോയി, നാലാം തവണയും തമാശ തുടർന്ന വരന്റെ കരണക്കുറ്റിയ്ക്ക് വധു അടിക്കുകയും അമ്പരന്നു നിന്ന വരന്റെ വായിൽ രസ​ഗുള ഇടുകയുമായിരുന്നു.

ഇതുകണ്ട് സമീപത്തുണ്ടായിരുന്ന ബന്ധുക്കളും അമ്പരക്കുന്നതും വധുവിനെ തടയാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. അതോടെ വീഡിയോ അവസാനിച്ചതുകൊണ്ട് തന്നെ പിന്നീട് അവിടെ എന്താണ് നടന്നത് എന്ന കാര്യം വ്യക്തമല്ല.

ഇതുവരെ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ 56 ലക്ഷത്തിലധികം ആളുകൾ കണ്ടു കഴിഞ്ഞു. വീഡിയോ കണ്ടവരിൽ ചിലർ കുറിച്ചത് കിട്ടേണ്ടത് കിട്ടിയപ്പോൾ തീരുമാനം ആയി എന്നായിരുന്നു.

വധു ഒരു അധ്യാപികയാണെന്ന് തോന്നുന്നുവെന്നും ചിലർ അഭിപ്രായപ്പെട്ടു. എന്നാൽ, മറ്റൊരു കമന്റ് ഒരു പുരുഷൻ ഇത് ചെയ്തിരുന്നെങ്കിൽ ഫെമിനിസ്റ്റുകൾ തെരുവിൽ അലറിവിളിച്ചേനെ എന്നായിരുന്നു.

#bride #slaps #cheek #groom #who #does #not #eat #sweets

Next TV

Related Stories
എടാ ഇങ്ങനെയല്ല... സീരിയസ് ആവണം...! ബാഹുബലിയുടെ കുറുമ്പ് കൂടുന്നുണ്ട്, ചിരിച്ച് മടുത്ത് പൽവാൽ ദേവൻ; രാജമൗലി സെറ്റിലെ വീഡിയോ വൈറൽ

Oct 29, 2025 02:59 PM

എടാ ഇങ്ങനെയല്ല... സീരിയസ് ആവണം...! ബാഹുബലിയുടെ കുറുമ്പ് കൂടുന്നുണ്ട്, ചിരിച്ച് മടുത്ത് പൽവാൽ ദേവൻ; രാജമൗലി സെറ്റിലെ വീഡിയോ വൈറൽ

ബാഹുബലിയുടെ കുറുമ്പ് കൂടുന്നുണ്ട്, ചിരിച്ച് മടുത്ത് പൽവാൽ ദേവൻ; രാജമൗലി സെറ്റിലെ വീഡിയോ...

Read More >>
പ്രസവം ലൈവ് സ്ട്രീം ചെയ്തത് കാശിന് വേണ്ടിയല്ല, ആയിരുന്നേൽ എന്തൊക്കെ ചെയ്യാമായിരുന്നു; കുറിപ്പുമായി ഇൻഫ്‌ളുവൻസർ

Oct 14, 2025 08:50 AM

പ്രസവം ലൈവ് സ്ട്രീം ചെയ്തത് കാശിന് വേണ്ടിയല്ല, ആയിരുന്നേൽ എന്തൊക്കെ ചെയ്യാമായിരുന്നു; കുറിപ്പുമായി ഇൻഫ്‌ളുവൻസർ

പ്രസവം ലൈവ് സ്ട്രീം ചെയ്തത് കാശിന് വേണ്ടിയല്ല, ആയിരുന്നേൽ എന്തൊക്കെ ചെയ്യാമായിരുന്നു; കുറിപ്പുമായി...

Read More >>
'കാന്താരി അൽഫാം മന്തി ....' വാളിന് പകരം ചിക്കൻ, പരിചയ്ക്ക് പകരം റൈസുമായി ഋഷഭ്' ! വൈറലായി മന്തി പരസ്യം

Oct 9, 2025 01:14 PM

'കാന്താരി അൽഫാം മന്തി ....' വാളിന് പകരം ചിക്കൻ, പരിചയ്ക്ക് പകരം റൈസുമായി ഋഷഭ്' ! വൈറലായി മന്തി പരസ്യം

'വാളിന് പകരം ചിക്കൻ, പരിചയ്ക്ക് പകരം റൈസുമായി ഋഷഭ്' ! വൈറലായി കാന്താരി അൽഫാം മന്തി...

Read More >>
ഗുളികന്‍ കയറിയോ ദേഹത്ത്? കാന്താര കാണുന്നതിനിടെ യുവതിക്ക് സംഭവിച്ചത്! വൈറലായി വീഡിയോ

Oct 3, 2025 02:37 PM

ഗുളികന്‍ കയറിയോ ദേഹത്ത്? കാന്താര കാണുന്നതിനിടെ യുവതിക്ക് സംഭവിച്ചത്! വൈറലായി വീഡിയോ

ഗുളികന്‍ കയറിയോ ദേഹത്ത്? കാന്താര കാണുന്നതിനിടെ യുവതിക്ക് സംഭവിച്ചത്! വൈറലായി...

Read More >>
'ശമ്പളം 26 ലക്ഷത്തിന് മുകളില്‍, ജോലി കുട്ടിയ്ക്ക് പേരിടാന്‍ മാതാപിതാക്കളെ സഹായിക്കുക'; വൈറലായി ടെയ്‌ലറിന്റെ വാക്കുകള്‍

Oct 2, 2025 04:38 PM

'ശമ്പളം 26 ലക്ഷത്തിന് മുകളില്‍, ജോലി കുട്ടിയ്ക്ക് പേരിടാന്‍ മാതാപിതാക്കളെ സഹായിക്കുക'; വൈറലായി ടെയ്‌ലറിന്റെ വാക്കുകള്‍

'ശമ്പളം 26 ലക്ഷത്തിന് മുകളില്‍, ജോലി കുട്ടിയ്ക്ക് പേരിടാന്‍ മാതാപിതാക്കളെ സഹായിക്കുക'; വൈറലായി ടെയ്‌ലറിന്റെ...

Read More >>
ങേ സത്യം...പരമാത്രം... കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച് യുവതി

Sep 16, 2025 02:23 PM

ങേ സത്യം...പരമാത്രം... കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച് യുവതി

കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച്...

Read More >>
Top Stories

https://moviemax.in/- //Truevisionall