---
title: "പാറിപ്പറന്ന മുടിയും കൂളിംഗ് ഗ്ലാസു വെച്ച്  പുത്തൻ ഗെറ്റപ്പില്‍ മമ്മൂക്ക "
english_title: "Mammootty at Puthen Getup with her flying hair and cooling glass"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2094/mammootty-at-puthen-getup-with-her-flying-hair-and-cooling-glass"
published_at: "2021-10-04T21:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/601fa65db931c_nmb.jpg"
keywords: []
---

# പാറിപ്പറന്ന മുടിയും കൂളിംഗ് ഗ്ലാസു വെച്ച്  പുത്തൻ ഗെറ്റപ്പില്‍ മമ്മൂക്ക 

> **Lead Summary:** മലയാള സിനിമയുടെ താരരാജാവായ മമ്മൂട്ടിയുടെ പുത്തൻ ഗെറ്റപ്പാണ് ഏറെ ചര്ച്ചയിരിക്കുന്നത്. അമ്മയുടെ പുതിയ ആസ്ഥാന മന്ദിരത്തിന്‍റെ ഉദ്ഘാടന ചടങ്ങില്‍ എത്തിയതായിരുന്നു മമ്മൂട്ടി.അതിനാല്‍ തന്നെ മമ്മൂട്ടിയുടെ വരവ് ഏവരുടേയും ശ്രദ്ധ കവർന്നു.

## Article Content

മലയാള സിനിമയുടെ താരരാജാവായ മമ്മൂട്ടിയുടെ പുത്തൻ ഗെറ്റപ്പാണ് ഏറെ ചര്ച്ചയിരിക്കുന്നത്. അമ്മയുടെ പുതിയ ആസ്ഥാന മന്ദിരത്തിന്‍റെ ഉദ്ഘാടന ചടങ്ങില്‍ എത്തിയതായിരുന്നു മമ്മൂട്ടി.അതിനാല്‍ തന്നെ മമ്മൂട്ടിയുടെ വരവ് ഏവരുടേയും ശ്രദ്ധ കവർന്നു.

പാറിപ്പറന്ന മുടിയും കൂളിംഗ് ഗ്ലാസു വെച്ച് സോള്‍ട്ട് ആൻഡ് പെപ്പര്‍ ലുക്കിലാണ് അദ്ദേഹമെത്തിയത്. നീലനിറത്തിലുള്ള ഷര്‍ട്ടും ജീൻസും മാസ്കും. മമ്മൂട്ടിയുടെ പുത്തൻ ഗെറ്റപ്പ് ഫാൻസ് ഗ്രൂപ്പുകളിൽ ചര്‍ച്ചയായി. നിമിഷ നേരം കൊണ്ട് അദ്ദേഹത്തിന്‍റെ നിരവധി ചിത്രങ്ങളും വീഡിയോയും ഫാൻസ് ഗ്രൂപ്പുകളിൽ പ്രചരിച്ചു.

ബിഗ് ബിക്ക് ശേഷം അമൽ നീരദ് ഒരുക്കുന്ന പുതിയ ചിത്രത്തിലെ ലുക്കാണിതെന്നായി ഏവരും. സ്വീറ്റ് 70 ലുക്ക് എന്ന് പറഞ്ഞാണ് നിരവധി പേര്‍ ചിത്രങ്ങൾ പങ്കുവെച്ചത്. ഒടുവിൽ മമ്മൂട്ടി തന്നെ തന്‍റെ ഒഫീഷ്യൽ പേജിൽ ചിത്രം പങ്കുവെച്ചതോടെ ഫാൻസുകാര്‍ ആഘോഷമാക്കി.

### Related Links & Sources
- [Original Story Source](https://moviemax.in/news/2094/mammootty-at-puthen-getup-with-her-flying-hair-and-cooling-glass)