പേളിയ്ക്ക് വേണ്ടിയാണ് പറയുന്നത്; ദേഷ്യപ്പെടുന്നത് ഇക്കാര്യത്തിനെന്ന് ശ്രീനി

പേളിയ്ക്ക് വേണ്ടിയാണ് പറയുന്നത്; ദേഷ്യപ്പെടുന്നത് ഇക്കാര്യത്തിനെന്ന് ശ്രീനി
2022-01-15T15:52:00 | By Susmitha Surendran

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരങ്ങളാണ് പേളി മാണി ശ്രീനീഷ് അരവിന്ദും. നേരത്തെ ഇവർക്ക് ആരാധകരുണ്ടായിരുന്നുവെങ്കിലും ഷോയിലൂടെയാണ് ഇത് വർധിക്കുന്നത്. ബിഗ് ബോസ് സീസൺ 1 ‌ ൽ ആയിരുന്നു ഇരുവരും മത്സരാർത്ഥികളായി എത്തിയത്.

ഹൗസിൽ വെച്ചാണ് ആദ്യമായി കാണുന്നതും. മലയാളി പ്രേക്ഷകർ ലൈവായി കണ്ട പ്രണയമായിരുന്നു ഇവരുടേത്. പേളിഷ് പിണക്കവും ഇണക്കവുമെല്ലാം പ്രേക്ഷകർ പ്രേക്ഷകർ ആഘോഷമാക്കുകയായിരുന്നു.

തുടക്കത്തിൽ എല്ലാവരും ഏറെ സംശയത്തോടെയായിരുന്നു ഇവരുടെ പ്രണയത്തെ നോക്കിയിരുന്നത്. ഗെയിം പ്ലാൻ ആണോ എന്ന് സഹമത്സരാർത്ഥികൾ പോലും സംശയിച്ചിരുന്നു. എന്നാൽ എല്ലാവരേയും ഞെട്ടിപ്പിച്ച് കൊണ്ട് ഷോ അവസാനിച്ചതിന് തൊട്ട് പിന്നാലെ വിവാഹിതരാവുകയായിരുന്നു. ഇപ്പോൾ മകൾ നിലയ്ക്കൊപ്പം സന്തോഷത്തോടെ ജീവിക്കുകയാണ് പേളിയും ശ്രീനിയും.

പേളിഷ് ദമ്പതികളെ പോലെ നില ബേബിയും സോഷ്യൽ മീഡിയയിലെ താരമാണ്. കുഞ്ഞിന്റ പേരിൽ ഒരു ഇൻസ്റ്റഗ്രാം പേജ് ഉണ്ട്. പേളിയും ശ്രീനീയുമാണ് പേജ് കൈ കാര്യം ചെയ്യുന്നത്. കുഞ്ഞ് നിലയുടെ വിശേഷങ്ങളാണ് ഇതിലൂടെ പങ്കുവെയ്ക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമാണ് ഇവർ. തങ്ങളുടെ വിശേഷവും സന്തോഷവുമെല്ലാം പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുണ്ട്

ഇപ്പോഴിത സേഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ശ്രീനീഷിന്റെ ഒരു പഴയ അഭിമുഖമാണ്. പേളിയോട് ദേഷ്യപ്പെടുന്ന കാര്യത്തിന് കുറിച്ചാണ് ശ്രീനീ പറയുന്നത്. അത് കഴിക്കരുതെന്ന് പറഞ്ഞാൽ പേളി കഴിക്കും. ചിലപ്പോൾ പറയുന്നത് കേൾക്കില്ലെന്നും വഴക്ക് പറയുന്ന കാര്യം വെളിപ്പെടുത്തി കൊണ്ട് ശ്രീനി പറയുന്നു. എങ്കിലും അടിപൊളിയാണെന്നു നടൻ പറയുന്നുണ്ട്. ഒരു  അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.

പേളിയോട് ദേഷ്യപ്പെടാറുണ്ടോ എന്ന ചോദ്യത്തിനായിരുന്നു ശ്രീനിയുടെ മറുപടി. '' എണ്ണ ചേർന്ന ഭക്ഷണങ്ങൾ പേളിയ്ക്ക് കഴിക്കാൻ പാടില്ല. മുഖത്ത് കുരുവരും. ചിലപ്പോൾ കഴിക്കരുതെന്ന് പറഞ്ഞാലും അത് കഴിക്കും. അപ്പോൾ പേളിയോട് ദേഷ്യപ്പെടുമെന്ന് ശ്രീനി പറയുന്നത്. പേളി പറഞ്ഞിട്ടാണ് താൻ ഇങ്ങനെ ദേഷ്യപ്പെടുന്നതെന്നും‌ താരം കൂട്ടിച്ചേർത്തു. 

രണ്ട് പേർക്കും ഭക്ഷണം ഭയങ്കര ഇഷ്ടമാണെന്നും ശ്രീനീഷ് ഈ അഭിമുഖത്തിൽ പറയുന്നുണ്ട്. രണ്ട് പേർക്കും ഇഷ്ടമുള്ള കാര്യത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് ചിക്കൻ ബിരിയാണിയോടുള്ള താൽപര്യത്തെ കുറിച്ച് പറയുന്നത്. തന്റെ ശാന്ത സ്വഭാവമാണ് പേളിയ്ക്ക് കൂടുതൽ ഇഷ്ടം. തനിക്ക് ദേഷ്യം വരാറില്ലേ എന്ന് പേളി ചോദിക്കാറുണ്ടെന്നും ശ്രീനി അഭിമുഖത്തിൽ പറയുന്നു.    

ഭാര്യയുടെ ഇഷ്ട സ്വഭാവത്തെ കുറിച്ച് ശ്രീനിയും പറയുന്നുണ്ട്. ഒരു മോട്ടിവേഷൻ സ്പീക്കർ ആവാനാണ് പേളിയുടെ ഏറ്റവും വലിയ ആഗ്രഹം.''തനിക്ക് ലോകത്തുള്ള എല്ലാവർക്കും നല്ലത് ചെയ്യണമെന്നാണ് അവളുടെ ആഗ്രഹം. ഇത് സ്റ്റേജിലോ കുറെ ആളുകൾ കൂടുന്ന സ്ഥലത്തോ അല്ല പറയുന്നത്. തന്നോട് പേഴ്സണലായിട്ടാണ് ഇക്കാര്യം പറയുന്നത്. എല്ലാവരേയും കെയർ കൊടുത്ത് സ്ട്രേങ്ങ് ആക്കണമെന്ന് പേളി എപ്പോഴും തന്നോട് പറയാറുണ്ട്''.

അഞ്ച് മിനിറ്റിൽ കൂടുതൽ ദേഷ്യം നിലനിൽക്കില്ലെന്നും ശ്രീനീഷ് പറയുന്നു. ''താൻ പോയി കെട്ടിപ്പിടിക്കുന്നതോടെ പേളിയുടെ പിണക്കവും തീരും. കൂടാതെ ഭാര്യയെ കുറിച്ചോർത്ത് അഭിമാനമുണ്ടെന്നും ശ്രീനി പറയുന്നു. പേളിയുടെ ഫാൻസാണ് തന്നേയും ഇഷ്ടപ്പെടുന്നത്. കൂടാതെ ജീവിതം പ്ലാൻ ചെയ്യാറില്ലെന്നും പറയുന്നു.

പ്ലാൻ ചെയ്യാതെയാണ് യാത്രകൾ പലതും പോകുന്നതെന്നും ഹണിമൂണിന് പോയ കാര്യം പങ്കുവെച്ച് കൊണ്ട് ശ്രീനി പറയുന്നു''. പേളിയും ശ്രീനിയും ഇനിയും ഇതുപോലെ സന്തോഷത്തോടെ ജീവിക്കട്ടെയെന്ന് ആരാധകർ ആശംസിക്കുന്നുണ്ട്. 

Content Highlight: Going viral on social media right now is an old interview with Sreenish.

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup