#BiggBoss| എനിക്ക് പിആറൊന്നുമില്ല! സ്വന്തം ആവശ്യത്തിന് വേണ്ടി ജാസ്മിൻ ചേച്ചി അത് ചെയ്യും; നന്ദന

#BiggBoss|  എനിക്ക് പിആറൊന്നുമില്ല! സ്വന്തം ആവശ്യത്തിന് വേണ്ടി ജാസ്മിൻ ചേച്ചി അത് ചെയ്യും; നന്ദന
2024-06-02T11:12:00 | By Athira V

ബി​ഗ് ബോസ് മലയാളം സീസൺ ആറിൽ ഹൗസിൽ അവശേഷിക്കുന്ന മത്സരാർത്ഥികളുടെ എണ്ണം ഒമ്പതായി കുറഞ്ഞു. നന്ദനയാണ് ഇന്നത്തെ എപ്പിസോഡിൽ പ്രേക്ഷകരുടെ വോട്ടിന്റെ അടിസ്ഥാനത്തിൽ പുറത്തായത്.

നന്ദന പുറത്തായെന്ന വിവരം അടുത്ത സുഹൃത്തുക്കളായ സായ്, സിജോ, അഭിഷേക് എന്നിവരും മറ്റ് സഹമത്സരാര്‍ഥികളും വിഷമത്തോടെയാണ് സ്വീകരിച്ചത്. എല്ലാവരോടും യാത്ര പറഞ്ഞ് സന്തോഷത്തോടെയാണ് നന്ദന മുഖ്യ വാതില്‍ തുറന്ന് പുറത്തേക്ക് ഇറങ്ങിയത്. പുറത്തായി എന്നതിനേക്കാള്‍ ബിഗ് ബോസിലെ സുഹൃത്തുക്കളെ പിരിയേണ്ടിവരുന്നതാണ് തന്നെ വിഷമിപ്പിക്കുന്നതെന്ന് നന്ദന പറയുന്നുണ്ടായിരുന്നു.

അഞ്ചാം വാരത്തിന്‍റെ തുടക്കത്തിലാണ് ആറ് വൈല്‍ഡ് കാര്‍ഡുകളെ ഒറ്റയടിക്ക് ബിഗ് ബോസ് ഹൗസിലേക്ക് കയറ്റിവിട്ടത്. അക്കൂട്ടത്തില്‍ പ്രേക്ഷകര്‍ക്ക് യാതൊരു മുന്‍പരിചയവും ഇല്ലാതിരുന്നയാള്‍ നന്ദനയായിരുന്നു. എന്നാല്‍ മോഹന്‍ലാല്‍ പരിചയപ്പെടുത്തിയ സമയത്ത് തന്നെ തന്‍റെ എനര്‍ജി ലെവല്‍ എന്താണെന്നതിന്‍റെ സൂചന നല്‍കാന്‍ നന്ദനയ്ക്ക് സാധിച്ചു. 


ആ ഊര്‍ജ്ജം എവിക്റ്റ് ആവുന്ന ദിവസം വരെ നന്ദന തുടരുകയും ചെയ്തു. ഇപ്പോഴിതാ ഫിനാലെയുടെ പടിവാതിൽക്കലിൽ വെച്ച് പുറത്താകുമ്പോൾ ഹൗസിലെ ഇത്രയും ദിവസത്തെ ജീവിതത്തെ കുറിച്ച് നന്ദന വെളിപ്പെടുത്തി. 'പുറത്ത് നിന്ന് കാണുന്നതുപോലെയല്ല ബി​ഗ് ബോസ് ഹൗസ് എന്നാണ് നന്ദന പറയുന്നത്. പുറത്ത് നിന്ന് കാണുന്നതുപോലെയല്ല ബി​ഗ് ബോസ് ഹൗസ്. ഹൗസിൽ കയറിയപ്പോൾ മനസിലായി ബി​ഗ് ബോസ് സ്ക്രിപ്റ്റഡല്ലെന്ന്.'

'ടിക്കറ്റ് ടു ഫിനാലെയുടെ ഭാ​ഗമായി നടന്ന ടാസ്ക്കിൽ ഞാൻ‌ ഒറ്റയ്ക്ക് തന്നെയാണ് കളിച്ചത്. പക്ഷെ അനിയത്തി എന്നുള്ള സ്നേഹം സിജോ ചേട്ടനും സായി ചേട്ടനും കാണിച്ചിരുന്നു. ഒരു പോയിന്റ് കിട്ടുമെന്ന് എനിക്ക് ഉറപ്പായിരുന്നു. ബി​ഗ് ബോസിൽ വന്നശേഷം കുക്ക് ചെയ്യാനും അലക്കാനുമൊക്കെ പഠിച്ചു. അതുപോലെ എല്ലാവരേയും സ്നേഹിക്കാൻ പഠിച്ചു.' 

'പുറത്ത് പോയശേഷവും എല്ലാവരോടും ആ സ്നേഹമുണ്ടാകും. സായി ചേട്ടനും സിജോ ചേട്ടനും എന്റെ ചേട്ടാന്മാരായാണ് തോന്നിയത്. അവരുടെ പ്യൂർ സ്നേഹമാണ്. ലലേട്ടൻ വിഷു കൈനീട്ടം കൊടുത്ത ​ഗോൾഡ് കോയിൻ സായി ചേട്ടൻ എനിക്ക് പിറന്നാൾ സമ്മാനമായി തന്നിരുന്നു. ഇത്ര വലിയ ആളായ ലാലേട്ടൻ തന്ന ​ഗിഫ്റ്റ് സായി ചേട്ടൻ എനിക്ക് തന്നപ്പോൾ എന്റെ കിളിയൊക്കെ പറന്ന് പോയി. പിന്നെ എനിക്ക് മനസിലായി ആളുടെ ഒരു സ്നേഹം.' 


'ഞാൻ അങ്ങോട്ട് കാണിച്ച സ്നേഹമാണ് എനിക്ക് തിരിച്ച് കിട്ടിയത്. പിന്നെ ആവശ്യത്തിനുവേണ്ടി നമ്മളോട് സംസാരിക്കാൻ വരുന്ന വ്യക്തിയായി തോന്നിയത് ജാസ്മിൻ ചേച്ചിയെയാണ്. ​ഗബ്രി ചേട്ടൻ പോയശേഷം തന്നെ ആൾക്ക് ഒറ്റപ്പെട്ട ഫീലാണ്. അതുകൊണ്ട് തന്നെ മറ്റുള്ളവരുടെ അടുത്ത് അറ്റാച്ച്മെന്റ് കാണിക്കാൻ ശ്രമിച്ചിരുന്നു.'

'രസ്മിൻ ചേച്ചി പോയപ്പോഴും ജാസ്മിൻ ചേച്ചി മെന്റലി ഡൗണായിരുന്നു. ആദ്യമൊന്നും കമ്പിനി കാണിക്കാതെ പിന്നെ പെട്ടന്ന് മിണ്ടാൻ വരുമ്പോൾ അറ്റാച്ച്മെന്റ് കാണിക്കാൻ ശ്രമിക്കുന്നതായി നമുക്ക് തോന്നും. ജാസ്മിൻ ചേച്ചിയെ ഒറ്റപ്പെടുത്തുന്നുവെന്ന ഫീൽ ‍ഞാനായിട്ട് കൊടുത്തിട്ടില്ല. ജാസ്മിൻ ചേച്ചി പക്ഷെ സ്വന്തം ആവശ്യത്തിന് വേണ്ടി മാത്രം വരുന്നുവെന്ന ഫീലുണ്ടായിരുന്നു. പണപ്പെട്ടി വന്നാൽ ഞാൻ എടുക്കുമെന്ന് ഹൗസിൽ രണ്ട് മൂന്ന് പേരോട് ഞാൻ പറഞ്ഞിരുന്നു.' 

'കാരണം വീട് എന്നുള്ള സ്വപ്നവുമായാണ് ഞാൻ വന്നത്. ഇപ്പോൾ ഹൗസിൽ പണപ്പെട്ടിക്കായി അടിയാണ്. ഞാൻ എടുക്കുമെന്ന് പറഞ്ഞശേഷം പണപ്പെട്ടിക്കായി ഹൗസിൽ ക്യൂവാണിപ്പോൾ. ഔട്ടാകുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു. എന്റെ കഴിവിൽ എന്തെങ്കിലും കുറഞ്ഞതുകൊണ്ടാവും പ്രേക്ഷകർ എന്നെ പുറത്താക്കിയത്. എനിക്ക് പിആറൊന്നുമില്ലായിരുന്നു...' നന്ദന പറഞ്ഞു. 

Content Highlight: #biggboss #malayalam #season #6 #nandana #open #up #about #biggboss #house #experience

Next TV

Related Stories
തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

Jul 13, 2026 09:42 AM

തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

സോഷ്യൽ മീഡിയയിലൂടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാലിന് കനത്ത തിരിച്ചടി. ആലുവ റൂറൽ സൈബർ പോലീസ്...

Read More >>
'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

Jul 11, 2026 04:49 PM

'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

ഭർത്താവ് അർജുൻ സോമശേഖറിനെതിരെ സോഷ്യൽ മീഡിയയിൽ വരുന്ന വിമർശനങ്ങൾക്കും മോശം കമന്റുകൾക്കും മറുപടിയുമായി നടി സൗഭാഗ്യ വെങ്കിടേഷ്. തങ്ങളുടെ...

Read More >>
Top Stories










News Roundup