---
title: "പ്രണയ ദിനത്തില്‍  പ്രണയിക്കുന്നവര്‍ക്കായി ഒരു കുട്ടി സ്റ്റോറി ട്രെയിലർ"
english_title: "A Kid Story Trailer for Valentine's Day Valentines"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2092/a-kid-story-trailer-for-valentines-day-valentines"
published_at: "2021-10-04T21:49:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/601f91406b081_love 3.jpg"
keywords: []
---

# പ്രണയ ദിനത്തില്‍  പ്രണയിക്കുന്നവര്‍ക്കായി ഒരു കുട്ടി സ്റ്റോറി ട്രെയിലർ

> **Lead Summary:** പ്രണയ ദിനത്തില്‍ പ്രണയിക്കുന്നവര്‍ക്കായി ഒരു കുട്ടി സ്റ്റോറി'.ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി.ഗൗതം വസുദേവ് മേനോന്‍, വിജയ്, വെങ്കട് പ്രഭു, നളന്‍ കുമാരസാമി തമിഴിലെ നാല് പ്രമുഖ സംവിധായകര്‍ സിനിമ ഒരുക്കുന്നത്. ഈ മാസം 12നാണ് ചിത്രം തീയേറ്ററുകളില്‍ എത്താനിരിക്കുന്നത്. നാല് ലഘുചിത്രങ്ങള്‍ ചേര്‍ന്ന നാല് സിനിമകളുടെയും പശ്ചാത്തലം പ്രണയബന്ധങ്ങളാണ്.

## Article Content

പ്രണയ ദിനത്തില്‍ പ്രണയിക്കുന്നവര്‍ക്കായി ഒരു കുട്ടി സ്റ്റോറി'.ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി.ഗൗതം വസുദേവ് മേനോന്‍, വിജയ്, വെങ്കട് പ്രഭു, നളന്‍ കുമാരസാമി തമിഴിലെ നാല് പ്രമുഖ സംവിധായകര്‍ സിനിമ ഒരുക്കുന്നത്. ഈ മാസം 12നാണ് ചിത്രം തീയേറ്ററുകളില്‍ എത്താനിരിക്കുന്നത്. നാല് ലഘുചിത്രങ്ങള്‍ ചേര്‍ന്ന നാല് സിനിമകളുടെയും പശ്ചാത്തലം പ്രണയബന്ധങ്ങളാണ്.

ഗൗതം വാസുദേവ മേനോൻ, വിജയ് സേതുപതി, അമല പോള്‍, മേഘ ആകാശ്, അദിതി ബാലൻ, ആര്യ, സാക്ഷി അഗര്‍വാള്‍, റോബോ ശങ്കര്‍, വരുൺ, സംഗീത, പ്രഭാകര്‍ തുടങ്ങി നിരവധി താരങ്ങളാണ് സിനിമകളിൽ അണിനിരക്കുന്നത്.

മനോജ് പരമഹംസ, അര്‍വിന്ദ് കൃഷ്ണ, ശക്തി ശരവണന്‍, എന്‍ ഷണ്‍മുഖ സുന്ദരം എന്നിവരാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. അന്തോണി, പ്രവീൺ കെ എൽ, എ ശ്രീകര്‍ പ്രദാസ് എന്നിവരാണ് എഡിറ്റര്‍മാര്‍. കാര്‍ത്തിക്, മധു ആര്‍, പ്രേംജി അമരൻ, എഡ്വിൻ ലൂയിസ് വിശ്വനാഥ് എന്നിവരാണ് സംഗീതമൊരുക്കിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/2092/a-kid-story-trailer-for-valentines-day-valentines)