#urvashi | ആ വീഡിയോ അമ്മയുടെ ആണെന്ന് ഞാൻ അറിഞ്ഞില്ല, കൂട്ടുകാരി പറഞ്ഞപ്പോൾ; തേജാലക്ഷ്മി

#urvashi | ആ വീഡിയോ അമ്മയുടെ ആണെന്ന് ഞാൻ അറിഞ്ഞില്ല, കൂട്ടുകാരി പറഞ്ഞപ്പോൾ; തേജാലക്ഷ്മി
Jun 1, 2024 07:55 PM | By Athira V

അഭിനയ മികവിന്റെ പേരിൽ തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഉർവശിയെ പോലെ പ്രശംസകൾ നേടുന്ന നടിമാർ വിരളമാണ്. അഭിനയിക്കുന്ന സിനിമകളിലെല്ലാം ശ്രദ്ധേയ വേഷങ്ങൾ ഉർവശിക്ക് ലഭിക്കുന്നു. കമൽ ഹാസൻ, ശ്രീദേവി തുടങ്ങിയ പ്രതിഭകൾ പോലും ഉർവശിയുടെ ആരാധകരായിരുന്നു. എൺപതുകളിൽ ശ്രദ്ധേയമായ നിരവധി സിനിമകൾ ഉർവശിയെ തേടി വന്നു. തമിഴിലും മലയാളത്തിലും നിറ സാന്നിധ്യമായി മാറി. 

മിഥുനം, സ്ഫടികം, തലയണമന്ത്രം, പൊൻമുട്ടയിടുന്ന താറാവ് തുടങ്ങി നിരവധി സിനിമകൾ ഇന്നു അനശ്വരമായി പ്രേക്ഷക മനസിൽ നിൽക്കുന്നു. അമ്മ വേഷങ്ങളിലേക്ക് മാറിയപ്പോഴും ഉർവശിക്ക് മികച്ച കഥാപാത്രങ്ങൾ ലഭിച്ചു. . അച്ചുവിന്റെ അമ്മ, മമ്മി ആന്റ് മി തുടങ്ങിയ സിനിമകളിൽ ഉർവശി തിളങ്ങി. അടുത്ത കാലത്തിറങ്ങിയതിൽ ജെ ബേബിയാണ് നടിക്ക് ഏറെ പ്രശംസ നേടിക്കൊടുത്ത സിനിമ. 

1983 ൽ പുറത്തിറങ്ങിയ മുന്താണി മുടിച്ച് എന്ന സിനിമയിലൂടെയാണ് ഉർവശി അഭിനയ രം​ഗത്തേക്ക് കടന്ന് വരുന്നത്. വൻ ഹിറ്റായ സിനിമയാണിത്. ചിത്രത്തിലെ കണ്ണ് തുറക്ക്ടാ സാമി എന്ന ​ഗാനം ഇന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. ഇതേക്കുറിച്ച് ഉർവശിയുടെ മകൾ തേജാലക്ഷ്മി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. കണ്ണ് തുറക്കെടാ സാമി എന്ന പാട്ട് ചെറുപ്പം മുതലേ ഞാൻ ഒരുപാട് കേട്ടിട്ടുണ്ട്. പക്ഷെ അമ്മയാണ് അഭിനയിച്ചതെന്ന് എനിക്കറിയില്ലായിരുന്നു. 

ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ എന്റെ ഒരു സുഹൃത്ത് ആ ​ഗാനത്തിൽ നിന്റെ അമ്മ നന്നായി ചെയ്തു എന്ന് പറഞ്ഞു. എന്റെ അമ്മയോ എന്ന് ഞാൻ. അപ്പോഴാണ് ഞാൻ വീഡിയോ സോങ് കാണുന്നത്. അതിലെ ലുക്ക് തന്നെ വളരെ വ്യത്യസ്തമാണ്. പതിമൂന്ന് വയസിലാണ് അമ്മ അഭിനയിച്ചത്. ആ സിനിമ കസിൻസിനൊപ്പം കണ്ടിരുന്നു. പക്ഷെ ആ പാട്ട് അമ്മൂമ്മ വെക്കില്ലായിരുന്നെന്നും തേജാലക്ഷ്മി വ്യക്തമാക്കി. 

ഉർവശിയുടെ അമ്മയുടെ സംരക്ഷണയിലാണ് തേജാലക്ഷ്മിയും കസിൻസും ചെറുപ്പകാലത്ത് വളർന്നത്. ഇതേക്കുറിച്ച് കൽപ്പനയുടെ മകൾ ശ്രീമയി ഇക്കാര്യം പറഞ്ഞിട്ടുണ്ട്. അമ്മയ്ക്കും അമ്മയുടെ സഹോദരിമാർക്കും സിനിമകളുടെ തിരക്കായിരുന്നു. അമ്മയെ പോലെ വളർത്തിയത് അമ്മൂമ്മയാണെന്നും ശ്രീമയി വ്യക്തമാക്കി. അമ്മയെന്നാണ് ശ്രീമയി അമ്മൂമ്മയെ വിളിക്കുന്നതും. സിനിമാ രം​ഗത്തേക്ക് കടന്ന് വരാനുള്ള ഒരുക്കത്തിലാണ് ശ്രീമയിയും തേജാലക്ഷ്മിയും. 

ഉർവശിയുടെ ആദ്യ വിവാഹ ബന്ധത്തിൽ പിറന്ന മകളാണ് തേജാലക്ഷ്മി. നടൻ മനോജ് കെ ജയനാണ് ഉർവശിയുടെ മുൻ ഭർത്താവ്. 2000 ൽ വിവാഹിതരായ ഇരുവരും 2008 ൽ വേർപിരിഞ്ഞു. അഭിനയ രം​ഗത്ത് ഇന്നും സജീവമാണ് ഉർവശി. ജെ ബേബിക്ക് ശേഷം നടിയുടെ പുതിയ സിനിമ റിലീസിന് ഒരുങ്ങുകയാണ്. ഉള്ളൊഴുക്ക് എന്നാണ് ചിത്രത്തിന്റെ പേര്. പാർവതി തിരുവോത്ത്, ഉർവശി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നത്.

#tejalakshmi #not #aware #this #thing #about #her #mother #urvashi #words #goes #viral

Next TV

Related Stories
#BombayPositive  |  ലുക്മാൻ അവറാൻ-ബിനു പപ്പു ചിത്രം ബോംബെ പോസിറ്റീവിൻ്റെ ഫസ്റ്റ് ലുക്ക് പുറത്ത്

Sep 28, 2024 04:13 PM

#BombayPositive | ലുക്മാൻ അവറാൻ-ബിനു പപ്പു ചിത്രം ബോംബെ പോസിറ്റീവിൻ്റെ ഫസ്റ്റ് ലുക്ക് പുറത്ത്

ധ്യാൻ ശ്രീനിവാസൻ നായകനായ നദികളിൽ സുന്ദരി യമുന എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ പ്രഗ്യ നാഗ്രയാണ് ഈ ചിത്രത്തിലെ...

Read More >>
#Vinayakan | 'യുവതി യുവാക്കളെ ഇദ്ദേഹത്തെ നമ്പരുത്'; പി.വി അൻവറിനെതിരെ രൂക്ഷ വിമർശനവുമായി നടൻ വിനായകൻ

Sep 27, 2024 10:48 PM

#Vinayakan | 'യുവതി യുവാക്കളെ ഇദ്ദേഹത്തെ നമ്പരുത്'; പി.വി അൻവറിനെതിരെ രൂക്ഷ വിമർശനവുമായി നടൻ വിനായകൻ

പൊതുജനം ബോധമില്ലാത്തവരല്ലെന്നും സ്വന്തം രാഷ്ട്രീയത്തിലേക്ക് യുവതീ യുവാക്കൾ പറന്ന് പോകണമെന്നും നടൻ...

Read More >>
#sadhikavenugopal  | എന്ത് അഡ്ജസ്റ്റ്‌മെന്റാണ് ചേട്ടാ വേണ്ടത്; ഉദ്ഘാടനത്തിന് വന്നിട്ട് സഹകരിക്കുമോ എന്ന് ചോദിക്കുന്നവരുണ്ട് -സാധിക വേണുഗോപാൽ

Sep 27, 2024 09:28 PM

#sadhikavenugopal | എന്ത് അഡ്ജസ്റ്റ്‌മെന്റാണ് ചേട്ടാ വേണ്ടത്; ഉദ്ഘാടനത്തിന് വന്നിട്ട് സഹകരിക്കുമോ എന്ന് ചോദിക്കുന്നവരുണ്ട് -സാധിക വേണുഗോപാൽ

സിനിമയിലോ മറ്റോ ഡേറ്റ് ചോദിച്ച് എല്ലാം തീരുമാനിച്ചതിന് ശേഷമായിരിക്കും അഡ്ജസ്റ്റ്‌മെന്റിന്...

Read More >>
#OruKattilOruMuri | 'ഒരു കട്ടിൽ ഒരു മുറി' ചിത്രത്തിന്റെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു

Sep 27, 2024 03:55 PM

#OruKattilOruMuri | 'ഒരു കട്ടിൽ ഒരു മുറി' ചിത്രത്തിന്റെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു

നഗരത്തിലേക്ക് അവിചാരിതമായി എത്തിച്ചേര്‍ന്ന രണ്ടു കഥാപാത്രങ്ങളുടെ കഥയാണ് 'ഒരു കട്ടില്‍ ഒരു മുറി' എന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു....

Read More >>
#Bharatanatyam | സൈജു കുറുപ്പ് എന്‍റർടെയിൻമെന്‍റ്സ് 'ഭരതനാട്യം' ഇനി ഒടിടിയില്‍

Sep 27, 2024 03:33 PM

#Bharatanatyam | സൈജു കുറുപ്പ് എന്‍റർടെയിൻമെന്‍റ്സ് 'ഭരതനാട്യം' ഇനി ഒടിടിയില്‍

രു കൂട്ടുകുടുംബത്തില്‍ സാധാരണമായ തട്ടലും മുട്ടലുമൊക്കെയുണ്ടെങ്കിലും അല്ലലില്ലാതെ കഴിയുന്ന ഭരതന്‍ ഒരിക്കല്‍ ഒരു പ്രശ്നത്തെ...

Read More >>
#bala | തര്‍ക്കിക്കാന്‍ അപ്പ ഇല്ല! ഗ്‌ളാസ് എടുത്ത് അടിച്ചു എന്നൊക്കെ പാപ്പു പറഞ്ഞു; വേദന പങ്കുവെച്ച് ബാല

Sep 27, 2024 12:57 PM

#bala | തര്‍ക്കിക്കാന്‍ അപ്പ ഇല്ല! ഗ്‌ളാസ് എടുത്ത് അടിച്ചു എന്നൊക്കെ പാപ്പു പറഞ്ഞു; വേദന പങ്കുവെച്ച് ബാല

മുന്‍പ് പല അഭിമുഖങ്ങളിലൂടെയും അവളോട് തനിക്കുള്ള സ്‌നേഹത്തെ കുറിച്ചും ഭാര്യ മകളെ കാണിക്കാത്തതിനെപ്പറ്റിയും ബാല സംസാരിച്ചിരുന്നു....

Read More >>
Top Stories










News Roundup