#ShaneNigam | അശ്ലീല പരാമർശ വിവാദം: ഉണ്ണി മുകുന്ദനോട് പരസ്യമായി മാപ്പു പറഞ്ഞ് ഷെയ്ൻ നി​ഗം

#ShaneNigam | അശ്ലീല പരാമർശ വിവാദം: ഉണ്ണി മുകുന്ദനോട് പരസ്യമായി മാപ്പു പറഞ്ഞ് ഷെയ്ൻ നി​ഗം
Jun 1, 2024 06:25 PM | By VIPIN P V

ടൻ ഉണ്ണി മുകുന്ദനോടും അദ്ദേഹത്തിന്റെ ആരാധകരോടും പരസ്യമായി മാപ്പുപറഞ്ഞ് നടൻ ഷെയ്ൻ നി​ഗം. ഉണ്ണി മുകുന്ദൻ ഫിലിംസ് പ്രൊഡക്ഷൻ ഹൗസിനെ കുറിച്ച് നടത്തിയ പരാമർശത്തിലാണ് ഷെയ്ൻ ദുബായിൽവച്ച് മാപ്പ് പറഞ്ഞത്.

ഉണ്ണിമുകുന്ദൻെ നിർമ്മാണ കമ്പനിയെ കുറിച്ച് ഷെയ്ൻ അശ്ലീല പരാമർശം നടത്തിയെന്നായിരുന്നു സമൂഹ മാധ്യമങ്ങളിൽ അടക്കമുള്ള വിമർശനം.

തമാശയായി പറഞ്ഞതാണെന്നും ഒരാളെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും ഷെയ്ൻ നി​ഗം വ്യക്തമാക്കി. ഇത് വ്യക്തമാക്കികൊണ്ട് ഉണ്ണിമുകുന്ദന് മെസേജും അയച്ചിരുന്നു.

ഇത്തരം കാര്യങ്ങളിൽ മറുപടി പറയുമ്പോൾ ഇനി കൂടുതൽ ശ്രദ്ധിക്കുമെന്നും ഷെയ്ൻ പറഞ്ഞു.

സമൂഹ മാധ്യമങ്ങളിൽ തന്റെ മാതാവിനെതിരെയുണ്ടായ അധിക്ഷേപങ്ങളെക്കുറിച്ച് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. തന്നെ മട്ടാഞ്ചേരി ​ഗ്യാങ് എന്ന് വിശേഷിപ്പിക്കുന്നതിൽ അടിസ്ഥാനമില്ല.

അങ്ങനെയൊരു ​ഗ്യാങ്ങിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നും മട്ടാഞ്ചേരിയിൽ കളിച്ചു വളർന്ന ആളാണ് താനെന്നും ഷെയ്ൻ കൂട്ടിച്ചേർത്തു.

സ്വതന്ത്ര നിർമ്മാതാക്കൾക്ക് മലയാള സിനിമയിൽ പിടിച്ചുനിൽക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് വാർത്താസമ്മേളനത്തിൽ പങ്കെടുത്ത നിര‍മ്മാതാവ് സാന്ദ്രാ തോമസ് അഭിപ്രായപ്പെട്ടു.

വൻകിട നിർമ്മാണ കമ്പനികൾ വരുമ്പോൾ സ്വതന്ത്ര നിർമ്മാതാക്കൾക്ക് മലയാളത്തിൽ തുടരാൻ കഴിയാത്ത അവസ്ഥയുണ്ട്.

നടന്മാരായ നിർമ്മാതാക്കളെ സഹായിക്കാൻ നിരവധി പേരുണ്ടാകും. വനിതാ നിർമ്മാതാവ് ആയതിനാൽ തന്നെ സഹായിക്കാൻ പോലും ആരും തയ്യാറാകുന്നില്ലെന്നും സാന്ദ്ര തോമസ് വ്യക്തമാക്കി.

പുതിയ ചിത്രമായ ലിറ്റിൽ ഹാർട്സിന്റെ ​ഗൾഫ് റിലീസുമായി ബന്ധപ്പെട്ടായിരുന്നു വാർത്താ സമ്മേളനം.

നടി മഹിമ നമ്പ്യാരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. ഈ മാസം 7-നാണ് ലിറ്റിൽ ഹാർട്സ് തിയേറ്ററുകളിലെത്തുന്നത്.

#Obscene #remark #controversy: #ShaneNigam #publicly #apologized #UnniMukundan

Next TV

Related Stories
#BombayPositive  |  ലുക്മാൻ അവറാൻ-ബിനു പപ്പു ചിത്രം ബോംബെ പോസിറ്റീവിൻ്റെ ഫസ്റ്റ് ലുക്ക് പുറത്ത്

Sep 28, 2024 04:13 PM

#BombayPositive | ലുക്മാൻ അവറാൻ-ബിനു പപ്പു ചിത്രം ബോംബെ പോസിറ്റീവിൻ്റെ ഫസ്റ്റ് ലുക്ക് പുറത്ത്

ധ്യാൻ ശ്രീനിവാസൻ നായകനായ നദികളിൽ സുന്ദരി യമുന എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ പ്രഗ്യ നാഗ്രയാണ് ഈ ചിത്രത്തിലെ...

Read More >>
#Vinayakan | 'യുവതി യുവാക്കളെ ഇദ്ദേഹത്തെ നമ്പരുത്'; പി.വി അൻവറിനെതിരെ രൂക്ഷ വിമർശനവുമായി നടൻ വിനായകൻ

Sep 27, 2024 10:48 PM

#Vinayakan | 'യുവതി യുവാക്കളെ ഇദ്ദേഹത്തെ നമ്പരുത്'; പി.വി അൻവറിനെതിരെ രൂക്ഷ വിമർശനവുമായി നടൻ വിനായകൻ

പൊതുജനം ബോധമില്ലാത്തവരല്ലെന്നും സ്വന്തം രാഷ്ട്രീയത്തിലേക്ക് യുവതീ യുവാക്കൾ പറന്ന് പോകണമെന്നും നടൻ...

Read More >>
#sadhikavenugopal  | എന്ത് അഡ്ജസ്റ്റ്‌മെന്റാണ് ചേട്ടാ വേണ്ടത്; ഉദ്ഘാടനത്തിന് വന്നിട്ട് സഹകരിക്കുമോ എന്ന് ചോദിക്കുന്നവരുണ്ട് -സാധിക വേണുഗോപാൽ

Sep 27, 2024 09:28 PM

#sadhikavenugopal | എന്ത് അഡ്ജസ്റ്റ്‌മെന്റാണ് ചേട്ടാ വേണ്ടത്; ഉദ്ഘാടനത്തിന് വന്നിട്ട് സഹകരിക്കുമോ എന്ന് ചോദിക്കുന്നവരുണ്ട് -സാധിക വേണുഗോപാൽ

സിനിമയിലോ മറ്റോ ഡേറ്റ് ചോദിച്ച് എല്ലാം തീരുമാനിച്ചതിന് ശേഷമായിരിക്കും അഡ്ജസ്റ്റ്‌മെന്റിന്...

Read More >>
#OruKattilOruMuri | 'ഒരു കട്ടിൽ ഒരു മുറി' ചിത്രത്തിന്റെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു

Sep 27, 2024 03:55 PM

#OruKattilOruMuri | 'ഒരു കട്ടിൽ ഒരു മുറി' ചിത്രത്തിന്റെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു

നഗരത്തിലേക്ക് അവിചാരിതമായി എത്തിച്ചേര്‍ന്ന രണ്ടു കഥാപാത്രങ്ങളുടെ കഥയാണ് 'ഒരു കട്ടില്‍ ഒരു മുറി' എന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു....

Read More >>
#Bharatanatyam | സൈജു കുറുപ്പ് എന്‍റർടെയിൻമെന്‍റ്സ് 'ഭരതനാട്യം' ഇനി ഒടിടിയില്‍

Sep 27, 2024 03:33 PM

#Bharatanatyam | സൈജു കുറുപ്പ് എന്‍റർടെയിൻമെന്‍റ്സ് 'ഭരതനാട്യം' ഇനി ഒടിടിയില്‍

രു കൂട്ടുകുടുംബത്തില്‍ സാധാരണമായ തട്ടലും മുട്ടലുമൊക്കെയുണ്ടെങ്കിലും അല്ലലില്ലാതെ കഴിയുന്ന ഭരതന്‍ ഒരിക്കല്‍ ഒരു പ്രശ്നത്തെ...

Read More >>
#bala | തര്‍ക്കിക്കാന്‍ അപ്പ ഇല്ല! ഗ്‌ളാസ് എടുത്ത് അടിച്ചു എന്നൊക്കെ പാപ്പു പറഞ്ഞു; വേദന പങ്കുവെച്ച് ബാല

Sep 27, 2024 12:57 PM

#bala | തര്‍ക്കിക്കാന്‍ അപ്പ ഇല്ല! ഗ്‌ളാസ് എടുത്ത് അടിച്ചു എന്നൊക്കെ പാപ്പു പറഞ്ഞു; വേദന പങ്കുവെച്ച് ബാല

മുന്‍പ് പല അഭിമുഖങ്ങളിലൂടെയും അവളോട് തനിക്കുള്ള സ്‌നേഹത്തെ കുറിച്ചും ഭാര്യ മകളെ കാണിക്കാത്തതിനെപ്പറ്റിയും ബാല സംസാരിച്ചിരുന്നു....

Read More >>
Top Stories










News Roundup