---
title: "ചിലര്‍ അതിനെ മറ്റൊരു തരത്തില്‍ കാണുന്നത് അനാവശ്യമാണ്; ദേവിശ്രീ പ്രസാദ്"
english_title: "Now, music director Devisree Prasad has come up with a response."
publisher: "moviemax.in"
canonical_url: "https://moviemax.in/news/20914/now-music-director-devisree-prasad-has-come-up-with-a-response"
published_at: "2022-01-15T14:17:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e28a764187c_.jpg"
keywords: []
---

# ചിലര്‍ അതിനെ മറ്റൊരു തരത്തില്‍ കാണുന്നത് അനാവശ്യമാണ്; ദേവിശ്രീ പ്രസാദ്

> **Lead Summary:** അല്ലു അര്‍ജുന്‍ നായകനായി എത്തിയ പുതിയ ചിത്രം ‘പുഷ്പ’യിലെ സാമന്തയുടെ ‘ഓ അണ്ടവാ’ എന്ന ഐറ്റം സോങ് ആയിരുന്നു ഒരു ആകര്‍ഷണം. ഈ ഗാനം ഏറെ വിവാദങ്ങള്‍ക്കും വഴിവെച്ചിരുന്നു. ഇപ്പോഴിതാ ഇതേക്കുറിച്ച് പ്രതികരണവുമായി എത്തിയിരിക്കുകായണ് സംഗീത സംവിധായകന്‍ ദേവിശ്രീ പ്രസാദ്.

## Article Content

അല്ലു അര്‍ജുന്‍ നായകനായി എത്തിയ പുതിയ ചിത്രം ‘പുഷ്പ’യിലെ സാമന്തയുടെ ‘ഓ അണ്ടവാ’ എന്ന ഐറ്റം സോങ് ആയിരുന്നു ഒരു ആകര്‍ഷണം. ഈ ഗാനം ഏറെ വിവാദങ്ങള്‍ക്കും വഴിവെച്ചിരുന്നു. ഇപ്പോഴിതാ ഇതേക്കുറിച്ച് പ്രതികരണവുമായി എത്തിയിരിക്കുകായണ് സംഗീത സംവിധായകന്‍ ദേവിശ്രീ പ്രസാദ്.

തന്നെ സംബന്ധിച്ചിടത്തോളം പ്രണയ ഗാനം എന്നോ ഐറ്റം സോങ് എന്നില്ല. സംവിധായകന്‍ എന്ത് ആവശ്യപ്പെടുന്നോ, അതിന്റെ ഏറ്റവും മികച്ചത് നല്‍കുക എന്നതാണ് തനറെ കടമ എന്ന് ദേവിശ്രീ പ്രസാദ് പറഞ്ഞു. ഒരു മാധ്യമത്തിന്  നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

‘പ്രസ് മീറ്റിനിടയില്‍ ഒരാള്‍ എന്തിന് ഐറ്റം സോങ്സില്‍ വര്‍ക്ക് ചെയ്യുന്നു എന്ന് ചോദിച്ചു. എന്നെ സംബന്ധിച്ചിടത്തോളം അത് ഗാനം മാത്രമാണ്. സംവിധായകന്‍ എന്ത് ആവശ്യപ്പെടുന്നോ, സിനിമ എന്ത് ആവശ്യപ്പെടുന്നോ അത് നല്‍കുക. അത് ലവ് സോങ് ആണെങ്കില്‍ ലവ് സോങ്. ഐറ്റം സോങ് എങ്കില്‍ ഐറ്റം സോങ്. എനിക്ക് കഴിയുന്നതില്‍ ഏറ്റവും മികച്ചത് നല്‍കുക എന്നേയുള്ളു.

എന്നാല്‍ ചിലര്‍ അതിനെ മറ്റൊരു തരത്തില്‍ കാണുന്നത് അനാവശ്യമാണ്’, ദേവിശ്രീ പ്രസാദ് പറഞ്ഞു.അതേസമയം ഈ മാസം ഏഴാം തീയതി മുതല്‍ പുഷ്പ ആമസോണ്‍ പ്രൈമില്‍ സ്ട്രീമിങ്ങ് ആരംഭിച്ചു. രണ്ട് ഭാഗങ്ങാളായെത്തുന്ന ചിത്രത്തിന്റെ ആദ്യഭാഗത്തിന്റെ പേര് പുഷ്പ ദ റൈസ് എന്നാണ്.

രക്തചന്ദന കടത്തുകാരനായ പുഷ്പരാജ് എന്ന കഥാപാത്രത്തെയാണ് അല്ലു അര്‍ജുന്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതുവരെ കാണാത്ത ലുക്കിലും മാനറിസത്തിലുമാണ് അല്ലു അര്‍ജുന്‍ പുഷ്പയില്‍ എത്തിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/20914/now-music-director-devisree-prasad-has-come-up-with-a-response)