---
title: "ഗ്ലാമർ ലുക്കിൽ അമല പോൾ; ചിത്രങ്ങൾ വൈറല്‍ "
english_title: "Amala Paul Images Viral In Glamor Look"
publisher: "moviemax.in"
canonical_url: "https://moviemax.in/news/20907/amala-paul-images-viral-in-glamor-look"
published_at: "2022-01-15T13:22:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e27d8c5fa62_.jpg"
keywords: []
---

# ഗ്ലാമർ ലുക്കിൽ അമല പോൾ; ചിത്രങ്ങൾ വൈറല്‍ 

> **Lead Summary:** പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് അമല പോൾ. ഒട്ടനവധി ചിത്രങ്ങളിൽ ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ച അമല പോൾ പ്രേക്ഷകരുടെ ഇഷ്ട നായികയാണ്. ഒരുപാട് നായികമാരെ മലയാള സിനിമക്ക് സമ്മാനിച്ച ഹിറ്റ് സംവിധായകനായ ലാൽ ജോസാണ് അമലയെ മലയാള സിനിമയിലേക്ക് കൈ പിടിച്ചു കൊണ്ടു വരുന്നത്.

## Article Content

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് അമല പോൾ. ഒട്ടനവധി ചിത്രങ്ങളിൽ ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ച അമല പോൾ പ്രേക്ഷകരുടെ ഇഷ്ട നായികയാണ്. ഒരുപാട് നായികമാരെ മലയാള സിനിമക്ക് സമ്മാനിച്ച ഹിറ്റ് സംവിധായകനായ ലാൽ ജോസാണ് അമലയെ മലയാള സിനിമയിലേക്ക് കൈ പിടിച്ചു കൊണ്ടു വരുന്നത്.

ലാൽ ജോസ് സംവിധാനം ചെയ്ത നീലത്താമാര എന്ന ചിത്രത്തിലൂടെയാണ് അമല പോൾ തന്റെ അഭിന ജീവിതം ആരംഭിക്കുന്നത്. ചിത്രം തീയ്യറ്ററുകളിൽ ഗംഭീര വിജയമായിരുന്നു.  പിന്നീട് തമിഴ് ചലചിത്ര ലോകത്തേക്ക് ചേക്കേറിയ താരം ഒന്ന് രണ്ട് ചിത്രങ്ങളിൽ വേഷമിട്ടു എന്നാൽ ഇതൊന്നും വേണ്ടത്ര വിജയം കൈവരിച്ചില്ല .

പിന്നീട് സാമി സംവിധാനം ചെയ്ത വിവാദ ചിത്രമായ സിന്ധു സമവേലി എന്ന ചിത്രത്തിലൂടെയാണ് അമല പോൾ പ്രേക്ഷക പ്രീതി നേടുന്നത്.

ചിത്രത്തിൽ സുന്ദരി എന്ന കഥാപാത്രം അവതരിപ്പിച്ച അമല തമിഴ് പ്രേക്ഷകരെ ഹൃദയം കീഴടക്കി എന്നു തന്നെ പറയാം. പിന്നീട് അതേ വർഷം പുറത്തിറങ്ങിയ മൈന എന്ന ചിത്രത്തിലൂടെ തമിഴിലെ മുൻനിര നായികമാരുടെ പദവിയിലേക്ക് താരം ഉയർന്നു വന്നു. പിന്നീട് മലയാളത്തിലും മറ്റ് അന്യഭാഷാ ചിത്രങ്ങളിലുമായി തിരക്കേറിയ നായികയായി അമല പോൾ മാറി.

ഇന്ന് സമൂഹ മാധ്യമങ്ങളിൽ ഓട്ടണവധി ആരാധകരുള്ള നടിയാണ് അമല പോൾ.മോഡലിങ് രംഗത്തും സജീവമായ അമല പോൾ തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പ്രേക്ഷകരുമായി പങ്കുവെക്കാറുണ്ട് താരത്തിന്റെ ഏറ്റവും പുതിയ ഗ്ലാമർ ചിത്രങ്ങൾ വൈറലായിരിക്കുകയാണ് .

### Related Links & Sources
- [Original Story Source](https://moviemax.in/news/20907/amala-paul-images-viral-in-glamor-look)