കേരളത്തിൽ അറിയപ്പെടുന്ന ഒരു മേക്കപ്പ് ആർടിസ്റ്റാണ് രഞ്‌ജു രഞ്ജിമാർ. രാഷ്ട്രീയ സാമൂഹിക കാര്യങ്ങളിൽ തന്റെ നിലപാട് വെട്ടി തുറന്നു പറയുന്ന ആളാണ് രഞ്‌ജു രഞ്ജിമാർ. ഇപ്പോള്‍ രഞ്‌ജു രഞ്ജിമാർ പങ്കുവെച്ച ഫേസ് ബുക്ക് കുറിപ്പ് വൈറലായിരിക്കുകയാണ്.
പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ.
എന്റെ മക്കൾക്ക്,
നീ തനിച്ചല്ല നിന്നോടൊപ്പം നിന്റെ ഈ പോരാട്ടത്തിന്റെ തോണി തുഴയാൻ നിന്നെ മനസ്സിലാക്കിയ ഒരുപാടുപേരുണ്ടിവിടെ, പലപ്പോഴും ജീവിതം വഴിമുട്ടുന്ന അവസ്ഥവരെ വന്നിട്ടും നിന്നോടൊപ്പം നിലകൊണ്ടത് സത്യം നിന്റെ ഭാഗത്തായിരുന്നു എന്ന തിരിച്ചറിവാണ്, അതുകൊണ്ടു തന്നെ പലയിടങ്ങളിൽ നിന്നും വിമര്‍ശനങ്ങള്‍ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്, ചിലർ എന്നെ വിളിക്കാതായി, വർക്കുകൾ മുടക്കാൻ തുടങ്ങി.
ഞാൻ ഉറച്ചു വിശ്വസിക്കുന്നു ഞാൻ കൈ പിടിച്ചത് നീതിക്ക് വേണ്ടി പോരാടുന്ന പോരാളിക്ക് വേണ്ടിയായിരുന്നു, നീ വിശ്വസിക്കുക നീ തനിച്ചല്ല, പലപ്പോഴും പല സത്യങ്ങളും വിളിച്ചു കൂവാൻ പലരും മടിക്കുന്നത് ജീവനിൽ പേടിച്ചിട്ടാ,ഇന്നും ആ ദിവസം ഓർക്കുമ്പോൾ കരയാതിരിക്കാൻ പറ്റുന്നില്ല, കുറെ നാളുകൾക്കു ശേഷം നമ്മൾ കാണാം എന്ന് പറഞ്ഞ ആ ദിവസം, ചാനലുകളിൽ വാർത്ത വന്നു നിറയുമ്പോൾ അത് നീ ആയിരുന്നു എന്നറിഞ്ഞ നിമിഷം മുതൽ നിനക്ക് നീതി ലഭിക്കും വരെ നിന്നോടൊപ്പം നില കൊള്ളാൻ എനിക്ക് ആയുസ്സുണ്ടാവട്ടെ എന്നാണ് പ്രാർഥന love you my പോരാളി,ഇതിൽ നിനക്ക് നീതി ലഭിച്ചില്ലെങ്കിൽ ഇവിടെ നിയമം നടപ്പിലാക്കാൻ സാധ്യമല്ല എന്നുറപ്പിക്കാം, കേരള govt, ലും indian നീതിന്യായത്തിലും ജനങ്ങൾക്കുള്ള പ്രതീക്ഷ ഇല്ലാണ്ടാവും, സത്യം ജയിക്കണം.
Content Highlight: Now the Facebook post shared by Ranju Ranji is going viral.

































