#biggboss | 'അയാൾ വിന്നറാകാൻ പോകുന്നില്ല, ഞാൻ തീർത്ത് കൊടുക്കും, ജിന്റോയ്ക്ക് എന്നെ പേടിയാണ്'; ജിന്റോയെ കുറിച്ച് സായ്

#biggboss | 'അയാൾ വിന്നറാകാൻ പോകുന്നില്ല, ഞാൻ തീർത്ത് കൊടുക്കും, ജിന്റോയ്ക്ക് എന്നെ പേടിയാണ്'; ജിന്റോയെ കുറിച്ച് സായ്
2024-05-31T09:23:00 | By Susmitha Surendran

ബി​ഗ് ബോസ് മലയാളം സീസൺ ആറിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ടിക്കറ്റ് ടു ഫിനാലെ ടാസ്ക്കുകളാണ് നടക്കുന്നത്. ടാസ്ക്കുകൾ പൂർത്തിയായി കഴിയുമ്പോൾ ഏത് മത്സരാർത്ഥിക്കാണോ പോയിന്റ് കൂടുതൽ‌ ആ വ്യക്തിക്കായിരിക്കും നേരിട്ട് ഫിനാലെ വീക്കിലേക്ക് കടക്കാനുള്ള ടിക്കറ്റ് ടു ഫിനാലെ ലഭിക്കുക. ഹൗസിൽ അവശേഷിക്കുന്ന പത്ത് പേരും ഇഞ്ചോടിഞ്ച് പോരാട്ടമാണ് ടിക്കറ്റ് ടു ഫിനാലെയ്ക്കായി നടത്തുന്നത്. 

ഇതുവരെയുള്ള ഏഴ് ടാസ്ക്കുകൾ പൂർത്തിയാകുമ്പോൾ പോയിന്റിൽ മുന്നിൽ നിൽക്കുന്നത് അഭിഷേക് ശ്രീകുമാറാണ്. ജിന്റോ, അർജുൻ, സായ്, റിഷി തുടങ്ങിയവരാണ് രണ്ടും മൂന്നും നാലും അ‍ഞ്ചും സ്ഥാനങ്ങളിലുള്ളത്.

ടിക്കറ്റ് ടു ഫിനാലെ നേടുക എന്നത് എല്ലാവരുടെയും വലിയ ആ​ഗ്രഹമാണ്. അതുകൊണ്ട് തന്നെ വാശിയേറിയ പോരാട്ടം വരും ടാസ്ക്കുകളിലും കാണാൻ കഴിയും. 

ഇപ്പോൾ ഹൗസിലുള്ളവരിൽ മൂന്നുപേർ വൈൽ‌ഡ് കാർഡുകളാണ്. സായ് കൃഷ്ണൻ, നന്ദന, അഭിഷേക് ശ്രീകുമാർ എന്നിവരാണ് ആ വൈൽഡ് കാർഡുകൾ. വൈൽഡ് കാർഡുകൾ ഹൗസിലേക്ക് കയറിയപ്പോൾ പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്ന ഒരു മത്സരാർത്ഥിയായിരുന്നു സായ് കൃഷ്ണൻ.

സീക്രട്ട് ഏജന്റ് എന്ന പേരിൽ സോഷ്യൽമീഡിയയിലും യുട്യൂബിലും നിറഞ്ഞ നിന്ന സായ് ഹൗസിലേക്ക് കയറുന്നതിന് മുമ്പ് വരെ ബി​ഗ് ബോസ് എപ്പിസോഡുകളുടെ റിവ്യു ചെയ്തിരുന്ന വ്യക്തി കൂടിയാണ്.

അതുകൊണ്ട് കൂടിയാണ് പ്രേക്ഷകർ സായിയുടെ മേൽ അമിത പ്രതീക്ഷ വെച്ചത്. എന്നാൽ പ്രേക്ഷക പ്രതീക്ഷകൾ തൃപ്തിപ്പെടുത്തുന്ന തരത്തിലായിരുന്നില്ല സായിയുടെ ഹൗസിലെ പ്രകടനം. അതുകൊണ്ട് ‍തന്നെ ജനപിന്തുണയുടെ കാര്യത്തിൽ വളരെ പിറകിലാണ് സായ്. 

ഇപ്പോഴിതാ ഹൗസിൽ സായിയുടെ ഉറ്റ ചങ്ങാതിമാരായ സിജോയോടും നന്ദനയോടും സിജോ പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. ജിന്റോയ്ക്ക് തന്നെ പേടിയാണെന്നും ജിന്റോ വിന്നറാകാൻ പോകുന്നില്ലെന്നുമാണ് സൗഹൃദ സംഭാഷണത്തിനിടെ സായ് പറഞ്ഞത്.

ജാസ്മിനെ കുറിച്ചും സായ് സംസാരിച്ചു. ഡൊമക്സിന്റെ സ്കോർ ബോർ‍ഡ് കഴിഞ്ഞ ദിവസം ബി​ഗ് ബോസ് ഹൗസിൽ സ്ഥാപിച്ചിരുന്നു. 

അതിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിൽ വന്നിരിക്കുന്നത് അർജുൻ, സായ്, സിജോ എന്നിവരുടെ ​ഗ്രൂപ്പുകളാണ്. ഈ സ്കോർഡ് ബോർഡ് കണ്ടശേഷം തങ്ങൾക്ക് നല്ല രീതിയിൽ ജനപിന്തുണയുണ്ടെന്നാണ് സായിയും സിജോയും കരുതിയിരിക്കുന്നത്. താൻ ടോപ്പ് വണ്ണിലോ ടുവിലോ വരുമെന്ന ധാരണയും സ്കോർ ബോർഡ് വന്നശേഷം സായിക്കുണ്ട്. 

സിജോയും സായിയുടെ അതേ ചിന്തയിലാണ് ഹൗസിൽ മുന്നോട്ട് പോകുന്നത്. എന്നാൽ ഡൊമക്സിന്റെ സ്കോർ ബോർഡ് കൊണ്ട് മാത്രമല്ല ടോപ്പ് ഫൈവ് തീരുമാനിക്കപ്പെടുന്നത്.

പ്രേക്ഷകരുടെ വോട്ട് ലഭിച്ചാൽ മാത്രമെ എത്രത്തോളം ടാസ്ക്ക് കളിക്കുന്ന മത്സരാർത്ഥിയായാലും ടോപ്പ് ഫൈവിൽ ഇടം പിടിക്കാൻ കഴിയൂ. ജിന്റോ എന്റെ അടുത്ത് അടുക്കില്ല.

ഞാൻ തീർത്ത് കൊടുക്കും... കാലിയാക്കി കൊടുക്കും. അയാൾ ഒരിക്കലും വിന്നറാകാൻ പോകുന്നില്ല. ആക്കില്ല ഞാൻ. ജിന്റോയ്ക്ക് എന്നെ പേടിയാണ്. എന്നെ ശരിക്കും ജിന്റോയ്ക്ക് മനസിലായിട്ടില്ല.

അതുപോലെ ജാസ്മിൻ എന്നോട് അടുക്കാൻ ശ്രമിക്കുന്നുണ്ട്. ഞാൻ ടോപ്പ് ഫൈവിൽ കയറുമെന്ന തോന്നൽ ജാസ്മിന് വന്നിട്ടുണ്ട്. ‍ഞാൻ പക്ഷെ വിട്ടുകൊടുക്കില്ല എന്നാണ് സിജോയോടും നന്ദനയോടും സംസാരിക്കവെ സായ് പറഞ്ഞത്. ​ 

ഈ വീഡിയോ പുറത്ത് വന്നതോടെ സായിയെ ​ഗെയിമർ പ്രേക്ഷകർക്ക് മുന്നിൽ കൂടുതൽ എക്സ്പോസായി. സായിയുടെ സംഭാഷണം വൈറലായതോടെ കമന്റുകളെല്ലാം സായ്ക്ക് എതിരാണ്.

ഹൗസിൽ ഏറ്റവും മോശം പ്രകടനം കാഴ്ചവെക്കുന്ന മത്സരാർത്ഥി സായിയായണെന്നാണ് പ്രേക്ഷകരിൽ ഒരു വിഭാ​ഗം അഭിപ്രായപ്പെടുന്നത്. 

Content Highlight: #He's #not #going #winner #Ginto #scared #me #Sai #about #Jinto

Next TV

Related Stories
തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

Jul 13, 2026 09:42 AM

തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

സോഷ്യൽ മീഡിയയിലൂടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാലിന് കനത്ത തിരിച്ചടി. ആലുവ റൂറൽ സൈബർ പോലീസ്...

Read More >>
'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

Jul 11, 2026 04:49 PM

'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

ഭർത്താവ് അർജുൻ സോമശേഖറിനെതിരെ സോഷ്യൽ മീഡിയയിൽ വരുന്ന വിമർശനങ്ങൾക്കും മോശം കമന്റുകൾക്കും മറുപടിയുമായി നടി സൗഭാഗ്യ വെങ്കിടേഷ്. തങ്ങളുടെ...

Read More >>
Top Stories










News Roundup