#jasmine | ജാസ്മിന്റെ ഗ്രൂപ്പില്‍ അഫ്‌സലിനെതിരെ സൈബര്‍ അറ്റാക്കിന് അഹ്വാനം; കേറി വാ മക്കളേ എന്ന് അഫ്‌സല്‍!

#jasmine | ജാസ്മിന്റെ ഗ്രൂപ്പില്‍ അഫ്‌സലിനെതിരെ സൈബര്‍ അറ്റാക്കിന് അഹ്വാനം; കേറി വാ മക്കളേ എന്ന് അഫ്‌സല്‍!
2024-05-30T21:08:00 | By Athira V

ബിഗ് ബോസ് വീടിനുളളില്‍ മാത്രമല്ല പുറത്തും വലിയ വിവാദങ്ങളിലാണ് ജാസ്മിന്‍ പെട്ടിരിക്കുന്നത്. വീടിനുള്ളില്‍ വച്ച് ഗബ്രിയുമായുള്ള സൗഹൃദത്തിന്റെ പേരിലായിരുന്നു ജാസ്മിന്‍ ഏറ്റവും കൂടുതല്‍ വിമര്‍ശം നേരിട്ടത്. ഇതേ തുടര്‍ന്ന് ജാസ്മിനായി വിവാഹ ബന്ധം ഉറപ്പിച്ചിരുന്ന അഫ്‌സല്‍ ഈ ബന്ധത്തില്‍ നിന്നും പിന്മാറിയിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം തനിക്കെതിരെയുള്ള സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ അഫ്‌സല്‍ രംഗത്തെത്തിയിരിക്കുന്നത്. 

ഇപ്പോഴിതാ അഫ്‌സല്‍ പങ്കുവച്ച സ്റ്റോറിയും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. വീഡിയോ പങ്കുവച്ചതിന് പിന്നാലെയും അഫ്‌സലിനെതിരെ സൈബര്‍ ആക്രമണം തുടരുന്നതായാണ് അഫ്‌സലിന്റെ സ്റ്റോറിയില്‍ നിന്നും മനസിലാകുന്നത്. അഫ്‌സലിനെതിരെ ജാസ്മിന്‍ ആരാധകരുടെ ഗ്രൂപ്പില്‍ സൈബര്‍ ആക്രമണത്തിന് ആഹ്വാനം ചെയ്യുന്നതായാണ് അഫ്‌സലിന്റെ വെളിപ്പെടുത്തല്‍. 

തനിക്ക് ലഭിച്ചൊരു കമന്റിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവച്ചു കൊണ്ടായിരുന്നു അഫ്‌സലിന്റെ പ്രതികരണം. ജാസ്മിന്റെ ഗ്രൂപ്പില്‍ ഇപ്പോ അഡ്മിന്റെ വോയ്‌സ് വന്നിട്ടുണ്ട്. അഫ്‌സല്‍ പോസ്റ്റില്‍ നെഗറ്റീവ് കമന്റ് ഇടാന്‍. കേസ് കൊടുക്ക് ബ്രോ എന്ന കമന്റാണ് അഫ്‌സല്‍ പങ്കുവച്ചിരിക്കുന്നത്. ഇത് പ്രതീക്ഷിച്ചിരുന്നു. കേറി വാ മക്കളേ. നീ ഒക്കെ എന്നെ എന്ത് വേണമെങ്കിലും പറഞ്ഞോളൂ. സൈബര്‍ അറ്റാക് ചെയ്‌തോളൂ. എനിക്ക് ഒരു പ്രശ്‌നവും ഇല്ല എന്നാണ് ഇതിനോടുള്ള അഫ്‌സലിന്റെ പ്രതികരണം. 

അതേസമയം, എങ്ങനെ എങ്കിലും ഇത് അവസാനിക്കട്ടെയെന്ന് കരുതി ഒഴിഞ്ഞ് മാറി ഞാന്‍ പോയിരുന്നു. പക്ഷെ വീണ്ടും വീണ്ടും ഇത് എന്നേയും കുടുംബത്തേയും ഫ്രണ്ട്‌സിനേയും വളരെ മോശം രീതിയില്‍ ബാധിക്കുന്നുണ്ട് എന്നായിരുന്നു കഴിഞ്ഞ ദിവസം അഫ്‌സല്‍ പറഞ്ഞത്. ജാസ്മിന്‍ ജിന്റോയോട് സംസാരിക്കുന്ന ഒരു വീഡിയോ ക്ലിപ്പ് പുറത്ത് വന്നതുകൊണ്ടാണ്. തന്റെ സൈഡില്‍ നിന്നും അതിന് ഒരു ക്ലാരിഫിക്കേഷന്‍ തരാനാണ് വീഡിയോ ചെയ്യുന്നതെന്നും അഫ്‌സല്‍ പറഞ്ഞിരുന്നു. 

കള്ളങ്ങളുടെ മേല്‍ കള്ളം പറഞ്ഞുകൊണ്ടിരിക്കുകയാണ്. എനിക്കും ജാസ്മിനും സത്യം അറിയാം. ഒന്നര വര്‍ഷമായില്ല ഞങ്ങള്‍ തമ്മില്‍ പരിചയപ്പെട്ടിട്ട് ഒരു വര്‍ഷമായിട്ടേയുള്ളു. അസ്ല മെര്‍ലിയുടെ കല്യാണത്തിന് വെച്ചാണ് പരിചയപ്പെടുന്നത്. പല സമയത്തും പല സ്റ്റേറ്റ്‌മെന്റ്‌സാണ് ജാസ്മിന്‍ പറയുന്നത്. പുറത്തിറങ്ങിയാലും ജാസ്മിന്‍ ന്യായീകരിക്കും എന്നും അഫ്‌സല്‍ പറഞ്ഞിരുന്നു.

താനും അവളുടെ പാരന്റ്‌സും പറഞ്ഞാണ് വിട്ടത് അവിടെ പോയി പേരുകളോ പേഴ്‌സണല്‍ കാര്യങ്ങളോ പറയരുതെന്ന്. ആദ്യ ആഴ്ചയില്‍ തന്നെ എല്ലാം കൊണ്ട് തുലച്ചു. നിങ്ങള്‍ എല്ലാവരും ഒരോ കഥ അടിച്ചറക്കുമ്പോള്‍ എല്ലാം ബാധിക്കുന്നത് തന്നെയാണ് എന്നും അഫ്‌സല്‍ പറയുന്നു. ഏഴ് മാസത്തെ ഞങ്ങളുടെ ലവ് ഇന്റിമേറ്റായിട്ടുള്ള ലവ് റിലേഷന്‍ഷിപ്പ് തന്നെയായിരുന്നു. എന്റെ വീട്ടുകാര്‍ക്ക് ഒട്ടും താല്‍പര്യമില്ലാതിരുന്നിട്ടും ജാസ്മിന്റെ നിരന്തരമായ നിര്‍ബന്ധപ്രകാരമാണ് ബി?ഗ് ബോസിലേക്ക് പോകും മുമ്പ് വിവാഹം ഉറപ്പിക്കല്‍ നടത്തിയത് എന്നും താരം പറയുന്നു. 

ജാസ്മിനുമായുള്ള വിവാഹത്തിന് തന്റെ അച്ഛനൊക്കെ എതിരായിരുന്നു. എന്നിട്ടും താന്‍ ജാസ്മിന് ഇംപോര്‍ട്ടന്‍സ് കൊടുത്തു. തങ്ങളുടെ വീഡിയോയും ഫോട്ടോയുമെല്ലാം ജാസ്മിന്റെ ഉമ്മയ്ക്ക് ഞാന്‍ കാണിച്ച് കൊടുത്തിട്ടുണ്ട്. അവള്‍ എന്തിനാണ് തന്റെ ലൈഫ് നശിപ്പിച്ചതെന്ന് തനിക്ക് മനസിലാവുന്നില്ല എന്നും അഫ്‌സല്‍ പറഞ്ഞിരുന്നു. അതേസമയം, ്ഗബ്രിക്ക് ഞാന്‍ വിശദമായി മെസേജ് അയച്ചിരുന്നു.

അവന്‍ അത് കണ്ടു പക്ഷെ പ്രതികരിച്ചില്ല എന്നും അഫ്‌സല്‍ വെളിപ്പെടുത്തിയിരുന്നു. ജാസ്മിന്‍ തന്നെ യൂസ് ചെയ്തു. ഏഴ് മാസം നാടകം കളിക്കുകയായിരുന്നുവെന്ന് ഇപ്പോള്‍ തോന്നുന്നു. വണ്ടിയില്‍ കയറി പോകും മുമ്പ് അവള്‍ വാക്ക് തന്നിരുന്നു... തിരിച്ച് വരും... ഞാന്‍ അഫ്‌സല്‍ക്കയുടേതാണ് എന്നൊക്കെ പറഞ്ഞിരുന്നുവെന്നും താരം പറയുന്നു. അഫ്‌സലിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. അഫ്‌സലിനെ അനുകൂലിച്ചും എതിര്‍ത്തുമെല്ലാം നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. 

Content Highlight: #bigg #boss #malayalam #6 #afsal #reacts #cyber #attacks #being #ordered #jasmine #fans

Next TV

Related Stories
തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

Jul 13, 2026 09:42 AM

തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

സോഷ്യൽ മീഡിയയിലൂടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാലിന് കനത്ത തിരിച്ചടി. ആലുവ റൂറൽ സൈബർ പോലീസ്...

Read More >>
'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

Jul 11, 2026 04:49 PM

'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

ഭർത്താവ് അർജുൻ സോമശേഖറിനെതിരെ സോഷ്യൽ മീഡിയയിൽ വരുന്ന വിമർശനങ്ങൾക്കും മോശം കമന്റുകൾക്കും മറുപടിയുമായി നടി സൗഭാഗ്യ വെങ്കിടേഷ്. തങ്ങളുടെ...

Read More >>
Top Stories










News Roundup