logo

പഴയ, പതിനേഴുകാരിയില്‍ നിന്ന് 35 ലേക്ക് എത്തുമ്പോള്‍ -ശ്രുതി ഹസന്‍

Published at Sep 2, 2021 04:47 PM പഴയ, പതിനേഴുകാരിയില്‍ നിന്ന് 35 ലേക്ക് എത്തുമ്പോള്‍ -ശ്രുതി ഹസന്‍

പഴയ ചില ഫോട്ടോകള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിയ്ക്കുകയാണ് ഉലകനായകന്‍ കമല്‍ ഹസന്റെ മകള്‍ ശ്രുതി ഹസന്‍. ക്യാപ്ഷന്‍ വായിച്ചാല്‍ അല്ലാതെ ഇത് ശ്രുതി ഹസന്‍ ആണെന്ന് മനസ്സിലാവില്ല. എന്തെങ്കിലും തരത്തിലുള്ള സാദൃശ്യം ഇന്നത്തെ രൂപവുമായി ഉണ്ട് എന്ന് പറഞ്ഞാലും ഉള്‍ക്കൊള്ളാന്‍ പ്രയാസം തന്നെ.


ശ്രുതി ഹസന്‍ തന്നെയാണ് തന്റെ ചില ഓര്‍മകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിയ്ക്കുന്നത്. 17 ാം വയസ്സില്‍ നടത്തിയ മോഡലിങിന്റെ ഏതാനും ചില ചിത്രങ്ങള്‍. എന്നാല്‍ ക്യാപ്ഷന്‍ വായിച്ചാല്‍ മാത്രമാണ് ഈ കാണുന്നത് ശ്രുതി ഹസന്‍ ആണെന്ന് മനസ്സിലാവുന്നത്.പതിനെട്ട് വര്‍ഷം കൊണ്ട് ഒരു വ്യക്തിയ്ക്ക് ഒരുപാട് മാറ്റങ്ങളുണ്ടാവാം. തടിയ്ക്കാം, മെലിയാം.. വെളുക്കാം.. കറുക്കാം... പക്ഷെ ആകെ മൊത്തം ടോട്ടലായി യാതൊരു തര അടയാളവും ഇല്ലാതെ മാറുക എന്ന് പറഞ്ഞാല്‍ അതിശയം തന്നെയാണ്. പഴയ, പതിനേഴുകാരിയില്‍ നിന്ന് 35 ലേക്ക് എത്തുമ്പോള്‍ ശ്രുതി ഹസന്‍ അടയാളം പോലും ഇല്ലാതെ മാറിയിരിയ്ക്കുന്നു.


താന്‍ പ്ലാസ്റ്റിക് സര്‍ജ്ജറി നടത്തിയിട്ടുണ്ട് എന്ന് ധൈര്യപൂര്‍വ്വം സമ്മതിച്ച നടിയാണ് ശ്രുതി ഹസന്‍. എന്നാല്‍ മൊത്തത്തില്‍ മാറിയ മൈക്കിള്‍ ജാക്‌സണിനെ പോലും തോല്‍പിക്കും വിധമാണ് ശ്രുതി ഹസന്റെ മാറ്റം. ശ്രുതി മൂക്കിന് മാത്രമേ സര്‍ജ്ജറി നടത്തിയിട്ടുള്ളൂ. മറ്റ് നായികമാര്‍ പ്ലാസ്റ്റിക് സര്‍ജ്ജറി ചെയ്ത കാര്യം മറച്ചു വയ്ക്കുമ്പോള്‍ അതില്‍ നിന്നും വ്യത്യസ്തയാവുകയായിരുന്നു ശ്രുതി ഹസന്‍. പ്ലാസ്റ്റിക് സര്‍ജ്ജറി നടത്തുന്നത് തെറ്റാണ് എന്ന അഭിപ്രായം എനിക്കില്ല. ശരിയാണെന്നും ഞാന്‍ പറയില്ല. ഇത്തരമൊരു സര്‍ജ്ജറിയെ പ്രമോട്ട് ചെയ്യുകയാണ് എന്നും ആരും തെറ്റിദ്ധരിക്കേണ്ടതില്ല. അതൊക്കെ ഓരോരുത്തരുടെയും വ്യക്തി താത്പര്യമാണ്. അറുപതാം വയസ്സിലും ഒരു സ്ത്രീയ്ക്ക് അവരുടെ മുടി കളര്‍ ചെയ്യുന്നതാണ് നല്ലത് എന്ന് തോന്നിയാല്‍ അതില്‍ തെറ്റ് പറയാന്‍ സാധിയ്ക്കില്ല. അതുപോലെയാണ് പ്ലാസ്റ്റിക് സര്‍ജ്ജറിയും, സ്വയം കുറച്ചുകൂടെ ഭംഗിയായി തോന്നണം എന്ന് ആഗ്രഹിയ്ക്കുന്നവര്‍ക്ക് ചെയ്യാം. അല്ലാത്തവരെ നിര്‍ബന്ധിക്കേണ്ടതുമില്ല- എന്നാണ് ശ്രുതി ഹസന്‍ പറഞ്ഞത്.

From old, seventeen to 35 - Shruti Hassan

Related Stories
മനിതേ മ​ഗാഹിതേ... വൈറൽ ​ഗാനത്തിന് തലയാട്ടി, കഹോനിൽ താളംപിടിച്ച് പൃഥ്വിരാജ് ;വീഡിയോ ശ്രദ്ധേയമാകുന്നു

Sep 23, 2021 11:53 AM

മനിതേ മ​ഗാഹിതേ... വൈറൽ ​ഗാനത്തിന് തലയാട്ടി, കഹോനിൽ താളംപിടിച്ച് പൃഥ്വിരാജ് ;വീഡിയോ ശ്രദ്ധേയമാകുന്നു

ലോകമെമ്പാടുമുള്ള സംഗീതാസ്വാദകരുടെ പ്രീതി പിടിച്ചുപറ്റി അടുത്തകാലത്ത് ഏറെ ചർച്ചചെയ്യപ്പെട്ട ​ഗാനമാണ് സിംഹള ഭാഷയിലുള്ള മനികേ...

Read More >>
ആളെ മനസ്സിലായോ , തന്റെ പഴയകാല ചിത്രം പങ്കുവെച്ച്  താരം

Sep 23, 2021 11:12 AM

ആളെ മനസ്സിലായോ , തന്റെ പഴയകാല ചിത്രം പങ്കുവെച്ച് താരം

മീശയും താടിയുമില്ലാത്ത തീർത്തും വ്യത്യസ്തവും, തിരിച്ചറിയാൻ പറ്റാത്തതുമായ ഗെറ്റപ്പിലുള്ള ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. 'ഇങ്ങനേയും...

Read More >>
Trending Stories