എന്റെ കഥാപാത്രം ലൈംഗിക ദാഹിയുടേത്; അഭിമുഖത്തിൽ തുറന്ന് പറഞ്ഞ് പ്രിയങ്ക

എന്റെ കഥാപാത്രം ലൈംഗിക ദാഹിയുടേത്; അഭിമുഖത്തിൽ തുറന്ന് പറഞ്ഞ് പ്രിയങ്ക
Jan 14, 2022 11:17 PM | By Anjana Shaji

ലോകമെമ്പാടും ആരാധകരുള്ള താര റാണിയാണ് പ്രിയങ്ക ചോപ്ര ഇന്ന്. ബോളിവുഡില്‍ നിന്നും ഹോളിവുഡിലെത്തുകയും സ്വന്തമായൊരു ഇടം നേടുകയും ചെയ്ത താരം. തന്റെ കരിയറിന്റെ തുടക്കം മുതല്‍ക്കു തന്നെ നടപ്പുരീതികളോട് കലഹിച്ചായിരുന്നു പ്രിയങ്ക മുന്നോട്ട് നീങ്ങിയത്. എയ്ത്രാസ് എന്ന സിനിമയില്‍ നെഗറ്റീവ് കഥാപാത്രം ചെയ്തു കൊണ്ടായിരുന്നു പ്രിയങ്ക അരങ്ങേറ്റം കുറിച്ചത്. അന്ന് താന്‍ ആ കഥാപാത്രം തിരഞ്ഞെടുത്തപ്പോള്‍ ആളുകള്‍ തന്നോട് പറഞ്ഞതിനെക്കുറിച്ച് പ്രിയങ്ക ഇപ്പോള്‍ മനസ് തുറന്നിരിക്കുകയാണ്. 

അരങ്ങേറ്റ സിനിമയില്‍ അഭിനയിക്കുമ്പോള്‍ പ്രിയങ്കയുടെ പ്രായം 22 ലെത്തിയിരുന്നില്ല. ചിത്രത്തിലെ വില്ലത്തി വേഷമായിരുന്നു പ്രിയങ്ക അവതരിപ്പിച്ചത്. അക്ഷയ് കുമാറായിരുന്നു ചിത്രത്തിലെ നായകന്‍. അന്ന് തന്നോട് പലരും പറഞ്ഞ വാക്കുകള്‍ വാനിറ്റി ഫെയര്‍ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഓര്‍ത്തെടുക്കുകയാണ് പ്രിയങ്ക ചോപ്ര. 

''അന്നത്തെക്കാലത്ത് മുഖ്യധാര സിനിയിലെ നായിക എന്നാല്‍ നാണംകുണുങ്ങിയും വിനയമുള്ളവളും പരിശുദ്ധിയുള്ളവളുമായിരുന്നു. എന്റെ കഥാപാത്രം നേരെ വിപരീതമായിരുന്നു. അന്നത്തെ കാലത്ത് അത് വലിയ കാര്യമായിരുന്നു. എന്റെ കഥാപാത്രം ലൈംഗിക ദാഹിയുടേതായിരുന്നു.

എനിക്ക് 21-22 വയസായതിനാല്‍ ആളുകള്‍ പറയുമായിരുന്നു, നീ ഇതുപോലൊരു കഥാപാത്രം ചെയ്താല്‍ പിന്നെ ആളുകള്‍ നിന്നെ സ്വപ്‌നസുന്ദരിയായ പരിശുദ്ധയായ നായികയായി കാണില്ലെന്ന്. അച്ഛനേയും അമ്മയേയും കാണിക്കാന്‍ കൊണ്ടു പോകുന്ന പെണ്‍കുട്ടി. അതയാത് നിങ്ങളുടെ കിടപ്പറയിലേക്ക് കൊണ്ടു പോകുന്ന പെണ്ണ്'' പ്രിയങ്ക ചോപ്ര പറയുന്നു. 

എന്നാല്‍ സിനിമ പുറത്തിറങ്ങിയപ്പോള്‍ എല്ലാവരും തന്നെ അഭിനന്ദിക്കുകയാണ് ചെയ്തതെന്നും അത് തന്നെ അത്ഭുതപ്പെടുത്തിയെന്നും പ്രിയങ്ക പറയുന്നു. വലിയ താരനിരയുണ്ടായിരുന്ന ചിത്രമായിരുന്നിട്ടും തന്നെപ്പോലൊരു അരങ്ങേറ്റക്കാരിയെ ആളുകള്‍ അഭിനന്ദിച്ചത് ഞെട്ടിച്ചുവെന്നാണ് പ്രിയങ്ക പറയുന്നത്.


അതേസമയം പ്രിയങ്ക പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു മേരി കോം. ഇന്ത്യന്‍ ബോക്‌സിംഗ് ഇതിഹാസം മേരി കോമിന്റെ ജീവിതം പറഞ്ഞ സിനിമയായിരുന്നു അത്. ഈ ചിത്രത്തില്‍ താന്‍ ആയിരുന്നില്ല നായികയാകേണ്ടിയിരുന്നതെന്നും നോര്‍ത്ത് ഈസ്റ്റ് ഭാഗത്തു നിന്നുള്ള നടിയായിരുന്നു കൂടുതല്‍ ചേരുകയെന്നും പ്രിയങ്ക തുറന്നു പറയുന്നുണ്ട്. 

''സത്യത്തില്‍ ആ കഥാപാത്രം നോര്‍ത്ത് ഈസ്റ്റില്‍ നിന്നുമുള്ള ആരെങ്കിലുമായിരുന്നു ചെയ്യേണ്ടിയിരുന്നത്. പക്ഷെ അഭിനേതാവ് എന്ന നിലയില്‍ എനിക്ക് ആര്‍ത്തി തോന്നുകയായിരുന്നു. എന്റെ ജീവിതത്തില്‍ ഒരുപാട് സ്വാധീനമുണ്ടാക്കിയൊരു സ്ത്രീയുടെ കഥ പറയാനുള്ള ആവേശത്തിലായിരുന്നു ഞാന്‍'' എന്നാണ് പ്രിയങ്ക പറഞ്ഞത്. ചിത്രം ഇറങ്ങിയ സമയത്ത് തന്നെ പ്രിയങ്ക മേരി കോം ആയതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.

മെട്രിക്‌സ് ഫോര്‍ ആണ് പ്രിയങ്കയുടെ അവസാനം റിലീസ് ചെയ്ത ചിത്രം. എന്നാല്‍ ചിത്രത്തിന് പ്രതീക്ഷിച്ചൊരു വിജയം നേടാന്‍ സാധിച്ചില്ല. ഇപ്പോള്‍ പ്രിയങ്ക ബോളിവുഡിലേക്കുള്ള തിരിച്ചുവരവിന്റെ തയ്യാറെടുപ്പിലാണ്. ജീ ലേ സരയാണ് തിരിച്ചുവരവ് ചിത്രം. ആലിയ ഭട്ട്, കത്രീന കൈഫ് എന്നിവരും സിനിമയിലുണ്ട്. ഫര്‍ഹാന്‍ അക്തറാണ് സിനിമയുടെ സംവിധാനം. 

My character is sexually thirsty; Priyanka openly said in the interview

Next TV

Related Stories
കാണാതായ നടിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍

Jan 19, 2022 02:34 PM

കാണാതായ നടിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍

നടി റൈമ ഇസ്ലാം ഷിമുവിനെ (45) മരിച്ച നിലയിൽ കണ്ടെത്തി....

Read More >>
ഭംഗിയില്ലാത്ത ചിരി, ചുണ്ട് വലതുക്കാണം,  ആ വാക്കുകള്‍ ഓര്‍ത്ത് കൃതി

Jan 19, 2022 12:32 PM

ഭംഗിയില്ലാത്ത ചിരി, ചുണ്ട് വലതുക്കാണം, ആ വാക്കുകള്‍ ഓര്‍ത്ത് കൃതി

കരിയറിന്റെ തുടക്കകാലത്ത് പലപ്പോഴും തനിക്ക് ബോഡി ഷെയ്മിംഗ് അടക്കം നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് കൃതി...

Read More >>
'ബച്ചന്‍ പാണ്ഡേ' റിലീസ് തീയതി പ്രഖ്യാപിച്ചു

Jan 18, 2022 09:46 PM

'ബച്ചന്‍ പാണ്ഡേ' റിലീസ് തീയതി പ്രഖ്യാപിച്ചു

അക്ഷയ് കുമാര്‍ ചിത്രം പുതുതായി റിലീസ് തീയതി...

Read More >>
പോസ്റ്ററില്‍ ടോപ്‌ലെസ്, സാരി സമ്മാനിക്കുമെന്ന് ശിവ സേന; വായടപ്പിച്ചു കരീന

Jan 18, 2022 04:48 PM

പോസ്റ്ററില്‍ ടോപ്‌ലെസ്, സാരി സമ്മാനിക്കുമെന്ന് ശിവ സേന; വായടപ്പിച്ചു കരീന

2009 ല്‍ പുറത്തിറങ്ങിയ കുര്‍ബാന്‍ എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ റിലീസിനെ തുടര്‍ന്നായിരുന്നു കരീനയ്‌ക്കെതിരെ ശിവ സേന രംഗത്ത് എത്തിയത്....

Read More >>
അന്ന് വിജയ് ചെയ്തിരുന്ന ആ കാര്യമാണ് ഞാനിപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നത്: പ്രിയങ്ക ചോപ്ര

Jan 18, 2022 01:42 PM

അന്ന് വിജയ് ചെയ്തിരുന്ന ആ കാര്യമാണ് ഞാനിപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നത്: പ്രിയങ്ക ചോപ്ര

തമിഴന്‍ എന്ന തമിഴ് ചിത്രമായിരുന്നു താന്‍ ആദ്യം ചെയ്തത്. ഒന്നും അറിയാതെ സെറ്റിലേക്ക് നടന്നതും അഭിനയം മാത്രം മതിയെന്ന് കരുതിയതും താന്‍...

Read More >>
Top Stories