സാന്ത്വനം സീരിയല്‍ രണ്ടാം സ്ഥാനത്തേക്ക്; അടവുകൾ മാറ്റി പിടിച്ച് തമ്പി

സാന്ത്വനം സീരിയല്‍ രണ്ടാം സ്ഥാനത്തേക്ക്; അടവുകൾ മാറ്റി പിടിച്ച് തമ്പി
Jan 14, 2022 10:19 PM | By Anjana Shaji

ഇതുവരെ ടിആര്‍പി റേറ്റിങ്ങില്‍ ഒന്നാമതായി നിന്നിരുന്ന സാന്ത്വനം സീരിയല്‍ ഇപ്പോള്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ്. കഥയില്‍ വലിയ പുരോഗതി വരാത്തതാണ് ഇതിന് കാരണമെന്നാണ് ആരാധകര്‍ ചൂണ്ടി കാണിക്കുന്നത്.

എന്നാല്‍ ഇനി അത് മാറ്റി പറയേണ്ടി വരുമെന്നാണ് പുതിയ പ്രൊമോയില്‍ നിന്നും വ്യക്തമാവുന്നത്. ബാലന്റെ കുടുംബത്തിലേക്ക് അപ്പുവിന്റെ ഡാഡിയുടെ അപ്രതീക്ഷിത വരവ് എല്ലാവരെയും ശരിക്കും ഞെട്ടിച്ച് കളഞ്ഞു എന്ന് വേണം പറയാന്‍.

ഇതുവരെ ശത്രുത ഉള്ളിലും പുറമേയും കാണിച്ചിരുന്ന തമ്പി മകളുടെ വീട്ടുകാരുമായി തീരെ യോജിച്ചിരുന്നില്ല. സാന്ത്വനത്തില്‍ വന്നാല്‍ വെള്ളം പോലും കുടിക്കാന്‍ നില്‍ക്കാറില്ലായിരുന്നു. എന്നാല്‍ അതിനെയും മറികടന്ന അടവുകളാണ് ഇപ്പോള്‍ കാണിക്കുന്നത്.

മുന്നറിയിപ്പില്ലാതെ വീട്ടിലേക്ക് വന്ന തമ്പി അവിടെ സാധാരണക്കാരനെ പോലെ ഇരിക്കുകയും എല്ലാവരോടും സന്തോഷമായി പെരുമാറുകയും ചെയ്യുന്നു. ഒപ്പം ദേവി ഉണ്ടാക്കിയ ദോശ കഴിക്കാനും വരെ സന്മനസ് കാണിച്ചിരിക്കുകയാണ്.


സാന്ത്വനത്തിലുള്ളവരെ പോലെ ബാക്കി എല്ലാവരും അമ്പരന്ന് നിന്ന നിമിഷമാണിതെന്ന് വേണം പറയാന്‍. യഥാര്‍ഥ സ്‌നേഹം കൊണ്ടല്ല, എന്തോ ഗൂഢലക്ഷ്യം അദ്ദേഹത്തിന്റെ വരവിന് പിന്നിലുണ്ടെന്ന് ഹരിയും സൂചിപ്പിച്ചിരുന്നു. ഇതേ കാര്യം തന്നെയാണ് പ്രേക്ഷകര്‍ക്കും പറയാനുള്ളത്.

ഇനിയുള്ള ദിവസങ്ങളിലെങ്കിലും കഥയില്‍ കാര്യമായ പുരോഗതി വരുത്തണം എന്ന് തന്നെയാണ് എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്നത്. പുത്തന്‍ പ്രൊമോയ്ക്ക് താഴെ വന്ന കമന്റുകള്‍ വായിക്കാം... 

തമ്പി :കാശിന്റെ കാര്യത്തില്‍ വിഷമിക്കണ്ടാന്ന് ശങ്കരനോട് പറയണം. ബാലന്‍, ഹരി :എന്റെ പൊന്നോ വേണ്ട..... ഒരിക്കല്‍ വാങ്ങിയതിന്റെ ക്ഷീണം ഇതുവരെ മാറീട്ടില്ല. എന്തായാലും അതിലൂടെ ശിവന് ഭാര്യ വീട്ടുകാരുമായി കൂടുതല്‍ അടുപ്പത്തിലാവാന്‍ സാധിച്ചു. എല്ലാത്തിനും നന്ദി പറയേണ്ടത് കുശുമ്പിയായ ജയന്തിയോട് ആണ്. തമ്പി സാറും ഏഷണി പിശാശും തമ്മില്‍ കല്യാണം കഴിച്ചാല്‍ എന്ത് രസമായിരിക്കും സ്വാന്തനം സീരിയല്‍ എന്നാണ് ഒരാള്‍ കമന്റിട്ടിരിക്കുന്നത്.

 തമ്പി സാര്‍ കാര്യമായിട്ട് എന്തോ പ്ലാന്‍ ചെയ്യുന്നുണ്ട്. പക്ഷെ ചീറ്റി പോകാനാണ് സാധ്യത. എന്തൊക്കെ ആയാലും തമ്പിയുടെ ആക്ടിങ് ഒരു രക്ഷയുമില്ല. ഏട്ടത്തിയെ ഏറ്റവും കൂടുതല്‍ സ്‌നേഹിച്ചത് നമ്മുടെ ശിവന്‍ ആണ് അതിന് ഏട്ടത്തി തിരികെ കൊടുത്ത ഏറ്റവും വിലപിടിപ്പുള്ള ഗിഫ്റ്റ് ആണ് അഞ്ജു. അഞ്ജലി 2 ദിവസം നിന്നപ്പോഴേക്കും തിരിച്ചു പോകുവാണല്ലോ..

വീട്ടില്‍ പോയി നിന്നിട്ടു അച്ഛനും അമ്മയും ഒത്തുള്ള നല്ലൊരു സീന്‍ പോലും കാണിച്ചില്ല. അപ്പോഴേക്കും തിരിച്ചുപോക്ക് ആയി. ശിവനും അഞ്ജലിക്കും മാസത്തില്‍ പകുതി ദിവസം അഞ്ജലിയുടെ വീട്ടില്‍ വന്നു താമസിച്ചു കൂടെ. ഒരേ നാട്ടില്‍ താമസിക്കുമ്പോള്‍ അങ്ങനെ ചെയ്യാമല്ലോ..

To second place in the sathwanam serial; Thampi changed tactics

Next TV

Related Stories
'വിചിത്രമായ ഭർത്താവ് സങ്കൽപ്പ'വുമായി പൂജിത മേനോൻ

Jan 19, 2022 10:53 AM

'വിചിത്രമായ ഭർത്താവ് സങ്കൽപ്പ'വുമായി പൂജിത മേനോൻ

ഇപ്പോൾ അമൃത ടിവിയിലെ റെഡ് കാർപെറ്റിൽ അതിഥിയായി എത്തിയ താരം വിശേഷങ്ങൾ...

Read More >>
ഞാന്‍ ക്യു നില്‍ക്കാറില്ല, ബാറില്‍ പോയി സാധനം വാങ്ങുന്നയാളാണ്;  ശ്രീവിദ്യ

Jan 17, 2022 10:20 PM

ഞാന്‍ ക്യു നില്‍ക്കാറില്ല, ബാറില്‍ പോയി സാധനം വാങ്ങുന്നയാളാണ്; ശ്രീവിദ്യ

ഇപ്പോഴിതാ സിനിമയിലും സാന്നിധ്യം അറിയിക്കുകയാണ് ശ്രീവിദ്യ. ധ്യാന്‍ ശ്രീനിവാസന്‍ നായകനായി എത്തുന്ന പുതിയ സിനിമയായ സത്യം മാത്രമേ ബോധിപ്പിക്കൂ എന്ന...

Read More >>
തമാശക്കൂട്ടുകളുമായി സീ കേരളത്തില്‍ 'എരിവും പുളിയും' തുടങ്ങി

Jan 17, 2022 08:57 PM

തമാശക്കൂട്ടുകളുമായി സീ കേരളത്തില്‍ 'എരിവും പുളിയും' തുടങ്ങി

തമാശക്കൂട്ടുകളുമായി സീ കേരളത്തില്‍ 'എരിവും പുളിയും' തുടങ്ങി...

Read More >>
തന്റെ ആ സിനിമ കണ്ട് അച്ഛന്‍ പറഞ്ഞത് ഇങ്ങനെ; തുറന്ന്‍ പറഞ്ഞ് താരം

Jan 17, 2022 11:10 AM

തന്റെ ആ സിനിമ കണ്ട് അച്ഛന്‍ പറഞ്ഞത് ഇങ്ങനെ; തുറന്ന്‍ പറഞ്ഞ് താരം

ഇപ്പോള്‍ സാധിക വേണുഗോപാലിന്റെ ഒരു അഭിമുഖമാണ്...

Read More >>
അഭിനയം ഉപേക്ഷിക്കില്ല... വളരെ പെട്ടെന്ന് തന്നെ തിരികെ വരും; പൈങ്കിളി

Jan 16, 2022 10:51 PM

അഭിനയം ഉപേക്ഷിക്കില്ല... വളരെ പെട്ടെന്ന് തന്നെ തിരികെ വരും; പൈങ്കിളി

അഭിനയം ഉപേക്ഷിക്കില്ലെന്നും വളരെ പെട്ടെന്ന് തന്നെ തിരികെ എത്തുമെന്നും പ്രമുഖ മാധ്യമാറ്റത്തിനു നൽകിയ അഭിമുഖത്തിൽ...

Read More >>
അഞ്ജുവിന് മുന്നില്‍ മനസ് തുറന്ന് ശിവന്‍

Jan 16, 2022 12:34 PM

അഞ്ജുവിന് മുന്നില്‍ മനസ് തുറന്ന് ശിവന്‍

ഇപ്പോഴിതാ സ്വാന്തനത്തിന്റെ പുതിയ പ്രെമോ വീഡിയോ ആണ് വൈറലാകുന്നത്. തന്റെ പ്രണയം അഞ്ജുവിനോട് തുറന്ന് പറയുന്ന ശിവനെയും വീഡിയോയില്‍...

Read More >>
Top Stories