#JojuGeorge | നേരിട്ട് കാണാൻ പോയപ്പോഴാണ് സംസാരിക്കാനും ചെവി കേൾക്കാനും കഴിയില്ലെന്ന് അറിയുന്നത് - ജോജു ജോർജ്

#JojuGeorge | നേരിട്ട് കാണാൻ പോയപ്പോഴാണ് സംസാരിക്കാനും ചെവി കേൾക്കാനും കഴിയില്ലെന്ന് അറിയുന്നത് -   ജോജു ജോർജ്
2024-05-29T17:14:00 | By Susmitha Surendran

(moviemax.in)  മലയാള സിനിമയിൽ ജൂനിയർ അർട്ടിസ്റ്റായി കരിയർ തുടങ്ങി പിന്നീട് നിരവധി ചെറിയ വേഷങ്ങളിലൂടെ സിനിമയുടെ ഭാഗമാവുകയും ശേഷം നായകനായി തന്റെ കഴിവ് തെളിയിക്കുകയും ചെയ്ത താരമാണ് ജോജു ജോർജ്.

പിന്നീട് നിർമ്മാതാവായും ജോജു മികച്ച സിനിമകളുടെ ഭാഗമായി മാറി. മലയാള സിനിമയിൽ സംവിധായകനായി അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് ജോജു ജോർജ്. സംവിധായകനായും നടനായും ജോജു വേഷമിടുന്ന ‘പണി’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞദിവസമാണ് പുറത്തുവന്നത്.

ജോജു പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ സംസാരിക്കാനും ചെവി കേൾക്കാനും സാധിക്കാത്ത അഭിനയ എന്ന നടിയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ഇപ്പോഴിതാ അഭനയയെ കുറിച്ച് ജോജു പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്.

നേരിട്ട് കാണാൻ പോയപ്പോഴാണ് സംസാരിക്കാനും ചെവി കേൾക്കാനും പറ്റില്ല എന്നറിയുന്നതെന്നും അതുകൊണ്ട് തന്നെ എങ്ങനെ അഭിനയിപ്പിക്കുമെന്ന് സംശയമായിരുന്നുവെന്നും ജോജു പറയുന്നു.

ഡയലോഗുകൾ ഇംഗ്ലീഷ് എഴുതികൊടുത്താണ് അഭിനയ ചിത്രത്തിൽ വേഷമിട്ടതെന്നും ജോജു പറയുന്നു. “ഈ സിനിമയിൽ നായികയായി ഒരുപാട് പേരെ നോക്കിയിരുന്നു.

ഏറ്റവും ഒടുവിലാണ് അഭിനയയിലേക്കെത്തുന്നത്. ഫോട്ടോ കണ്ടപ്പോൾ ഈ സിനിമക്ക് ഇവർ മതി എന്ന് തോന്നി. നേരിട്ട് കാണാൻ പോയപ്പോഴാണ് സംസാരിക്കാനും ചെവി കേൾക്കാനും പറ്റില്ല എന്നറിയുന്നത്.

അപ്പോൾ ഇവർ എങ്ങനെയാണ് ഡയലോഗുകളുള്ള സിനിമയിൽ അഭിനയിച്ചത് എന്ന് എനിക്ക് അത്ഭുതമായി. തമിഴിലെ ഡയറക്‌ടറെ വിളിച്ച് ചോദിച്ചപ്പോൾ അയാൾ പറഞ്ഞത്, അഭിനയിക്കേണ്ട കാര്യം ഇംഗ്ലീഷിൽ എഴുതി കൊടുത്താൽ അഭിനയിക്കുമെന്നായിരുന്നു.

ഈ സിനിമയിൽ ഡാൻസ് ചെയ്യുന്ന സീനുണ്ട്. താളം കേട്ടാലല്ലേ ഡാൻസ് ചെയ്യാൻ പറ്റുള്ളൂ. ഇത് ഇവർ എങ്ങനെ ചെയ്യുമെന്ന് എനിക്ക് ഒരു പിടിയുമില്ലായിരുന്നു. പക്ഷേ എന്നെ ഞെട്ടിച്ചു കൊണ്ട് ഗംഭീരമായി ഡാൻസ് ചെയ്തു‌.

ഡയലോഗ് എഴുതിക്കൊടുത്താൽ പോലും കറക്‌ടായി പറയാൻ പറ്റാത്തവർക്ക് അഭിനയ ഒരു ഇൻസ്‌പിറേഷനാണ്.” എന്നാണ് ജോജു പറയുന്നത്. ജോജു തന്നെയാണ് തിരക്കഥയും രചിച്ചിരിക്കുന്നത്.

വേണു ഐഎസ്സി, ജിന്റോ ജോർജ് എന്നിവരാണ് ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം നിർവഹിക്കുന്നത്. നേരത്തെ അഭിപ്രായ ഭിന്നതകളെ തുടർന്ന് വേണു ചിത്രത്തിൽ നിന്നും പിന്മാറിയത് വലിയ വാർത്തയായിരുന്നു.

മുൻ ബിഗ്‌ബോസ് താരങ്ങളായ സാഗർ, ജുനൈസ് തുടങ്ങീ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. അപ്പു പാത്തു പപ്പു പ്രൊഡക്ഷന്സിന്റെയും, എ ഡി സ്റ്റുഡിയോസിന്റെയും, ശ്രീ ഗോകുലം മൂവീസിന്റെയും ബാനറിൽ എം. റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

കൂടാതെ വിഷ്ണു വിജയ്, സാം സി.എസ് എന്നിവരാണ് ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിക്കുന്നത്.


Content Highlight: #Joju's #words #about #Abhanaya #discussed.

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup