---
title: "ദൃശ്യം 2  റിലീസ് ഫെബ്രുവരി 15 ന്"
english_title: "Scene 2 will be released on February 15th"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2084/scene-2-will-be-released-on-february-15th"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://moviemax.in/image-uploads/601c08d8d3f3b_drishyam2.jpg"
keywords: []
---

# ദൃശ്യം 2  റിലീസ് ഫെബ്രുവരി 15 ന്

> **Lead Summary:** 2013ല്‍ പുറത്തിറങ്ങിയ മലയാളത്തിന്റെ ആദ്യ 50 കോടി ചിത്രം ദൃശ്യത്തിന്റെ തുടര്‍ച്ച ദൃശ്യം 2 വിന്റെ റിലീസ് ഫെബ്രുവരി 15 ന്. ഡിസംബറില്‍ തിയറ്ററുകള്‍ തുറന്നാല്‍ തിയറ്റര്‍ റിലീസ് നടത്താമെന്ന പ്രതീക്ഷയിലാണ് ദൃശ്യം 2 ഒരുക്കിയിരുന്നത്. എന്നാല്‍ തിയറ്ററുകള്‍ തുറക്കുന്നത് വൈകിയ സാഹചര്യത്തില്‍ ഒടിടി റിലീസ് നിശ്ചയിക്കുകയായിരുന്നു.

## Article Content

2013ല്‍ പുറത്തിറങ്ങിയ മലയാളത്തിന്റെ ആദ്യ 50 കോടി ചിത്രം ദൃശ്യത്തിന്റെ തുടര്‍ച്ച ദൃശ്യം 2 വിന്റെ റിലീസ് ഫെബ്രുവരി 15 ന്. ഡിസംബറില്‍ തിയറ്ററുകള്‍ തുറന്നാല്‍ തിയറ്റര്‍ റിലീസ് നടത്താമെന്ന പ്രതീക്ഷയിലാണ് ദൃശ്യം 2 ഒരുക്കിയിരുന്നത്. എന്നാല്‍ തിയറ്ററുകള്‍ തുറക്കുന്നത് വൈകിയ സാഹചര്യത്തില്‍ ഒടിടി റിലീസ് നിശ്ചയിക്കുകയായിരുന്നു.

മീന, അന്‍സിബ, എസ്തര്‍, ആശ ശരത്, സിദ്ധിഖ്, മുരളി ഗോപി, സായ്കുമാര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ആശിര്‍വാദ് തന്നെ ഒരുക്കിയ ബ്രഹ്മാണ്ഡ മോഹന്‍ലാല്‍ ചിത്രം മരക്കാര്‍-അറബിക്കടലിന്റെ സിംഹം കൂടി റിലീസ് കാക്കുന്നത് പരിഗണിച്ചാണ് ദൃശ്യം 2 ഒടിടി റിലീസ് തീരുമാനിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/2084/scene-2-will-be-released-on-february-15th)