#albyfrancis | ബെല്‍റ്റ് വച്ച് അടിച്ച് അപ്‌സരയുടെ തുട പൊട്ടി; ആദ്യ ഭര്‍ത്താവിന്റെ ക്രൂരതകളെപ്പറ്റി ആല്‍ബി

#albyfrancis | ബെല്‍റ്റ് വച്ച് അടിച്ച് അപ്‌സരയുടെ തുട പൊട്ടി; ആദ്യ ഭര്‍ത്താവിന്റെ ക്രൂരതകളെപ്പറ്റി ആല്‍ബി
2024-05-27T20:04:00 | By Athira V

ബിഗ് ബോസ് വീട്ടില്‍ നിന്നുള്ള ഞെട്ടിക്കുന്ന പുറത്താകല്‍ ആയിരുന്നു അപ്‌സരയുടേത്. ടോപ് ഫൈവ് വരെ അപ്‌സര എത്തുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നു. തുടക്കം മുതല്‍ തന്നെ ശക്തയായ മത്സരാര്‍ത്ഥിയായി മാറാന്‍ അപ്‌സരയ്ക്ക് സാധിച്ചിരുന്നു. അതുകൊണ്ട് തന്നെ താരത്തിന്റെ പുറത്താകലും അകത്തുള്ളവരേയും പ്രേക്ഷകരേയും ഞെട്ടിക്കുന്നതായിരുന്നു.

ഇപ്പോഴിതാ അപ്‌സരയുടെ ആദ്യ വിവാഹത്തെക്കുറിച്ചും മുന്‍ ഭര്‍ത്താവിനെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് അപ്‌സരയുടെ ഭര്‍ത്താവ് ആല്‍ബി. സംവിധായകനാണ് ആല്‍ബി. ആദ്യ ബന്ധം പിരിഞ്ഞ ശേഷമാണ് അപ്‌സര ആല്‍ബിയുമായി പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നതും. മഴവില്‍ കേരളം യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ആല്‍ബി മനസ് തുറന്നത്. 

അപ്‌സര നേരത്തെ ഒരാളെ വിവാഹം കഴിച്ചിരുന്നു. അത് പിരിഞ്ഞ് മൂന്ന് വര്‍ഷത്തിന് ശേഷമാണ് ഞാന്‍ അപ്‌സരയെ വിവാഹം കഴിക്കുന്നത്. രണ്ടാം ഭര്‍ത്താവ് അല്ലേ, രണ്ടാമത് വാങ്ങിയ വണ്ടിയല്ലേ എന്നൊക്കെ കമന്റുകള്‍ വരുന്നുണ്ട്. 2024 ലാണ് നമ്മള്‍ ജീവിക്കുന്നത്. ലോകത്ത് ഒരു സ്ത്രീയോ പുരുഷനോ വിവാഹം കഴിക്കുന്നതും അത് മുന്നോട്ട് കൊണ്ടു പോകാന്‍ പറ്റാതെ വരുമ്പോള്‍ ആ ബന്ധം വേര്‍പെടുത്തുന്നതോ വലിയ കാര്യമല്ലെന്നാണ് ആല്‍ബി പറയുന്നത്. 


വിവാഹ ബന്ധം വേര്‍പെടുത്തുമ്പോള്‍ അപ്‌സരയ്ക്ക് 21 വയസാണ്. അപ്‌സരയ്ക്ക് ഇനിയും ജീവിതമുണ്ട്. അപ്‌സര ആ വിവാഹം ബന്ധം വേര്‍പെടുത്തി മൂന്ന് വര്‍ഷം കഴിഞ്ഞാണ് എന്നെ വിവാഹം കഴിക്കുന്നത്. ആ സമയത്തും ഞങ്ങള്‍ സുഹൃത്തുക്കളായിരുന്നു. ഒരുമിച്ച് ജോലി ചെയ്യുന്നവരായിരുന്നു. ഞാന്‍ സംവിധാനം ചെയ്തിരുന്ന സീരിയലിലെ നായികയായിരുന്നു അപ്‌സരയെന്നും അദ്ദേഹം പറയുന്നു. 

ദയവ് ചെയ്ത് കേരളത്തിലെ സ്ത്രീകളെങ്കിലും മനസിലാക്കണം. ഒരു സ്ത്രീ വിവാഹ ബന്ധം വേര്‍പെടുത്തണമെങ്കില്‍ അതിന് പിന്നില്‍ അത്രയും വലിയ കാരണങ്ങളുണ്ടാകും. സ്‌നേഹവും സന്തോഷവും സമാധാനവും ഉണ്ടെങ്കില്‍ അവര്‍ ഒരിക്കലും ആ ബന്ധം വേര്‍പെടുത്തില്ല. രണ്ടാമത്തെ കാര്യം, അവര്‍ ഒരു വിവാഹ ബന്ധം വേര്‍പെടുത്തി മറ്റൊരു വിവാഹ ബന്ധത്തിലേക്ക് പോകുന്നതില്‍ എന്താണ് തെറ്റ്? എന്നാണ് ആല്‍ബി ചോദിക്കുന്നത്. അപ്‌സര എന്റെ സീരിയലില്‍ അഭിനയിക്കുന്ന സമയത്ത് അയാള്‍ ബെല്‍റ്റ് വച്ച് അടിച്ച് അപ്‌സരയുടെ തുട പൊട്ടി.

അതിന്റെ ഫോട്ടോ അയച്ച് തന്ന് ചേട്ടാ നാളെ മുതല്‍ ഷൂട്ടിന് ഉണ്ടാകില്ല എന്ന പറഞ്ഞപ്പോഴാണ് ഞാന്‍ അവരോട് സംസാരിക്കുന്നത്. എനിക്ക് അതുവരെ അവരുടെ വ്യക്തിപരമായ കാര്യങ്ങള്‍ അറിയില്ലായിരുന്നു. എന്റെ സീരിയലില്‍ അഭിനയിക്കുന്നൊരു ആര്‍ട്ടിസ്റ്റ് മാത്രമായിരുന്നു. പിന്നീടാണ് അയാള്‍ അപ്‌സരയോട് ചെയ്തത് അറിയുന്നതെന്നും ആല്‍ബി പറയുന്നു.

അപ്‌സര അരികില്‍ കിടന്നുറങ്ങുമ്പോള്‍ അയാള്‍ വേറെ പെണ്‍കുട്ടികളെ വിളിച്ചതിന്റെ ഓഡിയോ യൂട്യൂബിലുണ്ട്. ഞാന്‍ അയാളെക്കുറിച്ച് പറയാന്‍ ആഗ്രഹിക്കുന്നില്ല. അയാള്‍ക്ക് അയാളുടെ ജീവിതം. നമുക്ക് നമ്മുടെ ജീവിതം. അയാളുടെ ബന്ധം വേര്‍പെടുത്തിയിട്ട് ആറ് വര്‍ഷം കഴിഞ്ഞിരിക്കുന്നു. ഇപ്പോള്‍ ബിഗ് ബോസിലെത്തി. ജീവിതത്തില്‍ വിജയിച്ചു നില്‍ക്കുകയാണ്. അപ്പോള്‍ അതിന് പിന്നാലെ വന്ന് ചീത്ത വിളിക്കുകയാണ് അയാള്‍. അയാള്‍ക്ക് വേറൊരു വിവാഹം കഴിച്ച് ജീവിച്ചു കൂടേ എന്നും അദ്ദേഹം ചോദിക്കുന്നു. 

ഞാനും അപ്‌സരയും വിവാഹം കഴിക്കുന്നത് ഇന്ത്യന്‍ സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമാണ്. രജിസ്റ്റര്‍ ചെയ്യുകയായിരുന്നു ആദ്യം. ഒന്നാം സാക്ഷി അപ്‌സരയുടെ അമ്മയാണ്. ഞങ്ങള്‍ ഒളിച്ചോടി വിവാഹം കഴിച്ചതല്ല. ഞങ്ങളുടെ കുടുംബങ്ങളുണ്ടായിരുന്നു കൂടെ. അന്ന് അപ്‌സരയുടെ മുന്‍ ഭര്‍ത്താവ് യാതൊരു രീതിയിലും പ്രതികരിച്ചിരുന്നില്ല. താലികെട്ടിയത് ചോറ്റാനിക്കര അമ്പലത്തില്‍ വച്ചാണ്.

അന്നതെല്ലാം വാര്‍ത്തയായിരുന്നു. അന്നും അയാളൊന്നും പറഞ്ഞില്ല. പിന്നീട് വലിയൊരു റിസപ്ഷന്‍ നല്‍കി. അന്നും മീഡിയ കവര്‍ ചെയ്തിരുന്നു. അന്നും അയാള്‍ ഒന്നും പ്രതികരിച്ചില്ല. തിരുവന്തപുരത്തും റിസപ്ഷന്‍ നടത്തിയിരുന്നു. അന്നും അയാള്‍ പ്രതികരിച്ചില്ല. അന്നൊന്നും പ്രതികരിക്കാത്തയാള്‍ ബിഗ് ബോസ് തുടങ്ങിയപ്പോള്‍ പ്രതികരിക്കുന്നു. അയാള്‍ പറഞ്ഞത് കേട്ട് ഇവിടുത്തെ യൂട്യൂബ് ചാനലുകള്‍ നീ അയാളുടെ ഭാര്യയെ അടിച്ചോണ്ട് വന്നതല്ലേ എന്ന് ചോദിക്കുന്നു.

എനിക്ക് കേരള സമൂഹത്തോട് പറയാനുള്ളത് ഒരു സ്ത്രീ ഒരു വിവാഹ ബന്ധം വേര്‍പെടുത്തി മറ്റൊരു വിവാഹം കഴിക്കുന്നത് ഒരിക്കലും ഒരു തെറ്റല്ല. അത്യാവശ്യം സാമാന്യ ബോധമുള്ളവര്‍ക്ക് അത് മനസിലാകും. ടോക്‌സിക് റിലേഷന്‍ ആണെങ്കില്‍ മാറ്റി വെക്കുന്നതില്‍ എന്താണ് തെറ്റ്? എന്നും അദ്ദേഹം ചോദിക്കുന്നു. 

Content Highlight: #biggboss #malayalam #6 #albyfrancis #talks #how #ex #husband #treated #apsara #socialmedia #scrut

Next TV

Related Stories
തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

Jul 13, 2026 09:42 AM

തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

സോഷ്യൽ മീഡിയയിലൂടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാലിന് കനത്ത തിരിച്ചടി. ആലുവ റൂറൽ സൈബർ പോലീസ്...

Read More >>
'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

Jul 11, 2026 04:49 PM

'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

ഭർത്താവ് അർജുൻ സോമശേഖറിനെതിരെ സോഷ്യൽ മീഡിയയിൽ വരുന്ന വിമർശനങ്ങൾക്കും മോശം കമന്റുകൾക്കും മറുപടിയുമായി നടി സൗഭാഗ്യ വെങ്കിടേഷ്. തങ്ങളുടെ...

Read More >>
Top Stories










News Roundup