#asifali |'തിരിച്ചുവരവ് ആഘോഷിക്കുമ്പോള്‍ ബാപ്പയും ഉമ്മയും കൂടെവേണം എന്നത് എന്റെ വാശിയായിരുന്നു'; ആസിഫ് അലി

#asifali |'തിരിച്ചുവരവ് ആഘോഷിക്കുമ്പോള്‍ ബാപ്പയും ഉമ്മയും കൂടെവേണം എന്നത് എന്റെ വാശിയായിരുന്നു'; ആസിഫ് അലി
2024-05-27T17:11:00 | By Susmitha Surendran

ജിസ് ജോയിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ 'തലവന്‍' മികച്ച പ്രതികരണവുമായി മുന്നേറുമ്പോള്‍ അക്കാര്യത്തില്‍ ഏറ്റവും സന്തോഷമുള്ള ഒരാളാണ് ആസിഫ് അലി.

ചിത്രത്തില്‍ ബിജു മേനോനൊപ്പം നായക വേഷം പങ്കിട്ട ആസിഫ് പത്രസമ്മേളനത്തില്‍ ചിത്രം ആദ്യ ഷോ തന്നെ കാണാന്‍ തന്റെ ബാപ്പയെയും ഉമ്മയെയും കൊണ്ടുവന്നതിനെക്കുറിച്ച് സംസാരിച്ചു.

ചിത്രത്തില്‍ പ്രതീക്ഷ ഉണ്ടായിരുന്നെന്നും, ആദ്യമായാണ്‌ ബാപ്പയും ഉമ്മയും തന്റെ ഒരു ചിത്രം കാണാന്‍ ആദ്യ ദിനത്തിൽ ആദ്യ ഷോയ്ക്ക് തന്നെ വരുന്നത് എന്നും താരം കൂട്ടിച്ചേര്‍ത്തു.

ഷോ കഴിഞ്ഞ ശേഷം മാദ്ധ്യമപ്രവര്‍ത്തകര്‍ തന്നോട് ചിത്രത്തിന്റെ വിശേഷങ്ങള്‍ ചോദിക്കുമ്പോള്‍ അകലെ നിന്ന് ഇതൊക്കെ വീക്ഷിക്കുന്ന ബാപ്പയെ ഒളികണ്ണിട്ട് നോക്കി എന്നും താരം പറയുന്നു.

ചിത്രം പുറത്തിറങ്ങി ആദ്യ വീക്കെന്‍ഡ് കഴിയുമ്പോള്‍ മികച്ച കളക്ഷനും പ്രേക്ഷകാഭിപ്രായവുമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഫീല്‍ - ഗുഡ് ചിത്രങ്ങളില്‍നിന്നുള്ള സംവിധായകന്‍ ജിസ് ജോയ് മാറ്റിപ്പിടിക്കുമ്പോൾ പ്രേക്ഷകർക്ക് ലഭിച്ചത് മികച്ചൊരു ത്രില്ലറാണ്.

രണ്ട് വ്യത്യസ്ത റാങ്കുകളിലുള്ള പോലീസ് ഓഫീസർമാരുടെ ഇടയിലുണ്ടാകുന്ന പ്രശ്‌നങ്ങളാണ് തലവന്‍ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്.

അരുൺ നാരായൺ പ്രൊഡക്ഷൻസിന്റെയും ലണ്ടൻ സ്റ്റുഡിയോസിന്റെയും ബാനറുകളില്‍ അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

അനുശ്രീ, മിയ, ദിലീഷ് പോത്തൻ, കോട്ടയം നസീർ, ശങ്കർ രാമകൃഷ്ണൻ, ജോജി കെ. ജോൺ, ദിനേശ്, അനുരൂപ്, നന്ദൻ ഉണ്ണി, ബിലാസ് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ശരത് പെരുമ്പാവൂർ, ആനന്ദ് തേവരക്കാട്ട് എന്നിവരാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം& പശ്ചാത്തലസംഗീതം - ദീപക് ദേവ്, ഛായാഗ്രഹണം - ശരൺ വേലായുധൻ. എഡിറ്റിംഗ് - സൂരജ് ഇ എസ്, കലാസംവിധാനം - അജയൻ മങ്ങാട്, സൗണ്ട് - രംഗനാഥ് രവി, മേക്കപ്പ് - റോണക്സ് സേവ്യർ.

കോസ്റ്റ്യൂം - ജിഷാദ്, ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ - സാഗർ, അസ്റ്റോസ്സിയേറ്റ് ഡയറക്ടേർസ് - ഫർഹാൻസ് പി ഫൈസൽ, അഭിജിത്ത് കെ എസ്, പ്രൊഡക്ഷൻ മാനേജർ - ജോബി ജോൺ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ഷെമീജ് കൊയിലാണ്ടി, പ്രൊഡക്ഷൻ കൺട്രോളർ - ആസാദ് കണ്ണാടിക്കൽ, പി ആർ ഒ - വാഴൂർ ജോസ്, ആതിര ദിൽജിത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് - അനൂപ് സുന്ദരൻ.

Content Highlight: #my #wish #papa #umma #with #us #celebrating #return #AsifAli

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup