---
title: "#biggboss | 'ഞാൻ കള്ളത്തരം കാണിച്ചിട്ടില്ല'; വീണ്ടും കാണാമെന്ന് പറഞ്ഞ് അൻസിബയെ യാത്രയാക്കി മോഹൻലാൽ"
english_title: "#ansiba #says #she #stayed #biggboss #malayalam #season6 #genuine"
publisher: "moviemax.in"
canonical_url: "https://moviemax.in/news/207788/ansiba-says-she-stayed-biggboss-malayalam-season6-genuine"
published_at: "2024-05-26T22:48:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66536f0b6e61c_bb.jpg"
keywords: []
---

# #biggboss | 'ഞാൻ കള്ളത്തരം കാണിച്ചിട്ടില്ല'; വീണ്ടും കാണാമെന്ന് പറഞ്ഞ് അൻസിബയെ യാത്രയാക്കി മോഹൻലാൽ

> **Lead Summary:** ബി​ഗ് ബോസ് മലയാളം സീസൺ ആറിൽ നിന്നും അൻസിബ പുറത്തായിരിക്കുകയാണ്. എഴുപത്ത് ഏഴ് ദിവസങ്ങൾ പൂർത്തിയാക്കിയാണ് അൻസിബ ബി​ഗ് ബോസിനോട് വിടപറഞ്ഞിരിക്കുന്നത്.

## Article Content

ബി​ഗ് ബോസ് മലയാളം സീസൺ ആറിൽ നിന്നും അൻസിബ പുറത്തായിരിക്കുകയാണ്. എഴുപത്ത് ഏഴ് ദിവസങ്ങൾ പൂർത്തിയാക്കിയാണ് അൻസിബ ബി​ഗ് ബോസിനോട് വിടപറഞ്ഞിരിക്കുന്നത്.

ഇത്രയും ദിവസം ബി​ഗ് ബോസ് വീട്ടിൽ നിൽക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് അൻസിബ ഇപ്പോൾ. ഷോയിൽ നിന്നും പുറത്തായ ശേഷം മോഹൻലാലിനോട് ആയിരുന്നു നടിയുടെ പ്രതികരണം.

> "പ്രേക്ഷകർ എനിക്ക് തന്ന സപ്പോർട്ട് വളരെ വലുതാണ്. ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല ഇത്രയും സപ്പോർട്ട് കിട്ടുമെന്ന്. കാരണം എല്ലാവരും ചോദിക്കുന്നൊരു ചോദ്യമുണ്ട് ഞാൻ എന്ത് ചെയ്തു എന്നത്.

> ഞാൻ ഞാനായിട്ടെ അവിടെ നിന്നിട്ടുള്ളൂ. ഞാൻ ഒരിക്കലും കള്ളത്തരം കാണിച്ചിട്ടില്ല. എല്ലാ പ്രേക്ഷകരോടും ഒത്തിരി നന്ദി", എന്നാണ് അൻസിബ പറഞ്ഞത്.

ബി​ഗ് ബോസ് വീട്ടിൽ നിൽക്കുക എന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. 365 ദിവസവും വേണമെങ്കിൽ നമുക്ക് അഭിനയിക്കാം. പക്ഷേ ഏതെങ്കിലും നിമിഷത്തിൽ അവരുടെ യഥാർത്ഥ മുഖം പുറത്ത് വരുമെന്നും അൻസിബ കൂട്ടിച്ചേർത്തു.

പിന്നാലെ അൻസിബയുടെ ബി​ഗ് ബോസിലെ നിമിഷങ്ങൾ കോർത്തിണക്കിയ വീഡിയോയും ബി​ഗ് ബോസ് കാണിച്ചു. ശേഷം വീണ്ടും കാണാമെന്ന് പറഞ്ഞ് മോഹൻലാൽ അൻസിബയെ പുറത്തേക്ക് പറഞ്ഞയക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/207788/ansiba-says-she-stayed-biggboss-malayalam-season6-genuine)