മസാജിനിടെ യുവതിയുടെ രഹസ്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ച കേസില്‍ മസാജ് തെറാപ്പിസ്റ്റ് അറസ്റ്റില്‍. ഇയാള്‍ക്കെതിരെ നേരത്തെയും ആരോപണങ്ങളുണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് മസാജ് സ്ഥാപനം പൊലീസ് അടച്ചുപൂട്ടി. അമേരിക്കയിലെ ലാസ്‌വെഗാസിലാണ് സംഭവം.
വെസ്റ്റ് ഷാലെസ്റ്റന്‍ ബെലവാര്‍ഡിലെ മസാജ് എന്‍വി എന്ന സ്ഥാപനത്തിലെ ജീവനക്കാരനായ ഏരിയന്‍ റിവേറോ ഫ്‌ളോറസ് എന്ന 35 വയസ്സുകാരനാണ് കേസില്‍ പ്രതി. ഇയാളെ പ്രതിയെ അറസ്റ്റ് ചെയ്തതായി മെട്രോപൊളിറ്റന്‍ പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. ഇയാെള അന്വേഷണ വിധേയമായി ജോലിയില്‍നിന്നും പിരിച്ചുവിട്ടതായി സ്ഥാപനം അറിയിച്ചു.
കഴിഞ്ഞ ആഴ്ചയാണ് സംഭവം. രാത്രിയില്‍ മസാജിന് എത്തിയ യുവതിയാണ് പരാതി നല്‍കിയത്. മസാജ് ചെയ്യുന്നതിനിടെ ഉപദ്രവിച്ചതായാണ് പരാതി. റിവേറോ തന്റെ കാലുകള്‍ മസാജ് ചെയ്യുന്നതിനിടയാണ് പരാതിക്ക് ആസ്പദമായ സംഭവമെന്ന് യുവതി പറഞ്ഞു. കാലുകള്‍ മസാജ് ചെയ്യുന്നതിനിടെ റിവേറോ തന്റെ രഹസ്യ ഭാഗത്ത് രണ്ടു തവണ സ്പര്‍ശിച്ചു.
ഉടന്‍ തന്നെ അയാളെ തള്ളി മാറ്റുകയും ഒരു ഷീറ്റ് ധരിച്ച് പുറത്തേക്ക് ഓടി രക്ഷപ്പെടുകയും ചെയ്തതായി യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. പരാതിയെ തുടര്‍ന്ന് യുവതിയെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കി. യുവതിയുടെ കാലില്‍ പിടിവലിക്കിടെ മുറിവുകളുണ്ടായതായി പരിശോധനയില്‍ തെളിഞ്ഞതായി പൊലീസ് അറിയിച്ചു. ചോദ്യം ചെയ്യലില്‍ റിവേറോ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
മൂന്ന് വര്‍ഷമായി താന്‍ മസാജ് തെറാപ്പിസ്റ്റ് ആയി ജോലി ചെയ്യുന്നതായി റിവേറോ പറഞ്ഞതായി അറസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതിയെ ജയിലിലടച്ചതായി പൊലീസ് അറിയിച്ചു. ഫെബ്രുവരി 16-നാണ് ഇനി ഇയാളെ കോടതിയില്‍ ഹാജരാക്കുക. മസാജിനിടെ 19 -കാരന്റെ ലിംഗം പിടിച്ച കേസില്‍ ഫ്രാങ്ക്ലിനിലുള്ള മസാജ് പാര്‍ലര്‍ ജീവനക്കാരിയെ കഴിഞ്ഞ മാസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
പരാതി അന്വേഷിക്കുന്നതിന്റെ ഭാഗമായി മഫ്തിയില്‍ പാര്‍ലറില്‍പോയ പൊലീസ് ഉദ്യോഗസ്ഥനും തനിക്ക് ഇതേ ജീവനക്കാരിയില്‍നിന്നും സമാനമായ അനുഭവമുണ്ടായതായി റിപ്പോര്‍ട്ട് ചെയ്തു. ഇതേ ജീവനക്കാരി തന്റെയും ജനനേന്ദ്രിയത്തില്‍ സ്പര്‍ശിച്ചതായി അന്വേഷണ ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്നാണ്, പൊലീസ് മസാജ് പാര്‍ലര്‍ അടച്ചുപൂട്ടുകയും ജീവനക്കാരിയെയും ഉടമയെയും അറസ്റ്റ് ചെയ്യുകയും ചെയ്തത്.
58വയസ്സുകാരിയായ യിങ്ഫെങ് ഹുവാംഗിനെയാണ് ലൈംഗികാതിക്രമകുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ ചിക്കാഗോ നിവാസിയാണ്. കുറ്റം തെളിഞ്ഞാല്‍ 20000 ഡോളര്‍ പിഴയും 18 മാസം തടവുശിക്ഷയും വിധിക്കാവുന്ന കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്.
കുടുംബത്തിന് അധികവരുമാനം ആവശ്യമുള്ള സാഹചര്യത്തിലാണ് താന്‍ ഇങ്ങനെ ചെയ്തതെന്ന് യിങ്ഫെങ് സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ഫ്രാങ്ക്ലിനിലെ ലവേഴ്സ് ലെയിന്‍ റോഡിലെ മസാജ് പാര്‍ലറിലാണ് മെയ് 10ന് സംഭവം നടന്നതെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. 19 കാരനായ യുവാവ് 45 മിനിറ്റ് നേരെത്തെ മസാജിനു വേണ്ടിയാണ് ഇവിടെ ചെന്നത്.
മസാജ് നടത്തുന്നതിനിടെ ജീവനക്കാരി തന്റെ ലിംഗത്തില്‍ പിടിച്ചതായാണ് പിന്നീട് യുവാവ് പൊലീസില്‍ പരാതി നല്‍കിയത്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണത്തിന്റെ ഭാഗമായി യൂനിഫോമിലല്ലാത്ത പൊലീസുകാരന്‍ ഇതേ മസാജ് പാര്‍ലറില്‍ ചെന്നു. മസാജിനെത്തിയത് അറസ്റ്റിലായ അതേ ജീവനക്കാരിയായിരുന്നു.
മസാജിനിടെ ഇവര്‍ തന്റെയും ലൈംഗികാവയവത്തില്‍ പിടിക്കുകയും മസാജ് ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തതായി പൊലീസ് ഉദ്യോഗസ്ഥന്‍ പിന്നീട് റിപ്പോര്‍ട്ട് നല്‍കി. ഈ റിപ്പോര്‍ട്ട് കൂടി ലഭിച്ചതിനെ തുടര്‍ന്നാണ് ജീവനക്കാരിയെയും ഉടമയായ സ്ത്രീയെയും അറസ്റ്റ് ചെയ്തത്. ഉടമയ്ക്കെതിരെ, വ്യഭിചാരകേന്ദ്രം നടത്തിയെന്ന കുറ്റം ചുമത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
Attempt to touch the young woman's genitals during the massage; Massage therapist arrested