---
title: " ചെണ്ടക്കാരനായി ജോജു എത്തുന്നു -പുതിയ ചിത്രം  'ജില്ലം പെപ്പരെ' "
english_title: "jojo-arrives-as-chennai-new-movie-jillam-peppere"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2074/jojo-arrives-as-chennai-new-movie-jillam-peppere"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/601a371bc0ddf_jilla.jpg"
keywords: []
---

#  ചെണ്ടക്കാരനായി ജോജു എത്തുന്നു -പുതിയ ചിത്രം  'ജില്ലം പെപ്പരെ' 

> **Lead Summary:** നടന്‍,വില്ലന്‍,സഹനടന്‍,സ്വഭാവ നടന്‍ എന്നീ വേഷങ്ങളില്‍ സിനിമ ലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ ആളാണ് ജോജു ജോര്‍ജ്ജ്. ജോസഫിന് ശേഷം അദ്ദേഹത്തെ തേടിയെത്തുന്നതേറെയും ഏറെ വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രങ്ങളാണ്. ഇപ്പോഴിതാ പുതിയ ചിത്രമായ 'ജില്ലം പെപ്പരെ' കുറിച്ചുള്ള വിശേഷങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്.

## Article Content

നടന്‍,വില്ലന്‍,സഹനടന്‍,സ്വഭാവ നടന്‍ എന്നീ വേഷങ്ങളില്‍ സിനിമ ലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ ആളാണ് ജോജു ജോര്‍ജ്ജ്. ജോസഫിന് ശേഷം അദ്ദേഹത്തെ തേടിയെത്തുന്നതേറെയും ഏറെ വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രങ്ങളാണ്. ഇപ്പോഴിതാ പുതിയ ചിത്രമായ 'ജില്ലം പെപ്പരെ' കുറിച്ചുള്ള വിശേഷങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്.

ഒരു ചെണ്ടക്കാരന്‍റെ രണ്ട് കാലഘട്ടങ്ങളെയാണ് 'ജില്ലം പെപ്പരെ' എന്ന സിനിമയിൽ ജോജു അവതരിപ്പിക്കുന്നത്. അയാളുടെ 30-35 വയസ്സിലെയും 70-75 വയസ്സിലേയും കഥാപാത്രങ്ങളായി ജോജു എത്തും. മാത്രമല്ല പ്രായാധിക്യത്തിൽ ആ കഥാപാത്രം അല്‍ഷിമേഴ്‌സ് രോഗി കൂടിയാവുകയാണ്. അയാളുടെ ജീവിതത്തിലെ നാല് സംഭവങ്ങള്‍ ഈ നാലിലും അയാളുടെ സന്തത സഹചാരിയായ ചെണ്ട ഒരു പ്രധാന ഘടകവുമാണ്.ഇതൊരു റിയലിസ്റ്റിക് സിനിമയായിട്ടാണ് ഒരുക്കുന്നത്.

 മേജര്‍ രവിയും സന്തോഷ് ടി കുരുവിളയും ചേര്‍ന്ന് മൂൺ ഷോട് എന്‍റര്‍ടെയ്ൻമെന്‍റ്സ് ആൻഡ് എംആര്‍ പ്രൊഡക്ഷൻസിന്‍റെ ബാനരിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം അർജുൻ രവി, എഡിറ്റര്‍ രോഗിത് വി എസ് വാരിയത്, സംഗീത സംവിധാനം മണികണ്ഠൻ അയ്യപ്പ, ലൈൻ പ്രൊഡ്യൂസര്‍ ബാദുഷ എൻ എം, കോസ്റ്റ്യും പ്രദീപ് കടകശ്ശേരി തുടങ്ങിയവരാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/2074/jojo-arrives-as-chennai-new-movie-jillam-peppere)