#taylorswift | സംഗീത പരിപാടിക്കിടെ വസ്ത്രം അഴിഞ്ഞു; പിന്നെ സംഭവിച്ചത് അതായിരുന്നു!

#taylorswift | സംഗീത പരിപാടിക്കിടെ വസ്ത്രം അഴിഞ്ഞു; പിന്നെ സംഭവിച്ചത് അതായിരുന്നു!
May 22, 2024 08:47 PM | By Athira V

ഏറെ ആരാധകരുള്ള പോപ്പ് താരമാണ് ടെയ്‌ലര്‍ സ്വിഫ്റ്റ്. നിലവില്‍ 'എറാസ് ടൂര്‍' എന്ന പേരില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഗീതപര്യടനം നടത്തുകയാണ് സ്വിഫ്റ്റ്.

കഴിഞ്ഞ ദിവസം സ്റ്റോക്ക്‌ഹോമില്‍ നിറഞ്ഞുകവിഞ്ഞ ആരാധകര്‍ക്ക് മുന്നിലായിരുന്നു സ്വിഫ്റ്റും സംഘവും പരിപാടി അവതരിപ്പിച്ചത്.

എന്നാല്‍ ഇതിനിടെ സ്വിഫ്റ്റിന്റെ വസ്ത്രം അഴിഞ്ഞുപോയ സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

എന്നാല്‍ ഇതിനെ വളരെ 'കൂള്‍' ആയാണ് ഗായിക നേരിട്ടത്. വിഖ്യാത ഫാഷന്‍ ഡിസൈനറായ റോബര്‍ട്ടോ കവല്ലി ഡിസൈന്‍ ചെയ്ത നീല നിറത്തിലുള്ള റാപ് ഫ്രോക്കായിരുന്നു സ്വിഫ്റ്റ് ധരിച്ചിരുന്നത്.

https://x.com/TSwiftEdits_13/status/1792634468244545614

പിയാനോയുടെ മുന്നിലിരുന്ന് പാട്ട്പാടവെ സ്വിഫ്റ്റിന്റെ വസ്ത്രത്തിന്റെ ഒരു ഭാഗം അഴിഞ്ഞുവീഴുകയായിരുന്നു. പെട്ടെന്നുതന്നെ സ്വിഫ്റ്റിന്റെ സംഘത്തിലെ ഒരാള്‍ ഓടിയെത്തി വസ്ത്രം ശരിയാക്കാന്‍ നോക്കുന്നത് വീഡിയോയില്‍ കാണാം. ആ സമയത്ത് 'നിങ്ങളിതു ശ്രദ്ധിക്കേണ്ട, കുറച്ചുനേരം സംസാരിച്ചിരുന്നോളൂ' എന്ന് സ്വിഫ്റ്റ് പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. ഇതുകേട്ട് കാണികളെല്ലാവരും ചിരിക്കുന്നുമുണ്ട്.

കാണികളില്‍ ഒരാള്‍ പകര്‍ത്തിയ ഈ സംഭവത്തിന്റെ വീഡിയോ നിമിഷനേരത്തിനുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. അപ്രതീക്ഷിത സാഹചര്യത്തെ തമാശയോടെ നേരിട്ട സ്വിഫ്റ്റിന് അഭിനന്ദനങ്ങള്‍ അറിയിച്ചാണ് അധികപേരും വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തത്. 2023 മാര്‍ച്ചിലാണ് സ്വിഫ്റ്റിന്റെ 'എറാസ് ടൂര്‍' ആരംഭിച്ചത്.

ഈ വര്‍ഷം ഡിസംബറില്‍ കാനഡയില്‍ നടക്കുന്ന പരിപാടിയോടെ ലോകപര്യടനം അവസാനിക്കും. സ്റ്റോക്ക്‌ഹോമിന് മുമ്പ് ഇറ്റലിയിലായിരുന്നു സ്വിഫ്റ്റ് പരിപാടി അവതരിപ്പിച്ചത്. ഏറ്റവും കൂടുതല്‍ കാണികള്‍ പങ്കെടുത്ത സ്വീഡനിലെ പരിപാടി എന്ന റെക്കോഡും സ്‌റ്റോക്ക്‌ഹോമിലെ സംഗീത നിശ സ്വന്തമാക്കി.

#taylorswift #managed #wardrobe #malfunction #stage #like #pro

Next TV

Related Stories
#Kannappa | പാൻ ഇന്ത്യൻ ചിത്രം കണ്ണപ്പയുടെ ടീസറിൽ ഞെട്ടിച്ചുകൊണ്ട് മോഹൻലാൽ, വരാനിരിക്കുന്നത് ബ്രഹ്മാണ്ഡ വിസ്‌മയമെന്ന് ആരാധകർ

Jun 14, 2024 08:19 PM

#Kannappa | പാൻ ഇന്ത്യൻ ചിത്രം കണ്ണപ്പയുടെ ടീസറിൽ ഞെട്ടിച്ചുകൊണ്ട് മോഹൻലാൽ, വരാനിരിക്കുന്നത് ബ്രഹ്മാണ്ഡ വിസ്‌മയമെന്ന് ആരാധകർ

മോഹൻബാബുവിന്റെ ഉടസ്ഥതയിലെ 24 ഫ്രെയിംസ് ഫാക്ടറി, എവിഎ എന്റർടെയ്ൻമെന്റ് എന്നീ ബാനറുകളിലാണ് ചിത്രത്തിന്റെ നിർമാണം. ആന്ധ്ര, ഹൈദരാബാദ് എന്നിവിടങ്ങളാണ്...

Read More >>
#railakshmi | പരസ്പര സമ്മതത്തോടെയല്ലേ കാസ്റ്റിംഗ് കൗച്ച് നടക്കൂ? കുറച്ചു പേര്‍ കാരണം ഇന്‍ഡസ്ട്രി മോശമാകുന്നു -റായ് ലക്ഷ്മി

Jun 11, 2024 07:52 PM

#railakshmi | പരസ്പര സമ്മതത്തോടെയല്ലേ കാസ്റ്റിംഗ് കൗച്ച് നടക്കൂ? കുറച്ചു പേര്‍ കാരണം ഇന്‍ഡസ്ട്രി മോശമാകുന്നു -റായ് ലക്ഷ്മി

കാസ്റ്റിംഗ് കൗച്ചിന്റെ ഒരു സീസണ്‍ തന്നെയുണ്ടായിരുന്നു. എല്ലാവര്‍ക്കും അവരവരുടേതായ അഭിപ്രായങ്ങളും അനുഭവങ്ങളുമുണ്ടായിരുന്നു...

Read More >>
#pavithragowda | അശ്ലീല സന്ദേശമയച്ചയാളുടെ കൊലപാതകം: സൂപ്പർതാരം ദർശന്റെ സുഹൃത്തായ നടി പവിത്രയും അറസ്റ്റിൽ

Jun 11, 2024 04:34 PM

#pavithragowda | അശ്ലീല സന്ദേശമയച്ചയാളുടെ കൊലപാതകം: സൂപ്പർതാരം ദർശന്റെ സുഹൃത്തായ നടി പവിത്രയും അറസ്റ്റിൽ

രേണുക സ്വാമിയെ ഫാം ഹൗസിൽ വിളിച്ചു വരുത്തി മർദിച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം...

Read More >>
#darshanthoogudeepa  | യുവാവിന്‍റെ കൊലപാതകം; കന്നഡ നടന്‍ ദര്‍ശന്‍ അറസ്റ്റില്‍

Jun 11, 2024 12:35 PM

#darshanthoogudeepa | യുവാവിന്‍റെ കൊലപാതകം; കന്നഡ നടന്‍ ദര്‍ശന്‍ അറസ്റ്റില്‍

തെരുവ് നായകള്‍ അഴുക്കുചാലിൽ നിന്ന് മൃതദേഹം കടിച്ചുപറിക്കുന്നത് വഴിയാത്രക്കാർ കണ്ട് പൊലീസിൽ വിവരമറിയിച്ചതോടെയാണ് സംഭവം...

Read More >>
#mumtaz | ബിക്കിനി ധരിച്ചത് ആ നടന് വേണ്ടി, അദ്ദേഹം എന്നെ ചതിക്കില്ലെന്ന് ഉറപ്പായിരുന്നു; വെളിപ്പെടുത്തി മുംതാസ്‌

Jun 10, 2024 07:59 PM

#mumtaz | ബിക്കിനി ധരിച്ചത് ആ നടന് വേണ്ടി, അദ്ദേഹം എന്നെ ചതിക്കില്ലെന്ന് ഉറപ്പായിരുന്നു; വെളിപ്പെടുത്തി മുംതാസ്‌

അന്നത്തെ കാലത്ത് ബിക്കിനി ധരിച്ചെത്തുക എന്നത് തീര്‍ത്തും അസാധാരണമായ...

Read More >>
#noormalabikadas | യുവ നടിയും മോഡലുമായ മാളബിക മരിച്ച നിലയില്‍; മൃതദേഹം അഴുകിയ നിലയിൽ

Jun 10, 2024 04:14 PM

#noormalabikadas | യുവ നടിയും മോഡലുമായ മാളബിക മരിച്ച നിലയില്‍; മൃതദേഹം അഴുകിയ നിലയിൽ

അപ്പാർട്മെന്‍റിൽനിന്ന് ദുർഗന്ധം വമിക്കുന്നതായി അയൽവാസികൾ പരാതിപ്പെട്ടതോടെ പൊലീസെത്തി...

Read More >>
Top Stories